ബ്ലൂമേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലൂമേർസ്
1850s' fashion bloomers.
തരംUnderwear

ബ്ലൂമേർസ്, ദ ബ്ലൂമർ, ടർക്കിഷ് ഡ്രസ്, അമേരിക്കൻ ഡ്രസ്, അല്ലെങ്കിൽ ലളിതമായി പരിഷ്കൃത വസ്ത്രങ്ങൾ എന്നും വിളിക്കപ്പെടുന്ന വിഭാഗം വസ്ത്രങ്ങൾ, സ്ത്രീകളുടെ അരഭാഗത്തിനു താഴേയ്ക്ക് മറയ്ക്കുന്ന ഒരു തരം വസ്ത്രങ്ങളാണ്. അമേരിക്കൻ സ്ത്രീകൾ അക്കാലത്ത് ധരിച്ചിരുന്ന കനത്തതും മുറുകിയതുമായ വസ്ത്രങ്ങൾക്ക് പകരമെന്ന നിലയിൽ ആരോഗ്യകരവും സൗകര്യപ്രദവുമായ ഒരു വസ്ത്ര രീതിയായി  19-ാം നൂറ്റാണ്ടിലാണ് അവ വികസിപ്പിച്ചെടുത്തത്. അക്കാലത്തെ ഏറ്റവും അറിയപ്പെട്ട  സ്ത്രീകളുടെ അവകാശ പ്രവർത്തകയായിരുന്ന അമേലിയ ബ്ലൂമറിൽ നിന്നാണ് വസ്ത്രങ്ങൾക്ക് ഈ പേര് ലഭിച്ചത്.

ഫാഷൻ ബ്ലൂമേർസ്[തിരുത്തുക]

1849 ഒക്ടോബറിൽ നിലവിലെ അനാരോഗ്യകരമായ ഫാഷനിൽനിന്ന് വ്യത്യസ്ഥമായി ആരോഗ്യത്തിന് ഹാനികരമല്ലാത്ത പുതിയൊരു വസ്ത്രധാരണരീതി അവതരിപ്പിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ച ഒരു ജനപ്രിയ ആരോഗ്യ ആനുകാലികമായ വാട്ടർ-ക്യൂർ ജേണലിന്റെ വായനക്കാരിൽനിന്നുള്ള പുതുമയാർന്ന ഒരു ആശയമായിരുന്നു ബ്ലൂമറുകൾ. അക്കാലത്തെ സ്ത്രീകളുടെ മുൻകാല ഫാഷനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, പൊതുമണ്ഡലത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന, ആകാര വടിവിനോടൊപ്പം ശാരീരികമായ സുഖമുള്ള, അനിയന്ത്രിത ചലനം സുസാധ്യമാക്കുന്ന ഒരു വസ്ത്ര രീതിയെയാണ് ബ്ലൂമറുകൾ പ്രതിനിധീകരിക്കുന്നത്.[1] അക്കാലത്തെ മോടിയായ വസ്ത്രധാരണമെന്നത്, അന്നജം ഉപയോഗിച്ച് വടിവാക്കിയ അടിയുടുപ്പുകളുടെ ഏതാനും പാളികൾക്കു മീതെ ധരിക്കുന്നതും, തറയിലൂടെ നിരവധി ഇഞ്ചുകൾ വലിഞ്ഞുകിടക്കുന്ന, വക്കുകളിൽ കുതിര രോമം പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് തൊങ്ങലുകൾ തുന്നിച്ചേർത്തതുമായ ഒരു മേൽവസ്ത്രവുംകൂടി ഉൾക്കൊള്ളുന്നതായിരുന്നു. കനമുള്ള പാവാടകൾ കൂടാതെ, തിമിംഗലത്തിൻറെ എല്ല് ഘടിപ്പിച്ച കോർസെറ്റ് ഉപയോഗിച്ചുകൊണ്ട്, അക്കാലത്തെ നിലവിലുള്ള ഫാഷൻ  സങ്കൽപ്പമായിരുന്ന "നീളമുള്ള അരക്കെട്ട്" എന്ന പ്രതീതിയും നേടിയെടുത്തിരുന്നു.[2]

തുർക്കിയിലെ അയഞ്ഞ കാൽച്ചട്ടകളിൽ നിന്നുള്ള പ്രചോദനം ഉൾപ്പെടെ പലതരം വേഷവിധാനങ്ങളോടെ വനിതകൾ പ്രതികരിക്കുകയും ഇവയെല്ലാം തന്നെ ചിലതരം കാൽക്കുപ്പായങ്ങൾ  ഉൾപ്പെട്ടതുമായിരുന്നു. 1850-ലെ വേനൽക്കാലമായപ്പോഴേക്കും, ഇറക്കം കുറഞ്ഞ പാവാട, ട്രൗസർ അല്ലെങ്കിൽ "ടർക്കിഷ് ഡ്രസ്" എന്നിവയുടെ വിവിധ പതിപ്പുകൾ വാട്ടർ-ക്യൂർ ജേണലിന്റെ വായനക്കാരും രാജ്യത്തിന്റെ ആരോഗ്യ റിസോർട്ടുകളിലെ വനിതാ അന്തേവാസികളും ധരിച്ചിരുന്നു. സ്വകാര്യമായി ഫാഷൻ വസ്ത്രങ്ങൾ ധരിച്ച ശേഷം ചിലർ അത് പരസ്യമായി അണിയാൻ തുടങ്ങി. 1851-ലെ ശീതകാലത്തും വസന്തകാലത്തും രാജ്യത്തുടനീളമുള്ള പത്രങ്ങൾ ഫാഷൻ വസ്ത്രങ്ങളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.[3]

അവലംബം[തിരുത്തുക]

  1. Greig, Catherine Smith & Cynthia (2003). Women in pants: manly maidens, cowgirls, and other renegades. New York: H.N. Abrams. p. 28. ISBN 978-0810945715.
  2. Water-Cure Journal, reprinted in Lily, March 1851.
  3. Reprints in Lily, March, May, June 1851.
"https://ml.wikipedia.org/w/index.php?title=ബ്ലൂമേർസ്&oldid=3941213" എന്ന താളിൽനിന്ന് ശേഖരിച്ചത്