Jump to content

ബോണി ബെഡെലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോണി ബെഡെലിയ
Bedelia in The New Land (1974).
ജനനം
ബോണി ബെഡെലിയ കൽക്കിൻ

(1948-03-25) മാർച്ച് 25, 1948  (76 വയസ്സ്)
തൊഴിൽനടി
സജീവ കാലം1957–ഇതുവരെ
ജീവിതപങ്കാളി(കൾ)
Ken Luber
(m. 1969; div. 1980)

Michael MacRae
(m. 1995)
കുട്ടികൾ2
ബന്ധുക്കൾKit Culkin (brother)
Macaulay Culkin (nephew)
Kieran Culkin (nephew)
Rory Culkin (nephew)

ബോണി ബെഡെലിയ കൽക്കിൻ (ജനനം: മാർച്ച് 25, 1948) ഒരു അമേരിക്കൻ നടിയാണ്. നാടക മേഖലയിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചതിന് ശേഷം ലവ് ഓഫ് ലൈഫ് (1961-1967) എന്ന സിബിഎസ് പകൽസമയ സോപ്പ് ഓപ്പറയിൽ അഭിനയിക്കുകയും ദി ജിപ്സി മോത്ത്സ് (1969) എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 1983-ൽ പുറത്തിറങ്ങിയ ഹാർട്ട് ലൈക്ക് എ വീൽ എന്ന ചിത്രത്തിലെ അഭിനയത്തിന്റെപേരിൽ അവർ ഗോൾഡൻ ഗ്ലോബ് അവാർഡിനും ദി പ്രിൻസ് ഓഫ് പെൻസിൽവാനിയയിലെ (1988) വേഷത്തിന് ഒരു ഇൻഡിപെന്റന്റ് സ്പിരിറ്റ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഡൈ ഹാർഡ് (1988) ഡൈ ഹാർഡ് 2 (1990) എന്നീ ആക്ഷൻ ചിത്രങ്ങളിലെ ഹോളി ജെന്നെറോ മക്ക്ലെയ്ൻ എന്ന കഥാപാത്രത്തിലൂടെയും ദെ ഷൂട്ട് ഹോഴ്‌സ്, ഡോഡ് ദെ? (1969), ലവേഴ്‌സ് ആൻഡ് അദർ സ്ട്രേഞ്ചേർസ് (1970), ബോണാൻസ എന്ന ടെലിവിഷൻ പരമ്പര (1969, 1972 മൈക്കൽ ലാൻഡന്റെ ജോഡിയായി പ്രത്യക്ഷപ്പെട്ടു), പ്രീസ്യൂംഡ് ഇന്നസെന്റ് (1990), നീഡ്ഫുൾ തിംഗ്സ് (1993) എന്നിവയിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. അതുപോലെതന്നെ മറ്റ് പല പ്രമുഖ ചലച്ചിത്ര വേഷങ്ങളും ബെഡെലിയയ്ക്ക് ലഭിച്ചിട്ടുണ്ട്.

ടെലിവിഷൻ വേഷങ്ങൾക്ക് ബെഡെലിയ രണ്ട് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്. 2001 മുതൽ 2004 വരെ ലൈഫ് ടൈം ടെലിവിഷൻ നാടക പരമ്പരയായ ദി ഡിവിഷനിൽ ബെഡെലിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് എൻ‌ബി‌സി നാടക പരമ്പരയായ പാരന്റ്ഹുഡ് (2010–2015) ൽ കാമിൽ ബ്രാവെർമാൻ എന്ന കഥാപാത്രമായി അഭിനയിച്ചു.

ആദ്യകാലം, വിദ്യാഭ്യാസം

[തിരുത്തുക]

എഴുത്തുകാരനും പത്രാധിപരുമായ മരിയൻ എഥേലിന്റെയും (മുമ്പ്, വാഗ്നർ) പബ്ലിക് റിലേഷൻസിൽ പ്രവർത്തിച്ചിരുന്ന ഫിലിപ്പ് ഹാർലി കൽക്കിന്റേയും പുത്രിയായി ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടൻ ബറോയിലാണ് ബെഡെലിയ ജനിച്ചത്.[1] അവളുടെ പിതാവിന്റെ സ്ഥാപനം പാപ്പരായതോടെ കുടുംബം ഒരു പ്രയാസകരമായ സാമ്പത്തിക ഘട്ടത്തിലൂടെ കടന്ന പോകവേയായിരുന്ന അവുടെ ജനനം.[2] 14 വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞ അവരുടെ പിതാവും അൾസർ രോഗത്താൽ താമസിയാതെ മരണമടഞ്ഞു.[3] അവരുടെ രണ്ട് സഹോദരന്മാരിൽ[4] ഒരാൾ നടൻ കിറ്റ് കൽക്കിനും, ഒരു സഹോദരി കാൻഡിസ് കൽക്കിനുമാണ്.[5] മക്കൗലി, കീരൻ, റോറി കൽക്കിൻ എന്നീ നടന്മാരുടെ അമ്മായി കൂടിയാണ് അവർ.[6][7] ബെഡെലിയ തന്റെ ചെറുപ്പത്തിൽ തന്നെ സ്കൂൾ ഓഫ് അമേരിക്കൻ ബാലെയിൽ നൃത്തം അഭ്യസിച്ചു. എച്ച്ബി സ്റ്റുഡിയോയിൽ നിന്ന് അഭിനയ പരിശീലനം നേടുകയും ചെയ്തു.

