ബോൺ നത്താലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോമൻ കത്തോലിക്ക സഭയുടെ കീഴിലുള്ള തൃശ്ശൂർ അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് തൃശ്ശൂർ നഗരത്തിൽ ക്രിസ്തുമസിനോട് അനുബദ്ധിച്ച് ഡിസംബർ മാസത്തിൽ നടത്തുന്ന ക്രിസ്തുമസ് കരോളാണ് ബോൺ നത്താലെ (Buon Natale). ‘ബോൺ നത്താലെ’ എന്ന ഇറ്റാലിയൻ വാക്കിന് ‘മെറി ക്രിസ്മസ്’എന്നാണർത്ഥം. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്തിന്റെ ആശയമായാണ് 2013-ൽ ബോൺ നത്താലെ ആരംഭിച്ചത്. [1]

ബോൺ നത്താലെ - 2013[തിരുത്തുക]

ബോൺ നത്താലെ ആദ്യമായി സംഘടിപ്പിക്കപ്പെട്ടത് 2013-ലാണ്. ഏകദേശം 5000 സാന്റാക്ലോസുകളും തൂവെള്ള വസ്ത്രമണിഞ്ഞ 3000 മാലാഖകുഞ്ഞുങ്ങളും 25 ഫ്ലോട്ടുകളും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. [2] സേക്രഡ്ഹാർട്ട് സ്‌കൂളിൽനിന്ന് ആരംഭിച്ച ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി തിരികെ സെന്റ് തോമസ് കോളേജിൽ സമാപിച്ചു. [3]

ബോൺ നത്താലെ - 2014[തിരുത്തുക]

18112 പാപ്പമാർ അണിനിരന്ന ബോൺ നത്താലെ ഏറ്റവും കൂടുതൽ സാന്റാക്ലോസുമാർ പങ്കെടുത്ത ഘോഷയാത്രയായി ഗിന്നസ് പുസ്തകം ലോക റെക്കോഡായി അംഗീകരിച്ചു. [4][5] നോർത്ത്‌ അയർലണ്ടിൽ 13,000 സാന്റാക്ലോസുകൾ അണിനിരന്ന റെക്കോഡ്‌ മറികടന്നാണ് തൃശ്ശൂർ ഈ നേട്ടം കൈവരിച്ചത്. വെളളകരയുളള ചുവപ്പുനിറത്തിലുളള പാന്റ്‌, ഓവർകോട്ട്‌, തൊപ്പി, കറുത്ത ബെൽറ്റ്‌, താടി എന്നിവയായിരുന്നു പാപ്പമാരുടെ വേഷം. ആവർത്തനം ഒഴിവാക്കാൻ ബാർകോഡ് പതിച്ച അപേക്ഷാഫോമുകളാണ്‌ നൽകിയിരുന്നത്‌. ശക്‌തൻ നഗറിലെ രണ്ടുലക്ഷം ചതുരശ്രയടി സ്‌ഥലത്ത്‌ ഇതിനായി 40 കവാടങ്ങൾ ഒരുക്കിയിരുന്നു. [6]

ബാഹ്യ താളുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോൺ_നത്താലെ&oldid=3267261" എന്ന താളിൽനിന്ന് ശേഖരിച്ചത്