Jump to content

ബ്ലാക്ക് പാന്തർ : വഖാണ്ട ഫോറെവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്ലാക്ക് പാന്തർ : വഖാണ്ട ഫോറെവർ ബ്ലാക്ക് പാന്തർ എന്ന മാർവൽ കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഈ ചിത്രം ബ്ലാക്ക് പാന്തർ (2018) എന്ന ചിത്രത്തിൻറെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സൻറെ (MCU) 30-ാമത്തെ ചിത്രവുമാണ്. ജോ റോബർട്ട് കോളിനൊപ്പം തിരക്കഥയെഴുതിക്കൊണ്ട് റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ഈ സിനിമയിൽ ലെറ്റിഷ്യ റൈറ്റ് ഷൂറി / ബ്ലാക്ക് പാന്തർ എന്ന കഥാപാത്രമായി അഭിനയിക്കുന്ന. സഹ അഭിനേതാക്കളായി ലുപിറ്റ ന്യോങ്കോ, ഡാനായ് ഗുർറ, വിൻസ്റ്റൺ ഡ്യൂക്ക്, ഫ്ലോറൻസ് കസുംബ, ഡൊമിനിക് തോൺ, മൈക്കിള കോയൽ, ടെനോച്ച് ഹ്യൂർട്ട മെജിയ, മാർട്ടിൻ ഫ്രീമാൻ, ജൂലിയ ലൂയിസ്-ഡ്രെഫസ്, ആഞ്ചല ബാസെറ്റ് എന്നിവർ അഭിനയിച്ചു. ടിഷാല രാജാവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വഖാണ്ടയിലെ നേതാക്കൾ തങ്ങളുടെ രാഷ്ട്രത്തെ സംരക്ഷിക്കാൻ പോരാടുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.

അവലംബം

[തിരുത്തുക]