ബോബി ഫാരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോബി ഫാരൽ
Boney M Bobby Farrell 2006.jpg
Bobby Farrell with Boney M, 2006
ജീവിതരേഖ
ജനനനാമംRoberto Alfonso Farrell [1]
ജനനം(1949-10-06)6 ഒക്ടോബർ 1949
San Nicolaas, Aruba, Netherlands Antilles
മരണം30 ഡിസംബർ 2010(2010-12-30) (aged 61)
Saint Petersburg, Russia
സംഗീതശൈലിപോപ്പ് സംഗീതം, ഡിസ്കോ
തൊഴിലു(കൾ)Dancer, entertainer
സജീവമായ കാലയളവ്1975–2010
റെക്കോഡ് ലേബൽഹൻസാ റെക്കോർഡ്സ്, സോണി-ബി.എം.ജി
Associated actsബോണി എം

1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന ബോബി ഫാരൽ (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).[2] ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ അരുബ ദ്വീപിലാണ് ജനിച്ചത്. 15 വയസ്സുവരെ അവിടെക്കഴിഞ്ഞ ബോബി സ്കൂൾ പഠനത്തിനു ശേഷം 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായും ജോലി നോക്കി.തുടർന്ന് നോർവേയിലേയ്ക്കും നെതർലന്റ്സിലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്റ്സിൽ ഒരു നൃത്തശാലയിൽ ജോലി നോക്കുകയും പിന്നീട് ജർമ്മനിയിൽ മികച്ചഅവസരങ്ങൾക്കു വേണ്ടി ശ്രമിയ്ക്കുകയുണ്ടായി.

ജർമ്മനിയിൽ വച്ചാണ് കലാപരിപാടികളുടെ നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ബോബിയെ ബോണി എം എന്ന സംഗീത സംഘത്തിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിച്ചൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ. 2005റോജർ സാഞ്ചസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സംഭാവനകൾ[തിരുത്തുക]

Farrell, 3rd from the left, performing with Boney M. in 1981.

Singles

  • 1982: പൊലീസി/ A Fool In Love
  • 1985: കിങ് ഓഫ് ഡാന്സിങ് / I See You
  • 1987: ഹോപ്പാ ഹോപ്പാ / Hoppa Hoppa (Instrumental)
  • 1991: ട്രിബ്യൂട്ട് റ്റു ജോസഫൈൻ ബേക്കർ
  • 2004: അരൂബൻ സ്റ്റൈൽ ' (Mixes) S-Cream Featuring Bobby Farrell
  • 2006: ദ് ബമ്പ് ഇ പി
  • 2010: ബാംബൂ സോങ്ങ് (Roundhouse Records)

അവലംബം[തിരുത്തുക]

  1. Albums by Bobby Farrell - Rate Your Music
  2. Wainwright, Martin (30 December 2010). "Boney M singer Bobby Farrell dies at 61". The Guardian. London. ശേഖരിച്ചത് 30 December 2010.
"https://ml.wikipedia.org/w/index.php?title=ബോബി_ഫാരൽ&oldid=2784352" എന്ന താളിൽനിന്ന് ശേഖരിച്ചത്