Jump to content

ബ്രഹ്മർഷി നക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽഡെബറാൻ A / B

കാളക്കൂറ്റന്റെ തലയിലായിൽ കാണപ്പെടുന്നത് ആൽഡെബറാൻ (താഴെ വലത്‌വശത്ത് തിളക്കമുള്ളത്) എല്ലാ മെയ് 31 നും ഇത് സൂര്യനോട് ഏറ്റവും അടുത്ത് വരുന്നു. Photo by NASA SOHO C3.
നിരീക്ഷണ വിവരം
എപ്പോഹ് J2000.0
നക്ഷത്രരാശി
(pronunciation)
ഇടവം (നക്ഷത്രരാശി)
റൈറ്റ്‌ അസൻഷൻ 04h 35m 55.2s
ഡെക്ലിനേഷൻ +16° 30' 33"
ദൃശ്യകാന്തിമാനം (V)+0.85 / +13.50
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്K5III / M2V
U-B കളർ ഇൻഡക്സ്1.90 / ?
B-V കളർ ഇൻഡക്സ്1.54 / ?
ചരനക്ഷത്രംSuspected / ?
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)+53.8 km/s
പ്രോപ്പർ മോഷൻ (μ) RA: 62.78 mas/yr
Dec.: −189.36 mas/yr
ദൃഗ്‌ഭ്രംശം (π)50.09 ± 0.95 mas
ദൂരം65 ± 1 ly
(20 ± 0.4 pc)
കേവലകാന്തിമാനം (MV)−0.63 / 11.98
ഡീറ്റെയിൽസ്
പിണ്ഡം2.5 / 0.15 M
വ്യാസാർദ്ധം25 / 0.04 R
പ്രകാശതീവ്രത150 / 0.00014 L
താപനില4,100 / 3,050 K
മെറ്റാലിസിറ്റി70% Sun / ?
മറ്റു ഡെസിഗ്നേഷൻസ്
Alpha Tauri, Parilicium, Cor Tauri, Paliliya, 87 Tauri, Gl 171.1A/B, GJ 9159 A/B, HR 1457, BD +16°629 A/B, HD 29139, GCTP 1014.00, LTT 11462, SAO 94027, FK5 168, GC 5605, ADS 3321 A/B, CCDM 04359+1631, Wo 9159 A/B, HIP 21421.
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data

ഇടവം നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്‌ ആൽഡെബറാൻ, അഥവാ ബ്രഹ്മർഷി നക്ഷത്രം (Alpha Tauri)‍. ഉത്തരേന്ത്യൻ രീതിയിൽ ഇതാണ് രോഹിണി നക്ഷത്രം; എന്നാൽ കേരളീയശൈലിയിൽ ഇതും സമീപത്തുള്ള മറ്റു ചില നക്ഷത്രങ്ങളും ചേർന്നതാണ് രോഹിണി. രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുളള നക്ഷത്രങ്ങളിലൊന്നുമാണ് ഇത്. ഇടവം നക്ഷത്രരാശിയിലെ ഇതിന്റെ സ്ഥാനം കാരണം പണ്ടുമുതലേ ഇത് കാളക്കൂറ്റന്റെ കണ്ണായാണ്‌ അറിയപ്പെടുന്നത്. ഹയാദെസ് നക്ഷത്രവ്യൂഹത്തിലെ തിളക്കമുള്ള നക്ഷത്രമായാണ്‌ ആൽഡെബറാൻ കാണപ്പെടുന്നത്, ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രവ്യൂഹമാണ്‌ ഹയാദെസ്. യഥാർത്ഥത്തിൽ ഹയാദെസ് നക്ഷത്രവ്യൂഹത്തിൽപ്പെട്ട നക്ഷത്രമല്ല ഇത്. ഭൂമിക്കും ഹയാദെസ് നക്ഷത്രവ്യൂഹത്തിനും ഇടയിൽ ആയതിനാൽ അങ്ങനെ കാണപ്പെടുന്നെന്ന് മാത്രം. നാസ വിക്ഷേപിച്ച പര്യവേക്ഷണവാഹനമായ പയനീർ 10 1973 ൽ വ്യാഴത്തിനെയും കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ആൽഡെബറാന്റെ നേർക്കാണ്‌, കുഴപ്പമൊന്നും വരികയിലെങ്കിൽ ഇരുപതു ലക്ഷം വർഷങ്ങൾ കൊണ്ട് പയനീർ 10 ആൽഡെബറാനിലെത്തിച്ചേരും.

1997 ൽ ഗ്രഹസമാനമായ ഒരു വസ്തു ആൽഡെബറാനെ പ്രദക്ഷിണം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി രണ്ട് വർഷമാണ് ഇതിന്റെ പ്രദക്ഷിണകാലം. ഇതിന്‌ ഏകദേശം വ്യാഴത്തിന്റെ 11 ഇരട്ടി വലിപ്പമുണ്ട്. ശാസ്ത്രലോകം പൂർണ്ണമായി സ്ഥിരീകരിക്കാത്ത കാര്യമാണ്‌ ഇത്.

ഭൗതിക ഗുണങ്ങൾ

[തിരുത്തുക]
സൂര്യനും ആൽഡെബറാനും തമ്മിലുള്ള വലിപ്പ വ്യത്യാസം

K5III തരത്തിൽപ്പെട്ട കേന്ദ്രഭാഗത്തെ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് കഴിഞ്ഞ് മുഖ്യശ്രേണിയിൽ നിന്ന് പുറത്ത് കടന്ന ഓറഞ്ച് ഭീമൻ നക്ഷത്രമാണ്‌ ആൽഡെബറാൻ. ഇപ്പോൾ പ്രധാനമായും ഹീലിയം അണുസം‌യോജനം വഴിയുള്ള ഊർജ്ജോല്പാദനമാണ്‌ നടക്കുന്നത്, ഇപ്പോൾ വികസിച്ചതിന്‌ ശേഷം ഇതിന്റെ വ്യാസം 5.3 × 107 ആണ്‌, അതായത് സൂര്യന്റെ വ്യാസത്തിന്റെ 38 മടങ്ങ്. ഹിപ്പക്രോസ് ഗവേഷണ വാഹനം നടത്തിയ നിരീക്ഷണമനുസരിച്ച് ഭൂമിയിൽ നിന്നി 65.1 പ്രകാശവർഷങ്ങൾ അകലെയാണ്‌, സൂര്യന്റെ 150 മടങ്ങ് പ്രകാശ തീവ്രതയും ഇതിനുണ്ട്. രാത്രി ആകാശത്തിൽ തിളക്കത്തിൽ 13 മത്തെ സ്ഥാനമാണ്‌ ഇതിന്‌.

ചരിത്രം

[തിരുത്തുക]

അറബിയിൽ നിന്നാണ് ആൽഡെബറാൻ എന്ന പേർ വന്നത് (الدبران അൽ-ദബറാൻ) ഇതിന്റെ അർത്ഥം "പിന്തുടരുന്നവൻ", രാത്രി ആകാശത്തിൽ ഇത് കാർത്തിക നക്ഷത്രക്കൂട്ടത്തെ തുടർന്ന് സഞ്ചരിക്കുന്നതിനാലാണ്‌ ഈ പേർ കൈവന്നത്.

"https://ml.wikipedia.org/w/index.php?title=ബ്രഹ്മർഷി_നക്ഷത്രം&oldid=2788374" എന്ന താളിൽനിന്ന് ശേഖരിച്ചത്