Jump to content

ബ്ലഡ് കൾച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലഡ് കൾച്ചർ
ബ്ലഡ് കൾച്ചർ
ICD-990.52
MedlinePlus003744

രക്തത്തിന്റെ മൈക്രോബിയൽ കൾച്ചർ ആണ് ബ്ലഡ് കൾച്ചർ. രക്തത്തിലൂടെ പകരാൻ സാധ്യതയുള്ള രോഗാണുക്കളെ കണ്ടെത്തി ചികിത്സ നിർണയിക്കുന്നതിനാണ് ഇത് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലം മുതൽതന്നെ ഈ പരിശോധന നടത്തിവരുന്നു

ഉപയോഗങ്ങൾ

[തിരുത്തുക]

രോഗബാധ സംശയിച്ചാൽ, രോഗനിർണയം നടത്തുന്നതിന് ബ്ലഡ് കൾച്ചർ ഉപയോഗിക്കുന്നു ഏത് തരം സൂക്ഷ്മാണുവാണ് രോഗകാരി എന്നത് കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. ന്യൂമോണിയ, പോസ്റ്റ്‌പാർട്ടം അണുബാധകൾ, pelvic inflammatory disease, എപിഗ്ലോട്ടിറ്റിസ്, സെപ്സിസ്, അകാരണമായ പനി തുടങ്ങിയവയുടെ ചികിത്സ നിർണ്ണയിക്കുന്നതിൽ പ്രയോജനപ്രദമാണ്.

അപകട സാധ്യത

[തിരുത്തുക]

3% വരെ തെറ്റായ റിസൾട്ട് സാധ്യതയുണ്ട്. ഇത് ചികിത്സാപ്പിഴവിന് കാരണമാകാം[1]

പ്രവർത്തനം

[തിരുത്തുക]

10 മില്ലി രക്തം ശേഖരിച്ച് രണ്ടോ അതിലധികമോ ബ്ലഡ് ബോട്ടിലിൽ സാമ്പിളുകളായെടുക്കുന്നു. ഇവയിൽ കൾച്ചർ മീഡിയം ചേർത്ത് നിരീക്ഷിക്കുന്നു. തയോഗ്ലൈക്കോലേറ്റ് ലായനി സാധാരണയായി ഉപയോഗിക്കുന്ന കൾച്ചർ മീഡിയമാണ്. രക്തം ശേഖരിക്കുന്നതിന് മുൻപ് 70% ഐസോപ്രൊപൈൽ ആൽക്കഹോൾ ഉപയോഗിച്ച് വെനിപങ്ചർ നടത്തുന്ന ഭാഗം വൃത്തിയാക്കുന്നു[2] [3].

ഇതുംകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Madeo M, Davies D, Owen L, Wadsworth P, Johnson G, Martin C (2003). "Reduction in the contamination rate of blood cultures collected by medical staff in the accident and emergency department". Clinical Effectiveness in Nursing. 7: 30–32. doi:10.1016/s1361-9004(03)00041-4.
  2. Bouza E, Sousa D, Rodríguez-Créixems M, et al. (2007). "Is blood volume cultured still important for the diagnosis of bloodstream infections?". Journal of Clinical Microbiology. 45 (9): 2765–2769. doi:10.1128/JCM.00140-07. PMC 2045273. PMID 17567782.
  3. Kiyoyama T, Tokuda Y, Shiiki S, et al. (2009). "Isopropyl alcohol compared with isopropyl alcohol plus povidone-iodine as skin preparation for prevention of blood culture contamination". Journal of Clinical Microbiology. 47 (1): 54–58. doi:10.1128/JCM.01425-08. PMC 2620854. PMID 18971366.
"https://ml.wikipedia.org/w/index.php?title=ബ്ലഡ്_കൾച്ചർ&oldid=3775326" എന്ന താളിൽനിന്ന് ശേഖരിച്ചത്