Jump to content

ബ്രമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:28, 21 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aldo 1980 (സംവാദം | സംഭാവനകൾ)

ജർമ്മനിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് വെസർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും സംസ്ഥാനവുമാണ് ബ്രമൻ (ജർമ്മൻ: Bremen). ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതാണ് ബ്രമൻ. നഗരത്തിന്റെ വിസ്തീർണ്ണം 318 ച.കി.മീറ്ററും സംസ്ഥാനത്തിന്റേത് 419 ച.കി.മീറ്ററുമാണ്. നഗര ജനസംഖ്യ 568,006 ആണ്. വടക്കൻ ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരവും, ജർമ്മനിയിലെ പതിനൊന്നാമത്തെ വലിയ നഗരവുമാണ് ബ്രമൻ.[1]

അവലംബം

  1. "Germany: States and Major Cities – Population Statistics in Maps and Charts". www.citypopulation.de. Retrieved 2015-08-28.
"https://ml.wikipedia.org/w/index.php?title=ബ്രമൻ&oldid=3122910" എന്ന താളിൽനിന്ന് ശേഖരിച്ചത്