ബോണ്ട (മധുരപലഹാരം)
ദൃശ്യരൂപം
മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് ബോണ്ട. ഉരുണ്ടിരിക്കുന്ന ഈ പലഹാരം എണ്ണയിൽ പൊരിച്ചാണുണ്ടാക്കുന്നത്. അതിനാൾ പുറത്ത് ഉണ്ണിയപ്പത്തിന്റെ പോലെയുള്ള നിറമാണ്. നാടൻ ചായക്കടകളിലെ, ഒരു പക്ഷേ, പ്രധാനപ്പെട്ട ഈ പലഹാരം വീടുകളിൽ ഉണ്ടാക്കിക്കാണാറില്ല. മദ്ധ്യകേരളത്തിൽ ഇത് ഉണ്ടൻപൊരി എന്നറിയപ്പെടുന്നു.