ബോഗാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് ഐതിഹ്യങ്ങളില്‍, മനുഷ്യരുടെ വീടുകളിൽ വസിക്കുന്ന ഒരുതരം മായാരൂപിയാണ് ബോഗാർട്ട്. വസ്തുക്കൾ അപ്രത്യക്ഷമാക്കുക, പാൽ കേടാക്കുക, പട്ടികൾക്ക് മുടന്ത് വരുത്തുക തുടങ്ങിയവ എപ്പോഴും മനുഷ്യരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ ചില പ്രവൃത്തികളാണ്. ഇവ വസിക്കുന്ന വീട്ടിലെ കുടുംബം എവിടേക്ക് പോയാലും ബോഗാർട്ടുകൾ അവരെ പിന്തുടരും. ബോഗാർട്ടുകൾക്ക് പേരിടരുതെന്നും അങ്ങനെ ചെയ്താൽ അവ നിയന്ത്രിക്കാനാവാത്തവിധം വിനാശകാരികളാകുമെന്നുമാണ് വിശ്വാസം.

രാത്രികാലങ്ങളിൽ ബോഗാർട്ട് കിടക്കളിലേക്ക് വലിഞ്ഞ് കയറി മനുഷ്യരുടെ മുഖങ്ങളിൽ തണുത്ത കൈകൾ വെക്കുമെന്നും കിടക്കവിരി കീറീക്കളയുമെന്നും ചിലപ്പോഴെല്ലാം ചെവിയില്പ്പിടിച്ച് വലിക്കുമെന്നും പറയപ്പെടുന്നു. ബോഗാർട്ടുകളെ അകറ്റാൻ വീടിന്റെ വാതിലിൽ കുതിരലാടം കെട്ടിയിട്ടാൽ മതിയെന്നും വിശ്വസിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബോഗാർട്ട്&oldid=1815169" എന്ന താളിൽനിന്ന് ശേഖരിച്ചത്