ബോഫോഴ്സ് അഴിമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ പ്രതിരോധസേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബദ്ധപ്പെട്ട് ഉയർന്നുവന്ന അഴിമതിയാണ് ബോഫോഴ്സ് അഴിമതി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെക്കാലം ചർച്ചയാകുകയും കോൺഗ്രസ് (ഐ.)യേയും പ്രത്യേകിച്ച് രാജീവ് ഗാന്ധി കുടുംബത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നാണ് ബോഫോഴ്സ് അഴിമതി.

1980-ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ[1] ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു. സ്വീഡൻ നിർമ്മിക്കുന്ന ബോഫേഴ്സ് തോക്കുകൾ ഇന്ത്യൻ കരസേനയ്ക്ക് വേണ്ടി വാങ്ങുമ്പോൾ കമ്മീഷൻ വേണ്ടെന്നും അതിനു പകരം കമ്മീഷൻ തുകയ്ക്ക് തുല്യമായ തോക്കുകൾ കൂടി മതിയെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കരാർ ഉണ്ടാക്കി. പൊതുവെ ഏത് കരാറിലും ഇടനിലക്കാർക്ക് കമ്മീഷൻ ഉണ്ടാകും. അതൊരു വ്യാപാര കീഴ്‌വഴക്കം ആണ്. കമ്മീഷൻ ഇല്ലാതെ ഒരു ഇടപാടും ലോകത്ത് നടക്കുന്നില്ല. അത് കൊണ്ടാണ് കമ്മീഷൻ പണമായി വേണ്ടെന്നും അത്രയും തുകയ്ക്ക് കൂടി തോക്കുകൾ മതിയെന്നും രാജീവ് ഗാന്ധി കരാർ ഉണ്ടാക്കിയത്. അത്രയും തോക്കുകൾ കൂടി കരസേനയ്ക്ക് ലഭിക്കട്ടെ എന്നാണ് അന്നത്തെ പ്രധാനമന്ത്രിയും ഇന്ത്യയുടെ പൊന്നോമന പുത്രനുമായ രാജീവ് ഗാന്ധി കരുതിയത്. അങ്ങനെ ബോഫേഴ്സ് തോക്കുകൾ ഇന്ത്യയിൽ എത്തുകയും കരസേനയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്തു. അപ്പോഴാണ് ഒരു പത്രത്തിൽ സ്വീഡനിൽ നിന്നും ഒരു വാർത്ത വരുന്നത്, ബോഫേഴ്സ് ഇടപാടിൽ ആരോ കമ്മീഷൻ പറ്റിയിട്ടുണ്ട് എന്ന്. എത്രയോ ഇടപാടുകൾ ആയുധപരമായും മറ്റും നടക്കുന്നു. എന്നാൽ കമ്മീഷൻ പറ്റി എന്നൊരു ആരോപണം ബോഫേഴ്സ് ഇടപാടിൽ മാത്രമാണ് ഉയർന്നുവന്നത്. കാരണം ബോഫേഴ്സ് ഇടപാടിൽ മാത്രമാണ് കമ്മീഷൻ വേണ്ടെന്നും അതിനും കൂടി ആയുധം മതിയെന്നും ഒരു കരാർ ഉണ്ടായത്. മറ്റെല്ലാ ഇടപാടുകളിലും കമ്മീഷൻ ഒരു ഘടകം ആയത് കൊണ്ട് ആരും ആരോപണം ഉയർത്താറില്ല. രാജീവ് ഗാന്ധിയുടെ നല്ല മന:സ്ഥിതിയും രാജ്യത്തോടും രാജ്യരക്ഷയോടും ഉള്ള ആത്മാർത്ഥതയും സത്യസന്ധതയും അദ്ദേഹത്തിനു വിനയാവുകയായിരുന്നു. എന്നാൽ രാജീവ് ഗാന്ധിയാണ് കമ്മീഷൻ കൈപ്പറ്റിയത് എന്ന് ആരും എവിടെയും ഒരു പത്രത്തിലും പറഞ്ഞിട്ടില്ല. രാജീവ് ഗാന്ധിക്ക് കമ്മീഷൻ വേണമായിരുന്നെങ്കിൽ, കമ്മീഷൻ പണമായിട്ട് വേണ്ടെന്നും അത്രയും തുകയ്ക്ക് തോക്കുകൾ മതിയെന്നും ബോഫേഴ്സ് കമ്പനിയുമായി കരാർ ഉണ്ടാക്കുമോ? ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കമ്മീഷൻ ആരോ പറ്റി എന്ന വാർത്ത ഹിന്ദുവിന്റെ സ്വീഡിഷ് റിപ്പോർട്ടർ ചിത്ര സുബ്രഹ്മണ്യവും എഡിറ്റർ എൻ.റാമും കൂടിയാണ് പൊലിപ്പിച്ചത്. പിന്നെ ആ ആരോപണം പ്രതിപക്ഷ പാർട്ടികൾ എല്ലാം കൂടി ഒരു തെളിവും ഇല്ലാതെ രാജീവിന്റെ തലയിൽ വെച്ചു കെട്ടുകയായിരുന്നു. അത് ഇലക്‌ഷൻ സ്റ്റണ്ട് ആയിരുന്നു.

ബോഫേഴ്സ് ആണ് ഇന്ത്യയിൽ ആദ്യമായി ഉയർന്നുവന്ന അഴിമതിയാരോപണം. എന്തായിരുന്നു ആരോപണം? ബോഫേഴ്സ് ഇടപാടിൽ 64 കോടി രൂപ ഇടനിലക്കാർ മുഖേന കമ്മീഷൻ കൈപ്പറ്റി സ്വിസ്സ് ബാങ്കിൽ നിക്ഷേപിച്ചു എന്നാണ് ആരോപണം. നോക്കണം, സാധാരണ ഗതിയിൽ കമ്മീഷൻ എന്നത് അഴിമതിയല്ല. കമ്മീഷൻ വേണ്ട എന്ന് രാജീവ് ഗാന്ധി ബോഫേഴ്സ് കരാറിൽ എഴുതി ഒപ്പിട്ടത് കൊണ്ടാണ് അതൊരു അഴിമതിയായി ആരോപണം ഉന്നയിക്കാൻ ഇടയാക്കിയത്. എന്നാൽ ആ കരാറിനു വിപരീതമായി ബോഫേഴ്സ് കമ്പനി ആർക്കെങ്കിലും കമ്മീഷൻ നൽകിയിരുന്നോ, ആരെങ്കിലും കമ്മീഷൻ കൈപ്പറ്റിയിരുന്നോ, പറ്റിയ തുക സ്വിസ്സ് ബാങ്കിൽ നിക്ഷേപിച്ചിരുന്നോ? ഇന്നും ആർക്കും അറിയില്ല.

ബോഫേഴ്സ് ആരോപണത്തെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു. കമ്മീഷൻ പറ്റി എന്ന് മാത്രമല്ല ബോഫേഴ്സ് തോക്കുകൾ ഒന്നിനും കൊള്ളാത്ത കളിപ്പാട്ടം പോലെയാണെന്ന് വരെ ശത്രുക്കൾ പ്രചരണം നടത്തിയതിന്റെ പേരിലാണ് രാജീവ് ഗാന്ധിക്ക് തുടർഭരണം കിട്ടാതെ പോയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോഫോഴ്സ്_അഴിമതി&oldid=3130568" എന്ന താളിൽനിന്ന് ശേഖരിച്ചത്