ബ്ലാക്ക് സോൾജിയർ ഫ്ലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹെർമീഷ്യ ഇല്ല്യൂസിന്സ്
Hermetia illucens MHNT Fronton.jpg
Hermetia illucens on a rose
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Subfamily:
Genus:
Species:
H. illucens
Binomial name
ഹെർമീഷ്യ ഇല്ല്യൂസിന്സ്
Synonyms[1]

സ്വാഭാവിക പ്രകൃതിയിലെ ഈച്ച തന്നെയാണ് ഹെർമീഷ്യ ഇല്ല്യൂസിന്സ് അല്ലെങ്കിൽ ബ്ലാക്ക് സോൾജിയർ ഫ്ലൈ. ഇരുന്നാലും പറന്നാലുമൊക്കെ സൈനികനെ പോലെ ജാഗ്രതയോടെയുള്ള നിൽപും ചലനവുമാണ് ബിഎസ്എഫ് അല്ലെങ്കിൽ കറുത്ത പട്ടാളം എന്ന വിശേഷണം കിട്ടാൻ കാരണം. പ്രവർത്തനക്ഷമമായ വായോ കുടൽമാലകളോ ഇല്ല. ആഹാരത്തിൽ വന്നിരിക്കുകയോ സാംക്രമിക രോഗങ്ങൾ പരത്തുകയോ ഇല്ല. ഇണചേർന്നാൽ അപ്പോൾ തന്നെ ആണീച്ച ചത്തുവീഴും. മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാവും. ഈച്ചയായി കേവലം 5 ദിവസം മാത്രം ജീവിതദൈർഘ്യമുള്ള ഇവയ്‌ക്ക് അനുയോജ്യമായ അന്തരീക്ഷ താപവും ആർദ്രതയും മാത്രം മതി ജീവിക്കാൻ.

പ്രത്യേകതകൾ[തിരുത്തുക]

  • ഈച്ചകളിൽ ഏറ്റവും ഉയർന്ന തീറ്റ പരിവർത്തന ശേഷിയുള്ളവരാണ് ബ്ലാക് സോൾജിയർ ഫ്ലൈ.
  • മനുഷ്യരുടെ ആഹാരം തീരെ വേണ്ട സോൾജിയർ ഈച്ചകൾക്ക്.
  • ഒരു തരത്തിലും രോഗം പരത്തില്ല.
  • രോഗഹേതുക്കളായ സാൽമൊണല്ല, ഇകോളി ബാക്‌ടീരയകളെ ദഹിപ്പിക്കാൻ ശേഷിയുണ്ട്.
  • മറ്റ് ഈച്ചകളുമായി മത്സരിച്ച് അവരുടെ പ്രജനനസാധ്യത കൂടി ഇല്ലാതാക്കും.
  1. ITIS Report
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_സോൾജിയർ_ഫ്ലൈ&oldid=3130549" എന്ന താളിൽനിന്ന് ശേഖരിച്ചത്