Jump to content

ബ്രോഡ്ബാൻഡ്‌ ഓവർ പവർലൈൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതി വിതരണ ശൃംഖലയിലൂടെ ബ്രോഡ്ബാൻഡ് ഉൾപ്പെടെ ഉള്ള വിവര കൈമാറ്റ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതിക വിദ്യയാണ് ബ്രോഡ്ബാൻഡ്‌ ഓവർ പവർലൈൻസ് (Broadband over Power Lines - BPL). ഈ സംവിധാനം പ്രയോഗികമായാൽ വൈദ്യുതി, ടെലിഫോൺ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയെല്ലാം ഒരേ ചാലകം ഉപയോഗിച്ച് വിനിമയം ചെയ്യാൻ സാധിക്കും. നിലവിൽ ധാരാളം പ്രായോഗിക പ്രശ്നങ്ങൾ ഉള്ളതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം ഉപയോഗിച്ച് വരുന്നു. ഈ സംവിധാനം നിലവിൽ വന്നാൽ ഒരു കമ്പ്യൂട്ടറിന് ആവശ്യമായ വൈദ്യുതിയും ഇന്റർനെറ്റ്‌ ബന്ധവും ഒരേ പ്ലഗിൽ നിന്ന് തന്നെ ലഭ്യമാകും. വിവിധ ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനു നിലവിലുള്ള വയറിംഗ് തന്നെ ഉപയോഗിക്കാൻ സാധിക്കും. അമേരിക്കയിലെ കറന്റ്‌ കമ്മ്യുണിക്കേഷൻ എന്ന കമ്പനി ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]