ബോട്ട്നെറ്റ്
Jump to navigation
Jump to search
ദൂരെയിരുന്ന് നിയന്ത്രിക്കാൻ പാകത്തിൽ വൈറസ് ബാധിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ശൃംഖലയെയാണ് ബോട്ട്‌നെറ്റ് എന്ന് വിളിക്കുന്നത്. ആ ശൃംഖലയിൽ പെടുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുക മാത്രമല്ല, ആ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കൂടുതൽ ആക്രമണം നടത്താനും സാധിക്കും. കമ്പ്യൂട്ടറുകളിലെ സുരക്ഷാപഴുതുകൾ മുതലെടുത്ത് ബോട്ട്‌നെറ്റ് കമ്പ്യൂട്ടറുകളിൽ കയറിക്കൂടുന്നു. ഇന്റർനെറ്റ് വഴി പാഴ്‌സന്ദേശങ്ങളും (സ്പാം) വൈറസുകളും മറ്റ് കമ്പ്യൂട്ടറുകളിൽ എത്തിക്കാനാണ് ബോട്ട്‌നെറ്റുകൾ ഉപയോഗിക്കപ്പെടുന്നത്.