Jump to content

ബോൾഗാട്ടി പാലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബോൾഗാട്ടി കൊട്ടാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ KTDC പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോൾ ഗാട്ടി പാലസ്

കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.

ചരിത്രം

[തിരുത്തുക]
1900-ൽ സക്കറിയാസ് ഡിക്രൂസ് എടുത്ത ഫോട്ടോ. സ്രോതസ്സ്: ബ്രിട്ടീഷ് ലൈബ്രറി.

ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്[1]. പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി. 1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി[1]. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.

1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. 2001-ൽ കെ.ടി.ഡി.സി 5.1 കോടി രൂപ ചെലവഴിച്ച് ഈ കൊട്ടാരം പുതുക്കിപ്പണിതു[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 http://thatsmalayalam.oneindia.in/news/2001/02/10/biz-bolgatty.html[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ബോൾഗാട്ടി_പാലസ്&oldid=3806676" എന്ന താളിൽനിന്ന് ശേഖരിച്ചത്