ബ്രിജ്‌ലാൽ ബിയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ബ്രിജ്‌ലാൽ ബിയാനി (1896-1968).

ആദ്യകാലജീവിതം[തിരുത്തുക]

മഹാരാഷ്ട്രയിലെ അകോള ജില്ലയിലാണ് ജനിച്ചത്. അദ്ദേഹംനാഗ്‌പൂരിലെ മോറിസ് കോളേജിൽ പഠിച്ചു.

സ്വാതന്ത്യസമരത്തിൽ[തിരുത്തുക]

1920 ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. ദഹിഹണ്ട ഉപ്പു സത്യാഗ്രഹം, നിസാം വിരുദ്ധ സമരം തുടങ്ങിയവയ്ക്ക് നാലു തവണ ജയിൽ ശിക്ഷ അനുഭവിച്ചു. 1927-1930 കാലഘട്ടത്തിൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു[1].

സ്വാതന്ത്ര്യാനന്തരം[തിരുത്തുക]

സ്വാതന്ത്ര്യാനന്തരം ബിയാനി മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു. പിന്നീടദ്ദേഹം അന്ന് മധ്യപ്രദേശ് സംസ്ഥാനത്തായിരുന്ന അകോള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി[2]. പിന്നീട് 1957 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബോംബെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്തിലെ ആദ്യ നിയമസഭയിൽ എം.എൽ.എ ആയിരുന്നു[3].

കുടുംബം[തിരുത്തുക]

അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതനായിരുന്നു. ഭാര്യ സാവിത്രി. അദ്ദേഹത്തിന്റെ മകൾ സരള ബിർള 1941 ഏപ്രിലിൽ ഇന്ത്യൻ വ്യവസായി ഘൻശ്യാം ദാസ് ബിർളയുടെ മകൻ ബസന്ത് കുമാർ ബിർളയെ വിവാഹം ചെയ്തു[4].

ആദരം[തിരുത്തുക]

അമരാവതിയിലെ ബ്രിജ്‌ലാൽ ബിയാനി സയൻസ് കോളേജ് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 2002 ൽ ഭാരത സർക്കാർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി[5].

അവലംബം[തിരുത്തുക]

  1. Pateriya, Raghaw Raman (1991). Provincial legislatures and the national movement: a study in interaction in ... New Delhi: Northern Book Centre. p. 228. ISBN 81-85119-58-9.
  2. "State Election of India 1951" (PDF). Election Commission of India. p. 11. ശേഖരിച്ചത് 2010-01-29.
  3. "State Election of India 1957" (PDF). Election Commission of India. p. 33. ശേഖരിച്ചത് 2010-01-21.
  4. "Story of India's prominent family".
  5. Brijlal Biyani and Indian Post
"https://ml.wikipedia.org/w/index.php?title=ബ്രിജ്‌ലാൽ_ബിയാനി&oldid=2869936" എന്ന താളിൽനിന്ന് ശേഖരിച്ചത്