ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം
സ്ഥലംബ്രഹ്മപുരം ,എറണാകുളം ,എറണാകുളം ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിലവിലെ സ്ഥിതിCompleted
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeDiesel Power Plant
Installed capacity106.6 MW (5 x 21.32 MW )
Website
Kerala State Electricity Board
പ്രതിവർഷം 363.6 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 363.6 ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താപവൈദ്യുത പദ്ധതിയാണ് ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം [1],[2] .എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ബ്രഹ്മപുരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയത്തിൽ 21.32 മെഗാവാട്ടിന്റെ 5 ടർബൈനുകൾ ഉപയോഗിച്ച് 106.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 363.6 MU ആണ്. യൂണിറ്റ് 2 , യൂണിറ്റ് 3 എന്നിവ ഡി കമ്മീഷൻ ചെയ്യുകയും പദ്ധതിയുടെ ശേഷി 106.6 ൽ നിന്ന് 63.96 മെഗാവാട്ട് ആയി കുറഞ്ഞു .വാർഷിക ഉത്പാദനം 606 MU ൽ നിന്ന് 363.6 MU ആയി കുറഞ്ഞു. ഈ യൂണിറ്റുകൾ ഗ്യാസ് ബേസ്ഡ് എൻജിനുകൾ ആയി മാറ്റുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു .

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 21.32 MW 06.05.1997
യൂണിറ്റ് 2 21.32 MW 08.08.1997
യൂണിറ്റ് 3 21.32 MW 07.10.1997
യൂണിറ്റ് 4 21.32 MW 17.12.1997
യൂണിറ്റ് 5 21.32 MW 24.11.1998


അവലംബം[തിരുത്തുക]

  1. "BRAHMAPURAM DIESEL POWER PLANT -". www.kseb.in.
  2. "BRAHMAPURAM DIESEL POWER PLANT-". www.expert-eyes.org.