ബോംബെ ടാക്കീസ് സ്റ്റുഡിയോ
ദൃശ്യരൂപം
| വ്യവസായം | Entertainment |
|---|---|
| സ്ഥാപിതം | Error: All values must be integers (help) |
| സ്ഥാപകൻs | |
| നിഷ്‌ക്രിയമായത് | 13 October 1953 |
| ആസ്ഥാനം | Malad, Maharashtra, India |
| സേവന മേഖല(കൾ) | undivided India |
| ഉത്പന്നങ്ങൾ |
മുംബൈയിലെ മലാഡിൽ 1934 ൽ സ്ഥാപിതമായ ഒരു സിനിമാ നിർമ്മാണ സ്റ്റുഡിയോയായിരുന്നു ബോംബെ ടാക്കീസ്. ഇതിന്റെ പ്രവർത്തന കാലഘട്ടത്തിൽ 40 സിനിമകൾ നിർമ്മിക്കപ്പെട്ടു. 1934 ൽ ഹിമാംശു റായ്, ദേവിക റാണി എന്നിവർ ചേർന്നാണ് ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. 1940 ൽ റായിയുടെ മരണശേഷം ദേവികാ റാണി സ്റ്റുഡിയോ ഏറ്റെടുക്കുകയുണ്ടായി. സ്ഥാപകരെ കൂടാതെ, അശോക് കുമാർ 1943 വരെ സ്റ്റുഡിയോയിലെ ഒരു മുൻനിര നടനായിരുന്നു.ദേവികാറാണി വിരമിച്ചശേഷം ശശാധർ മുഖർജിയും അശോക് കുമാറും ബോംബെ ടാക്കീസ്ഏറ്റെടുത്തു. സ്റ്റുഡിയോ നിർമിച്ച അവസാന ചിത്രം 1954 ജൂണിൽ പുറത്തിറങ്ങുകയുണ്ടായി.[1].[2]