ബോയുക് സിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോയുക് സിറ

Böyük Zirə adası
Outline of Boyuk Zira Island
Outline of Boyuk Zira Island
ബോയുക് സിറ is located in Caspian Sea
ബോയുക് സിറ
ബോയുക് സിറ
Coordinates: 40°17′38″N 49°55′18″E / 40.29389°N 49.92167°E / 40.29389; 49.92167
Country അസർബൈജാൻ
RegionAbsheron Region
ProvinceBaku
വിസ്തീർണ്ണം
 • ആകെ2.7 ച.കി.മീ.(1.0 ച മൈ)

ബോയുക് സിറ ( (Böyük Zirə) നർജിൻ എന്നുകൂടി അറിയപ്പെടുന്ന കാസ്പിയൻ കടലിലെ ഒരു ദ്വീപാണ്. ബാക്കു നഗരത്തിനടുത്തുള്ള ബാക്കു ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ബാക്കു ദ്വീപസമൂഹത്തിലെ ദ്വീപുകളിലൊന്നാണിത്. നർജിൻ ദ്വീപിനെക്കൂടാതെ, ഡാഷ് സിറ, ക്വും ദ്വീപ്, സെൻബിൽ, സാംഗി-മുഗൻ, ചികിൽ, ഖ്വരാ സു, ഖരാ സിറ, ഗിൽ, ഇഗ്നാറ്റ് ഡാഷ് എന്നിവയും ഏതാനും ചെറു ദ്വീപുകളും ബാക്കു ദ്വീപസമൂഹത്തിൽ ഉൾപ്പടുന്നു.

അബ്ഷെറോൺ ഉപദ്വീപിന് തെക്കുള്ള കടലിൽ നിന്ന് ബാക്കു ഉൾക്കടലിനെ വേർതിരിക്കുന്ന ഏറ്റവും വലിയ ദ്വീപാണ് ബോയുക് സിറ. ഇതിന് 3.1 കിലോമീറ്റർ നീളവും 900 മീറ്റർ വീതിയുമുണ്ട്. ലംബവും കുത്തനെയുള്ളതുമായ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം ചെറിയ സസ്യജാലങ്ങൾ വിരളമാണ്.

തന്ത്രപരമായ പ്രാധാന്യം[തിരുത്തുക]

ബാക്കു തുറമുഖത്ത് നിന്ന് നേരിട്ട് 5 കിലോമീറ്റർ അകലെയായി കാസ്പിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ബോയുക് സിറ ദ്വീപ്, അസർബൈജാനെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതും അസർബൈജാൻ റിപ്പബ്ലിക്കിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ അധികാരത്തിന് കീഴിലുള്ളതുമാണ്. ദ്വീപ് കല്ലുകൾ നിറഞ്ഞതാണ്.[1] 2008 ജനുവരിയിൽ SOCAR എണ്ണക്കമ്പനി ഏകദേശം 17 കിലോമീറ്റർ നീളവും 12-14 മീറ്റർ ആഴവുമുള്ള ഒരു ജലപാതയുടെ നിർമ്മാണം ഇവിടെ പൂർത്തിയാക്കി.[2]

അവലംബം[തിരുത്തുക]

  1. "Азербайджан: На Острове Минобороны На Каспии Планируется Построить Курорт Стоимостью В Миллиарды Долларов". Eurasianet.org. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്.
  2. "ГНКАР провела на остров Наргин водопровод". 1news.az. മൂലതാളിൽ നിന്നും 2012-07-01-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ബോയുക്_സിറ&oldid=3923392" എന്ന താളിൽനിന്ന് ശേഖരിച്ചത്