ബ്രൈസ് ഡല്ലാസ് ഹോവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bryce Dallas Howard
Bryce Dallas Howard NYFF 2010 "Hereafter" Press Conference(4) (cropped).jpg
Howard in 2010
ജനനം (1981-03-02) മാർച്ച് 2, 1981  (41 വയസ്സ്)
കലാലയംNew York University
തൊഴിൽActress, director, writer
സജീവ കാലം1989–present
ജീവിതപങ്കാളി(കൾ)
(m. 2006)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

ബ്രൈസ് ഡല്ലാസ് ഹോവാർഡ് (ജനനം മാർച്ച് 2, 1981) ഒരു അമേരിക്കൻ നടി, സംവിധായിക, നിർമ്മാതാവ്, എഴുത്തുകാരി എന്ന നിലയിലൊക്കെ പ്രശസ്തയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ റ്റിസ്ച് സ്കൂൾ ഓഫ് ദ ആർട്സിൽ പഠനത്തിന് ചേർന്നുവെങ്കിലും പൂർത്തിയാക്കിയില്ല “ആസ് യു ലൈക് ഇറ്റ്” എന്ന ചിത്രത്തിലെ റോസാലിൻറ് എന്ന കാഥാപാത്രം അവതരിപ്പിക്കവേ സംവിധായകൻ മനോജ് ശ്യാമളൻറെ ശ്രദ്ധയില്പ്പെടുകയും അദ്ദേഹത്തിൻറെ സൈക്കോളജിക്കൽ ത്രില്ലറായ “ദ വില്ലേജ്” (2004) എന്ന ചിത്രത്തിലെ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. പിന്നിട് “ലേഡി ഇൻ ദ വാട്ടർ” (2006) എന്ന ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. “ആസ് യു ലൈക്ക് ഇറ്റ്” (2006) എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലുള്ള നോമിനേഷൻ ലഭിച്ചിരുന്നു.

ഹോവാർഡ് കൂടുതൽ തിരിച്ചറിയപ്പെട്ടുതുടങ്ങിയത്, ദ ട്വലൈറ്റ് സാഗ: എക്ലിപ്സ് (2010) എന്ന ചിത്രത്തിലെ വിക്ടോറിയ എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഈ ചിത്രവും ഇതിനു തൊട്ടുമുമ്പ് 2009 ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ സാൽവേഷനും സാമ്പത്തികയായി വിജയം വരിക്കുകയും പ്രേകഷകരിൽ മിശ്ര പ്രതികരണങ്ങൾ ഉളവാക്കുകയും ചെയതു. 2011 ലെ ചിത്രങ്ങളായ “50/50, “ദ ഹെൽപ്പ്” എന്നീ ചിത്രങ്ങളിൽ ഉപകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2015 ൽ പുറത്തിറങ്ങിയ ജുറാസിക പാർക്ക് സീരിയൽ ചിത്രങ്ങളിലെ നാലാമത്തേതായ “ജൂറാസിക് വേൾഡ്” എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇത് സാമ്പത്തികമായി ഏറ്റവും കൂടുതൽ വിജയിച്ച ചിത്രങ്ങളിലൊന്നാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രൈസ്_ഡല്ലാസ്_ഹോവാർഡ്&oldid=3406901" എന്ന താളിൽനിന്ന് ശേഖരിച്ചത്