ബ്രോമോ ടെൻഗാർ സെമുറു ദേശീയോദ്യാനം
ബ്രോമോ ടെൻഗ്ഗെർ സെമെറു ദേശീയോദ്യാനം | |
---|---|
Taman Nasional Bromo Tengger Semeru | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Clockwise from lower left: the Hindu temple Poten, the steaming crater of Mount Bromo, erupting Mount Semeru, stately Mount Batok. | |
Location | East Java, Indonesia |
Nearest city | Malang, Pasuruan, Probolinggo |
Coordinates | 8°1′S 112°55′E / 8.017°S 112.917°ECoordinates: 8°1′S 112°55′E / 8.017°S 112.917°E |
Area | 50,276 ഹെക്ടർ (124,230 ഏക്കർ; 502.76 കി.m2) |
Established | ഒക്ടോബർ 14, 1982 |
Visitors | 61,704 (in 2007[1]) |
Governing body | Ministry of Environment and Forestry |
Website | bromotenggersemeru |
ബ്രോമോ ടെൻഗ്ഗെർ സെമെറു ദേശീയോദ്യാനം ഇന്തോനേഷ്യയുടെ കിഴക്കൻ ജാവയിൽ, മെലാങിനു കിഴക്കായും പസുറുവാനും പ്രൊബോലിൻഗോയ്ക്കും തെക്കായും കിഴക്കൻ ജാവയുടെ തലസ്ഥാനമായ സുരബായക്ക് തെക്കുകിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.
ടെൻഗ്ഗെർ സാന്റ് സീ (Indonesian: Laut Pasir Tengger), എന്ന പേരിലറിയപ്പെടുന്ന ഇന്തോനേഷ്യയിൽ ഒരു മണൽക്കടലുള്ള ഏക സംരക്ഷിത പ്രദേശമാണിത്. ഈ ഭാഗത്ത് ഒരു പുരാതന പർവതവക്ത്രം ( കാൽഡെറാ) സ്ഥിതിചെയ്യുന്നിടത്ത് നാല് പുതിയ അഗ്നിപർവത കോണുകൾ രൂപമെടുത്തിരിക്കുന്നു. ഈ അപൂർവ്വ സവിശേഷത 5,250 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നതും, ഏകദേശം 2,100 മീറ്റർ (6,900 അടി) ഉയരത്തിലുള്ളതുമാണ്.[2] ജാവയിലെ[3] ഏറ്റവും ഉയർന്ന പർവതമായ മൌണ്ട് സെമെരു (3,676 മീ.) സ്ഥിതിചെയ്യുന്ന ഈ പർവ്വതനിരയിൽ നാല് തടാകങ്ങളും, 50 നദികളുമുണ്ട്. ടെൻഗ്ഗെർ രാജവംശത്തിൽനിന്നാണ് പർവ്വതത്തിന് ഈ പേരു കിട്ടിയത്.
1919 മുതൽ ടെൻഗ്ഗെർ മണൽക്കടൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 1982 ൽ ബ്രോമോ ടെൻഗ്ഗെർ സെമെറു ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
ടെൻഗ്ഗെർ മാസിഫ്[തിരുത്തുക]
ടെൻഗ്ഗെർ പർവ്വതനിര ദേശീയോദ്യാനത്തിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഒരു മണൽ സമതലത്താൽ വലയം ചെയ്യപ്പെട്ട ഒരു സജീവ അഗ്നിപർവ്വത സമുച്ചയമാണ് ഈ പ്രദേശം.
അഗ്നിപർവത പ്രവർത്തനം[തിരുത്തുക]
ടെൻഗ്ഗെർ അഗ്നിപർവത സമുച്ചയത്തിന്റെ ഒരു സങ്കീർണത, ബൃഹത്തായതും കൂടുതൽ പ്രാചീനവുമായ ഒരു അഗ്നി പർവതവക്ത്രത്തിനുള്ളിൽനിന്ന് പുതിയ അഗ്നിപർവ്വത പ്രവർത്തനങ്ങൾ രൂപം കൊള്ളുന്നതാണ്. ടെൻഗ്ഗെർ അഗ്നിപർവ്വത വക്ത്രത്തിനുള്ളിലായി മൌണ്ട് ബ്രോമോ (2,329 മീറ്റർ), മൌണ്ട് ബട്ടോക് (2,470 മീറ്റർ), മൌണ്ട് കുർസി (2,581 മീറ്റർ), മൗണ്ട് വാതൻഗൻ (2,661 മീറ്റർ), മൗണ്ട് വിഡോദാരൻ (2,650 മീറ്റർ) എന്നിങ്ങനെ അഞ്ച് അഗ്നിപർവ്വതങ്ങളുണ്ട്. ഇതിൽ മൗണ്ട് ബറ്റോക് മാത്രമാണ് നിർജ്ജീവമായുള്ളത്. ഇതിനെ മൂടി കാറ്റാടി (ഇന്തോനേഷ്യൻ: സെമാറ) മരങ്ങളുടെ നിരയുണ്ട്. മൌണ്ട് ബട്ടോക്കിനു സമീപത്തായുള്ള മൗണ്ട് വിഡോദാരനിൽ തദ്ദേശവാസികൾ പവിത്രമായി കരുതുന്ന വിഡോദാരൻ എന്ന ഗുഹയുണ്ട്.