ഔദ്യോഗികജീവിതം

[തിരുത്തുക]

ഒരു അഭിനേത്രിയാകുന്നതിനുമുമ്പ്, ബെഡെലിയ ബാലെ നൃത്തം പഠിക്കുകയും ന്യൂയോർക്ക് നഗരത്തിൽ ദി നട്ട്ക്രാക്കർ ഉൾപ്പെടെ കുറച്ച് പ്രൊഡക്ഷനുകളുടെ ബാലെകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്‌ക്രീനിലെ അവളുടെ ഒരേയൊരു നൃത്തം പ്ലേ ഹൌസ് 90 എന്ന പരമ്പരയിലെ ക്ലാര എന്ന വേഷമായിരുന്നു. 1961 മുതൽ 1967 വരെ, സിബിഎസ് സോപ്പ് ഓപ്പറയായ ലവ് ഓഫ് ലൈഫിലെ സാൻഡി പോർട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിവു താരമായിരുന്ന ബെഡെലിയ. 1962 ൽ ഐൽ ഓഫ് ചിൽഡ്രനിൽ[8] പാറ്റി ഡ്യൂക്കിനെ പിന്തുണയ്ക്കുന്ന കഥാപാത്രമായി ബ്രോഡ്‌വേയിലും ജോലി ചെയ്യുകയും 1966 ൽ മൈ സ്വീറ്റ് ചാർലി എന്ന ടെലിവിഷൻ സിനിമയിൽ നായികയായി അഭിനയിച്ചതിന് തിയേറ്റർ വേൾഡ് അവാർഡ് നേടുകയും ചെയ്തു.[9]

സ്വകാര്യജീവിത

[തിരുത്തുക]

1969 ഏപ്രിൽ 24 ന്‌ ബെഡെലിയ തിരക്കഥാകൃത്ത് കെൻ ലൂബറിനെ വിവാഹം കഴിച്ചു. 1980 ൽ വിവാഹമോചനം നേടിയ ഈ ദമ്പതികൾക്ക് ഉറി (ജനനം 1970), ജോനാ (ജനനം 1976)[10] എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ടായിരുന്നു. പിന്നീട് സംഗീതജ്ഞനും തിരക്കഥാകൃത്തുമായ ജയ് ടെൽഫറുമായി ഒരു ഹ്രസ്വകാലത്തേയ്ക്ക് വിവാഹിതയായ അവർ 1995 ൽ നടൻ മൈക്കൽ മാക്രെയെ വിവാഹം കഴിച്ചു.[11][12]

അവലംബം

[തിരുത്തുക]
 1. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 2. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 3. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 4. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 5. "Bonnie Bedelia: Biography". TV Guide. Retrieved May 5, 2013.
 6. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 7. "Bonnie Bedelia: Biography". TV Guide. Retrieved May 5, 2013.
 8. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 9. The Broadway League. "Bonnie Bedelia". IBDB.com. Internet Broadway Database. Retrieved October 31, 2013.
 10. Bandler, Michael J. (October 25, 1992). "Character Study Despite Her Laurels, Bonnie Bedelia Wonders When Stardom Will Arrive". Chicago Tribune. Retrieved December 21, 2013.
 11. Neilly, Peter (2010). "Out to Lunch!: Jay Telfer". The Wayback Times. Hastings, Ontario, Canada. Archived from the original on November 1, 2010. Retrieved January 5, 2018.
 12. Ryon, Ruth (November 24, 1996). "10-Year 'Affair' With L.A. Ends". Los Angeles Times. Retrieved November 21, 2014.
"https://ml.wikipedia.org/w/index.php?title=ബോണി_ബെഡെലിയ&oldid=3463077" എന്ന താളിൽനിന്ന് ശേഖരിച്ചത്