ബ്രോവഭാരമാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ബഹുദാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രോവഭാരമാ .

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ബ്രോവഭാരമാ രഘുരാമ
ഭുവനമെല്ല നീവൈ നന്നൊകനി
ഹേ രഘുരാമ! ഈ ഭുവനമേ അവിടുന്നാണെന്നിരിക്കെ
എന്നെയൊരാളെ രക്ഷിക്കുന്നത് വലിയ ഭാരമാണെന്നോ?
അനുപല്ലവി ശ്രീവാസുദേവ അണ്ഡകോട്‌ല
കുക്ഷിനിയുഞ്ചുകോ ലേദാനന്നു
ഉണ്ണികൃഷ്ണനായിരുന്നപ്പോൾ ഭൂലോകം മുഴുവൻ അങ്ങയുടെ
വായിലുണ്ടെന്ന് കൂടിനിന്നവർക്കെല്ലാം കാണിച്ചുകൊടുത്തില്ലേ?
ചരണം കലശാംബുധിലോ ദയതോ
നമരുലകൈയദി ഗാക
ഗോപികലകൈ കൊണ്ഡലെത്ത ലേദാ
കരുണാകര ത്യാഗരാജുനി
അമൃതെടുക്കാൻ പാലാഴികടഞ്ഞപ്പോൾ കൂർമ്മമായി വന്ന് അവിടുന്ന് ദേവന്മാർക്കുവേണ്ടി
മന്ദരപർവ്വതമങ്ങനെതന്നെ ചുമന്നുനിന്നില്ലേ? ത്യാഗരാജനാൽ പ്രശംസിക്കപ്പെടുന്ന ഹേ,
കരുണാകര! ഇന്ദ്രൻ ഗോകുലത്തിൽ പെയ്യിച്ച വർഷപാതത്തിൽ നിന്ന് ഗോപികമാരെ
രക്ഷിക്കാൻ ഒരാഴ്ച അവിടുന്ന് ഗോവർദ്ധനഗിരി കുടയായി പിടിച്ചുനിന്നില്ലേ?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രോവഭാരമാ&oldid=3526276" എന്ന താളിൽനിന്ന് ശേഖരിച്ചത്