ബ്രാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപഭോക്താവിന്റെ കണ്ണിൽ സമാനമായ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കാൻ ഒരു സ്ഥാപനമോ ഉത്പന്നമോ ഉപയോഗിക്കുന്ന പേര്, രൂപകല്പന, അടയാളം, മറ്റ് പ്രത്യേകതകൾ എന്നിവയെ ബ്രാൻഡ് എന്ന് വിളിക്കുന്നു.[1][2] വ്യവസായം, വിപണനം, പരസ്യം എന്നിവിടങ്ങളിൽ ബ്രാൻഡ് ഉപയോഗിക്കപ്പെടുന്നു.

മറ്റുള്ളവരുടെ കന്നുകാലികളിൽ നിന്ന് തങ്ങളുടെതിനെ വേർതിരിക്കാനായി അവയുടെ ദേഹത്ത് ചാപ്പകുത്തിയ പ്രാചീന ഈജിപ്ഷ്യനുകളിൽ നിന്നാണ് ബ്രാൻഡിങ്ങിന്റെ ആരംഭം.[3] എന്നാൽ ഇന്ന് ബ്രാൻഡിങ് എന്ന വാക്കിന് കൂടുതൽ വ്യാപ്തമായ അർത്ഥമാണുള്ളത്. ഒരു സ്ഥാപനമോ ഉത്പന്നമോ അതിന്റെ ഉപഭോക്താവിന് നൽകുന്ന വൈശിഷ്ട്യവും വാഗ്ദാനവുമാണ് അതിന്റെ ബ്രാൻഡ് നിശ്ചയിക്കുന്നത്. മറ്റൊരർത്ഥത്തിൽ, ഒരു വ്യക്തിക്ക് എന്നവണ്ണം ഒരു ഉത്പനത്തിനും സ്ഥാപനത്തിനും ചാർത്തപ്പെടുന്ന സവിശേഷ വ്യക്തിത്വമാണ് അവയുടെ ബ്രാൻഡ്.

References[തിരുത്തുക]

  1. American Marketing Association Dictionary Archived 2012-06-11 at the Wayback Machine.. Retrieved 2011-06-29. The Marketing Accountability Standards Board (MASB) endorses this definition as part of its ongoing Common Language in Marketing Project Archived 2019-04-05 at the Wayback Machine..
  2. Foundations of Marketing. fahy& jobber. 2015.
  3. Wheeler, H., The Miracle Of Man, London, Longacre, 1946, p. 84.
"https://ml.wikipedia.org/w/index.php?title=ബ്രാൻഡ്&oldid=3788293" എന്ന താളിൽനിന്ന് ശേഖരിച്ചത്