ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2023)(നവംബർ 2023)
ബ്രൈറ്റൺ & ഹോവ് അൽബിയോൺ
പൂർണ്ണനാമം
ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾ
ദ സീഗൾസ്, അൽബിയോൺ
ചുരുക്കരൂപം
ബ്രൈറ്റൺ
സ്ഥാപിതം
24 ജൂൺ 1901; 123 years ago}}|Error: first parameter is missing.}} (1901-06-24)
മൈതാനം
ഫാൽമർ സ്റ്റേഡിയം ഫാൽമർ, ഇംഗ്ലണ്ട്; (കാണികൾ: 30,750[1])
ഇംഗ്ലണ്ടിലെ ബ്രൈറ്റൺ ആന്റ് ഹോവ് നഗരം ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ഫുട്ബാൾ ക്ലബ് ആണ് ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സംവിധാനത്തിലെ ഏറ്റവും മികച്ച ലീഗ് ആയ പ്രീമിയർ ലീഗിലാണ് അവർ മത്സരിക്കുന്നത്. നഗരത്തിന്റെ വടക്കുകിഴക്കായി ഫാൽമറിൽ സ്ഥിതിചെയ്യുന്ന, 30,750 കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള, ഫാൽമർ സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.
"സീഗൾസ്" അല്ലെങ്കിൽ " അൽബിയോൺ "എന്നും വിളിപ്പേരുള്ള ബ്രൈറ്റൺ 1901 ൽ ആണ് സ്ഥാപിതമായത്. 1920 ൽ ഫുട്ബോൾ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സതേൺ ലീഗിൽ അവരുടെ ആദ്യകാല പ്രൊഫഷണൽ ഫുട്ബോൾ കളിച്ചു. 1979 നും 1983 നും ഇടയിൽ മികച്ച രീതിയിൽ കളിച്ച ക്ലബ് 1983 ലെ എഫ്എ കപ്പ് ഫൈനലിലെത്തുകയും ഒരു റീപ്ലേയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടു.[2] അതേ സീസണിൽ തന്നെ അവർ ഒന്നാം ഡിവിഷനിൽ നിന്ന് തരം താഴ്ത്തപ്പെട്ടു.
1990 കളുടെ അവസാനത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്ന ബ്രൈറ്റൺ ഇംഗ്ലീഷ് ഫുട്ബോളിന്റെ നാലാം തലത്തിൽ ആണ് കളിച്ചിരുന്നത്. 1997 ൽ അവിടെ നിന്നും തരം താഴ്ത്തൽ ഭീഷണി തലനാരിഴക്ക് ഒഴിവാക്കിയശേഷം ബോർഡിൽ മാറ്റങ്ങൾ വരുത്തുകയും അടച്ചുപൂട്ടലിൽ നിന്ന് ക്ലബ്ബിനെ രക്ഷിക്കുകയും ചെയ്തു. 2001 ലും 2002 ലും തുടർച്ചയായുള്ള പ്രമോഷനുകൾ ബ്രൈറ്റണെ രണ്ടാം നിരയിലേക്ക് തിരികെ കൊണ്ടുവന്നു. 14 വർഷം സ്ഥിരമായ ഹോം ഗ്രൗണ്ട് ഇല്ലാതെ കളിച്ച ക്ലബ് 2011 ൽ സ്ഥിരം വേദിയായ ഫാൽമർ സ്റ്റേഡിയത്തിലേക്ക് മാറി. 2016–17 സീസണിൽ ബ്രൈറ്റൺ ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ, പ്രീമിയർ ലീഗിലേക്ക് 34 വർഷത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിച്ചു.