ബൃഹത്തായ ടെൻഗ്ഗെർ അഗ്നിപർവ്വതവക്ത്രത്തിന്റെ ചെങ്കുത്തായതും 200 മുതൽ 600 മീറ്റർവരെ (660 – 1,970 അടി) ഉയരവ്യത്യാസങ്ങളുള്ളതുമായ ഗർത്തഭിത്തിയാൽ ഈ മണൽ സമുദ്രം ചുറ്റപ്പെട്ടിരിക്കുന്നു. അഗ്നി പർവതവക്ത്രത്തിന്റെ പരിധിയിലുള്ള അഞ്ച് അഗ്നിപർവ്വതങ്ങളേയും വലയം ചെയ്ത് ടെൻഗ്ഗെർ മണൽ സമുദ്രമെന്നറിയപ്പെടുന്നതും അതിവിശാലവുമായ ഒരു മണൽ സമതലമുണ്ട്. ബൃഹത്തായ ടെൻഗ്ഗെർ അഗ്നിപർവ്വതവക്ത്രത്തിന്റെ ചെങ്കുത്തായതും 200 മുതൽ 600 മീറ്റർവരെ (660 – 1,970 അടി) ഉയരവ്യത്യാസങ്ങളുള്ളതുമായ ഗർത്തഭിത്തിയാൽ ഈ മണൽ സമുദ്രം ചുറ്റപ്പെട്ടിരിക്കുന്നു. ടെൻഗ്ഗെർ കാൽഡെറയ്ക്കു ചുറ്റുപാടുമുള്ള മറ്റ് മലനിരകൾ മൗണ്ടൻ പനഞ്ചക്കാൻ (2,770 മീറ്റർ), മൗണ്ട് സെമോറോലാവാങ് (2,227 മീറ്റർ), മൗണ്ട് ലിങ്കെർ (2,278 മീറ്റർ), മൗണ്ട് പണ്ടാക് ലെമ്പു (2,635 മീറ്റർ), മൗണ്ട് ജന്തർ (2,705 മീറ്റർ), മൗണ്ട് ഐഡർ-ഐഡർ (2,527), മൌണ്ട് മുങ്കൽ (2,480 മീറ്റർ) എന്നിവയാണ്. ടെൻഗ്ഗെർ അഗ്നിപർവത സമുച്ചയത്തിന്റെ മുഴുവൻ വീക്ഷണവും ലഭിക്കുന്നതിന് ഏറ്റവു പ്രസിദ്ധമായ ഇടം മൌണ്ട് പനഞ്ചക്കാന്റെ ഉത്തുംഗമാണ്.
ദേശീയോദ്യാനത്തിന്റെ കൂടുതൽ തെക്കുഭാഗത്തേയ്ക്കു നീങ്ങുമ്പോൾ സെമെരു ഗ്രൂപ്പ് അഥവാ ജാംബൻഗാൻ ഗ്രൂപ്പ് എന്നറിയപ്പെടുന്ന അഗ്നിപർവത സമുച്ചയമാണുള്ളത്. ഈ പ്രദേശത്ത് ജാവയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് സെമെരു (3,676 മീറ്റർ) സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ പരിധിയിലുള്ള മറ്റു കൊടുമുടികൾ മൗണ്ട് ലനാങ് (2,313 മീ.), മൗണ്ട് അയെക്-അയെക് (2,819 മീ.), മൗണ്ട് പെങ്കോനാൻ സിലിക്ക് (2,833 മീറ്റർ), മൗണ്ട് കേഡുവംഗ് (2,334 മീറ്റർ), മൗണ്ട് ജാംബങാൻ (3,020 മീറ്റർ), മൗണ്ട് ഗെന്റോങ് (1,951 മീ), മൌണ്ട് കെപ്പോളോ (3,035 മീ), മൗണ്ട് മലാംഗ് (2,401 മീ.) എന്നിവയാണ്.
സെമെറു വനമേഖലയിൽ മുമ്പ് മൌണ്ട് സെമെരുവിൽനിന്നു ലാവ ഒഴുകിയിരുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന ധാരാളം പുഴകൾ ഉണ്ട്. ലാവ, ചാരം, ചൂടുള്ള ധൂമപടലം, തുടങ്ങിയ അഗ്നിപർവ്വതജന്യ വസ്തുക്കൾ പുറപ്പെടുവിക്കുകയും അത് ചുറ്റുമുള്ള പ്രദേശങ്ങളിലേയ്ക്കു വ്യാപിപ്പിക്കുകയും ചെയ്യുന്നതിനാൽ സെമരു അഗ്നിപർവ്വത സമുച്ചയത്തെ വളരെ ഉത്പാദനക്ഷമായിട്ടാണു കണക്കാക്കപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങൾ ഫലഭൂയിഷ്ഠമായ നെൽവയലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ Forestry statistics of Indonesia 2007 Archived July 22, 2011, at the Wayback Machine., retrieved May 20, 2010
- ↑ "Ministry of Forestry: Bromo Tengger Semeru National Park". മൂലതാളിൽ നിന്നും മാർച്ച് 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 3, 2010.
- ↑ "Global Volcanism Program: Mount Semeru". ശേഖരിച്ചത് 2017-06-12.