ബോലിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബി സംഗീതത്തിലെ പ്രാസസബന്ധിയായ ഈരടികളെയാണ് ബോലിയാൻ അല്ലെങ്കിൽ ബോലിസ് എന്നറിയപ്പെടുന്നത്.

വികാരങ്ങളും സാധരണ സാഹചര്യങ്ങളും പ്രകടിപ്പിക്കുന്നതിന്് ബോലി ഉപയോഗിക്കുന്നു. സാധാരണയായി ബോലി ആലപിക്കുക ഒരു സ്ത്രീയാണ്, തുടർന്ന് പെൺകുട്ടികൾ പിന്നണിയായി ഏറ്റു പാടുകയാണ് ചെയ്യുക.

തലമുറ തലമുറ കൈമാറി വാമൊഴിയായാണ് ഇത് നിലനിൽക്കുന്നത്. ഓരോ തലമുറ കടന്ന് തുടർച്ചയായ കൈമാറ്റമാണ് നടക്കുന്നത്. ഓരോ തലമുറക്കും അവരുടെ മുൻഗാമികൾ ആണ് ഇത് പഠിപ്പിക്കുന്നത്.

ബംഗ്‌റാ സംഗീതവുമായി ചേർന്ന് വടക്കേ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഇന്ന് ബൊലിയാൻ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. ആധുനിക നഗര രീതിയിൽ സംയോജിപ്പിച്ച ഇത് ഉത്തരേന്ത്യക്കാർക്കിടയിലാണ് കൂടുതൽ കേൾവിക്കാരുള്ളത്. പ്രധാനമായും സ്ത്രീകളാണ് ബൊലിയാൻ ആലപിക്കുന്നതെങ്കിലും അപൂർവ്വമായും പുരുഷൻമാരും ചെയ്യുന്നുണ്ട്. പ്രമുഖ പഞ്ചാബി സംഗീതജ്ഞൻ കുൽവിന്ദർ ധില്ലോൺ ആലപിച്ച ബൊലിയാൻ ശ്രദ്ധേയമായ വിജയം നേടിയിരുന്നു.[1] വിവാഹത്തിന് തലേ രാത്രി വീടുകളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ബൊലിയാൻ ആലപിക്കാറുണ്ട്. ഉത്തരേന്ത്യക്കാർക്കിടയിൽ സന്തോഷകരമായ വേളകൾ ബൊലിയാൻ പാടി ആഘോഷിക്കുന്നത് പതിവാണ്.[2]

അവലംബം[തിരുത്തുക]

  1. Sikh heritage
  2. www.eecs.harvard.edu
"https://ml.wikipedia.org/w/index.php?title=ബോലിയാൻ&oldid=3090608" എന്ന താളിൽനിന്ന് ശേഖരിച്ചത്