ഉള്ളടക്കത്തിലേക്ക് പോവുക

ബോംബെ എസ്.കമാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബെ എസ്.കമാൽ
ബോംബെ എസ്.കമാൽ
Born
ബോംബെ
Died(2015-03-16)മാർച്ച് 16, 2015
Occupationസംഗീതസംവിധായകൻ
Spouseബീന
Childrenജനജുമുന്നിസ
ഹസീന
ഫിറോസ്.

മലയാളചലച്ചിത്രസംഗീതസംവിധായകനായിരുന്നു ബോംബെ എസ്.കമാൽ. നിരവധി മലയാള ചിത്രങ്ങൾക്കും നാടകങ്ങൾക്കും സീരിയലുകൾക്കും സംഗീതം നൽകിയിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ഏഴാംവയസ്സു മുതൽ മുഹമ്മദ്‌റഫിയുടെ ഗാനങ്ങൾ ആലപിച്ച് മുംബൈ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധേയനായി. ബാബുരാജിന്റെ പ്രോത്സാഹനത്തിൽ കേരളത്തിലേക്കു വന്ന കമാൽ കോഴിക്കോട് കേന്ദ്രീകരിച്ച് നിരവധി വർഷങ്ങൾ ബാബുരാജിനൊപ്പം പ്രവർത്തിച്ചു. സംഗീതസംവിധായകൻ രവീന്ദ്രന്റെ ട്രൂപ്പിൽ റഫിഗാനങ്ങൾ പാടി. കിളിമാനൂർ രമാകാന്തൻ എഴുതിയ സ്വപ്നം കാണാത്ത രാത്രിയിലെ എന്ന ഗാനം കമ്പോസ് ചെയ്തു. ഡോ. ബാലകൃഷ്ണന്റെ എവിടെ എൻ പ്രഭാതം, 1986-ൽ നിലവിളക്ക് തുടങ്ങി 13 മലയാള ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചു. ശരത്കാല പുഷ്പങ്ങൾ എന്ന ആൽബത്തിനു വേണ്ടിയും സംഗീതം ചെയ്തു. കീർത്തിചക്ര സിനിമയിലെ ടൈറ്റിൽസോങ് ഇദ്ദേഹം എഴുതിയതാണ്.[2]

സംഗീതസംവിധാനം ചെയ്ത ചില പാട്ടുകൾ

[തിരുത്തുക]
നമ്പർപാട്ട്ചിത്രംവർഷംആലാപനംരചന
1ദേവി സുകൃതാനന്ദമയി ...നിലവിളക്ക് (അടുക്കള)1986കെ.ജെ. യേശുദാസ്, കോറസ്‌, പി സുശീലാദേവികൃഷ്ണ രവി
2ആരാരിരാരോ ആരാരിരാരോ ...നിലവിളക്ക് (അടുക്കള)1986പി. സുശീലാദേവികൃഷ്ണ രവി
3പാടാം ഞാൻ പാടാമൊരുനിലവിളക്ക് (അടുക്കള)1986കെ.ജെ. യേശുദാസ്കൃഷ്ണ രവി
4സന്ധ്യേ ...അക്ഷരാർത്ഥം1991ജി.സി ചൂടൻഭരണിക്കാവ് ശിവകുമാർ
5പൂരാട രാത്രി ...അക്ഷരാർത്ഥം1991കെ.ജെ. യേശുദാസ്ഭരണിക്കാവ് ശിവകുമാർ
6ശലഭമേ ചിത്രശലഭമേ ...അക്ഷരാർത്ഥം1991കെ.ജെ. യേശുദാസ്, കെ.എസ്. ചിത്രഭരണിക്കാവ് ശിവകുമാർ
7പൂരാട രാത്രി ...അക്ഷരാർത്ഥം1991കെ.എസ്. ചിത്രഭരണിക്കാവ് ശിവകുമാർ
8പുഷ്പങ്ങളായിരം ...ശീർഷകം1991കെ.ജെ. യേശുദാസ്വിക്രം സി വഞ്ചിയൂർ
9മഞ്ഞണിയും മാമലയിൽശാന്തി നിലയം199കെ.ജെ. യേശുദാസ്മുടവൻമുകൾ വസന്തകുമാരി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സ്വരലയ ഈണം ഗുരുവന്ദന പുരസ്‌കാരം (2002)

അവലംബം

[തിരുത്തുക]
  1. "AAA സംഗീതസംവിധായകൻ ബോംബെ എസ് കമാൽ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-03-16. Retrieved 2015 മാർച്ച് 17. {{cite web}}: Check date values in: |accessdate= (help)
  2. "http://www.mathrubhumi.com/movies/music/344083/". www.mathrubhumi.com. Archived from the original on 2015-03-16. Retrieved 2015 മാർച്ച് 17. {{cite web}}: Check date values in: |accessdate= (help); External link in |title= (help)
"https://ml.wikipedia.org/w/index.php?title=ബോംബെ_എസ്.കമാൽ&oldid=4073221" എന്ന താളിൽനിന്ന് ശേഖരിച്ചത്