ബ്ലൂ ജീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Blue Gene/P supercomputer at Argonne National Laboratory
Hierarchy of Blue Gene processing units

ഊർജ ഉപഭോഗം കുറച്ചു കൊണ്ട് അതിവേഗ കമ്പ്യൂട്ടിങ്ങ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ബി.എം. 1999-ൽ തുടങ്ങിയ പദ്ധതിയാണ് ബ്ലൂ ജീൻ. ഏകദേശം നൂറ് ദശലക്ഷം ഡോളർ ചിലവിട്ട് കൊണ്ട് നടന്ന അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷം 2004-ൽ ആണ് ആദ്യ തലമുറ ബ്ലൂ ജീൻ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമിതമായത് [1]. 2004-ൽ പുറത്തിറങ്ങിയ ബ്ലൂ ജീൻ/L ആണ് ഈ ശ്രേണിയിൽ പുറത്തിറങ്ങിയ ആദ്യ തലമുറ ബ്ലൂ ജീൻ സൂപ്പർ കമ്പ്യൂട്ടർ. 2007-ൽ ബ്ലൂ ജീൻ/P എന്ന രണ്ടാം തലമുറ ബ്ലൂ ജീൻ കമ്പ്യൂട്ടർ പുറത്തിറങ്ങി. 2011-ൽ ആണ് ബ്ലൂ ജീൻ ശ്രേണിയിലെ മൂന്നാം തലമുറ സൂപ്പർ കമ്പ്യൂട്ടറായ ബ്ലൂ ജീൻ/Q പുറത്തിറങ്ങിയത്. നവീന സാങ്കേതികവിദ്യക്കുള്ള 2009-ലെ അമേരിക്കൻ ദേശീയ ബഹുമതി ബ്ലൂ ജീൻ ശ്രേണിയിലുള്ള സൂപ്പർ കമ്പ്യൂട്ടറുകൾക് ലഭിക്കുകയുണ്ടായി [2].

ചരിത്രം[തിരുത്തുക]

ജീൻ വളർചയും പ്രോട്ടീൻ ഫോൾഡിങ്ങുമായും ബന്ധപ്പെട്ട ഗവേഷണങ്ങൾകാവശ്യമായ കമ്പ്യൂട്ടിങ്ങ് ശേഷി ആർജിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബ്ലൂ ജീൻ പദ്ധതി 1999-ൽ ഐ.ബി.എം. ആവിഷ്കരിച്ചത്. 2004-ൽ ഗവേഷണം പൂർതിയാവുകയും ആദ്യ തലമുറ സൂപ്പർ കമ്പ്യൂട്ടറായ ബ്ലൂ ജീൻ/L പുറത്തിറങ്ങുകയും ചെയ്തു. ജീവ ശാസ്ത്ര ഗവേഷണങ്ങളിൽ മാത്രമല്ല ജ്യോതിശാസ്ത്രം, കാലാവസ്ഥാ പഠനങ്ങൾ, ഔഷധ ഗവേഷണം, പ്രപഞ്ചശാസ്ത്ര പഠനങ്ങൾ മുതലായവയ്കും ബ്ലൂ ജീൻ സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്[2].

ബ്ലൂ ജീൻ/L[തിരുത്തുക]

ബ്ലൂ ജീൻ/L എന്ന പേരിലറിയപ്പെടുന്ന ഈ സൂപ്പർ കമ്പ്യൂട്ടറുകൾ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ആണ് പ്രവർതിക്കുന്നത്. ബ്ലൂ ജീൻ/L ശ്രേണി സൂപ്പർ കമ്പ്യൂട്ടറുകൾക് 65000 കമ്പ്യൂട്ടിങ്ങ് നോഡുകൾ ഉണ്ട്. 2004 സെപ്റ്റമ്പർ 24-ന് ബ്ലൂ ജീൻ/L ലോകത്തിലെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടർ ആയി[2].

ബ്ലൂ ജീൻ/P[തിരുത്തുക]

മുൻതലമുറയേക്കാൾ മൂന്നിരട്ടി വേഗമുള്ള ബ്ലൂ ജീൻ/P ശ്രേണീ സൂപ്പർ കമ്പ്യൂട്ടറുകൾ 2007-ലാണ് പുറത്തിറങ്ങിയത് [2].

ബ്ലൂ ജീൻ/Q[തിരുത്തുക]

10 പീറ്റാഫ്ലോപ് വരെ വേഗതയുള്ള ഈ ശ്രേണിയിലെ മൂന്നാം തലമുറ സൂപ്പർ കമ്പ്യൂട്ടർ പുറത്തിറങ്ങിയത് 2011-ലാണ്. ഇലക്ട്രിൿ കാർ ബാറ്ററിയുടെ ഗവേഷണം, ആഗോള കാലാവസ്ഥാ വ്യത്യാനവുമായി ബന്ധപ്പെട്ട പഠനങ്ങൾ, പ്രപഞ്ചോല്പത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾ മിറ എന്ന് പേരിട്ടിരിക്കുന്ന ബ്ലൂ ജീൻ/Q സൂപ്പർ കമ്പ്യൂട്ടർ കൊണ്ട് സാധ്യമാക്കുന്നു [2].

അവലംബങ്ങൾ[തിരുത്തുക]

  1. Stephen Shankland (8 May 2003). "IBM details Blue Gene supercomputer". CNet. CNet. Retrieved 13 April 2015.
  2. 2.0 2.1 2.2 2.3 2.4 "Blue Gene".
"https://ml.wikipedia.org/w/index.php?title=ബ്ലൂ_ജീൻ&oldid=3428345" എന്ന താളിൽനിന്ന് ശേഖരിച്ചത്