ബോർഡോമിശ്രിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


തുരിശും കുമ്മായവും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ഒരു കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. തുരിശും കുമ്മായവും വെവ്വേറെ വെള്ളത്തിൽ കലക്കി ഒരുമിച്ച് ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. കേരളത്തിൽ കമുകിന്റെയും റബ്ബറിന്റെയും കുമിൾരോഗത്തിനെതിരെ ഇത് പ്രയോഗിച്ചു കാണുന്നു.

ബോർഡോ മിശ്രിതത്തിന് 133 വയസ്സ്.

യൂറോപ്പിലെ മുന്തിരി തോട്ടങ്ങളിൽ 1882-ൽ ഡൗണി മിൽഡ്യൂ എന്ന കുമിൾബാധ തലപൊക്കിയ കാലം. ബോർഡോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശ്രീ. പിയർ മാരി അലക്സിസി മില്ലാർഡെറ്റ് ബോർഡോ മേഖലയിലെ മുന്തിരി വള്ളികളിലുളള രോഗബാധ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. തോട്ടത്തിന്റെ റോഡിനോട് ചേർന്ന് വളരുന്ന മുന്തിരി വളളികളിൽ കുമിൾ ബാധയില്ല എന്ന കാര്യം മില്ലാർഡെറ്റ് പ്രത്യേകം ശ്രദ്ധിച്ചു.വഴിപോക്കർ മുന്തിരി പഴം പറിക്കാതിരിക്കാൻ തുരിശും ചുണ്ണാമ്പും കലർത്തിയ ലായനി മുന്തിരി വള്ളികളിൽ തളിച്ചിരുന്നു. ഈ മുന്തിരി വള്ളികളിൽ കുമിൾബാധ ഏൽക്കാതെ വന്നപ്പോൾ -ഈ മാറ്റം മില്ലാർഡെറ്റ് തുടർന്നുള്ള മൂന്നുവർഷം പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ 1885-ൽ പ്രസ്തുത മിശ്രിതം കുമിൾനാശിനിയാണെന്ന് കണ്ടെത്തി. ഈ ലായനിയാണ് ബോർഡോ മിശ്രിതം.

നിർമ്മാണ രീതി.

  • രണ്ട് പ്ലാസ്റ്റിക് ബക്കറ്റിലായി താഴെ പറയുന്ന ലായനികൾ തയ്യാറാക്കുക
  • 50 ലിറ്റർ ജലം+ 1 Kg. തുരിശ് (CUSO4 = കോപ്പർ സൾഫേറ്റ്) ചേർത്തിളക്കിയ ലായനി.
  • 50 ലിറ്റർ ജലം+ 1 Kg. ചുണ്ണാമ്പ് (CaOH = കാത്സ്യം ഹൈഡ്രോക്സൈഡ്) ചേർത്തിളക്കിയ ലായനി.
  • ഒന്നാമത്തെ ലായനി രണ്ടാമത്തെ ലായനിയിലേക്ക് നന്നായി ചേർത്തിളക്കുക

ഇതിലേക്കൊരു തെളിച്ചമുള്ള കത്തി മുക്കിയെടുത്താൽ ചെമ്പിന്റെ അംശം പറ്റിയിട്ടുണ്ടെങ്കിൽ ചുണ്ണാമ്പുലായനി ലേശം കൂടി ചേർത്ത് പരീക്ഷണം ആവർത്തിച്ചു ചേരുവ കൂടുതലില്ലാത്ത മിശ്രിതം എന്നുറപ്പാക്കുക .[1]

  1. ബോർഡോ മിശ്രിതം
"https://ml.wikipedia.org/w/index.php?title=ബോർഡോമിശ്രിതം&oldid=2520840" എന്ന താളിൽനിന്നു ശേഖരിച്ചത്