ബ്ലെഡോ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലെഡോ മരുഭൂമി

 പോളണ്ടിലെ ബ്ലെഡോ പ്രദേശത്തിനും ചെച്ലോ, കല്ക്സ് ഗ്രാമങ്ങൾക്ക് ഇടയിലുള്ള മണൽ പ്രദേശമാണ് ബ്ലെഡോ മരുഭൂമി എന്നറിയപ്പെടുന്നത്.. തെക്കു-കിഴക്കൻ പോളണ്ടിലെ സൈലേഷ്യൻ മേടുകളിൽ ആണ് ഈ ബ്ലെഡോ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ബ്ലെഡോസ്‌കാ മണൽ പ്രദേശം കടലിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന മധ്യ യൂറോപ്പിലെ ഏറ്റവും വലിയ മണൽ ശേഖരമാണ്. ആയിരകണക്കിന് വര്ഷങ്ങള്ക്കു മുൻപ് ഒരു ഹിമയാനിയാൽ നിക്ഷേപിക്കപെട്ടതാണെന്നു കരുതപ്പെടുന്നു[1].  ഈ പ്രദേശത്തിന്റെ വ്യാപ്തി 32 കി.മി2 ആണ്. മണൽ കൂട്ടങ്ങളുടെ ഉയരം 40മി. മുതൽ 70മി. വരെ ആവാം. ബെല്ല സെംസാ നദി മരുഭൂമിയെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കുന്നു.

ബ്ലെഡോ മരുഭൂമി സ്വാഭാവികമായി ഉണ്ടായ ഒരു മരുഭൂമി അല്ല. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂഗർഭ ജലപ്പരപ്പ്‌ താഴുകയും അത് വഴി വൃക്ഷങ്ങൾക്ക് വളരാൻ ആവശ്യമായ ഭൂഗർഭ ജലം ലഭിക്കാതെ അവ എല്ലാം നശിച്ചു പോവുകയും ചെയ്തു. മദ്ധ്യകാലത്തിൽ ഈ പ്രദേശത്തെ കാട് മുഴുവൻ ഖനനാവശ്യങ്ങൾക്കും ലോഹപ്പണികൾക്കും വേണ്ടി വെട്ടി നിരത്തി. ഈ നശിപ്പിക്കൽ ഏതാണ്ട് 150ചതുരശ്ര കിലോമീറ്റർ മരുഭൂമി ഉണ്ടാക്കി എന്ന് കരുതുന്നു.

References[തിരുത്തുക]

  1. "LESSER POLAND" (ഭാഷ: പോളിഷ്). മൂലതാളിൽ നിന്നും 2011-07-15-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ബ്ലെഡോ_മരുഭൂമി&oldid=3655784" എന്ന താളിൽനിന്ന് ശേഖരിച്ചത്