ബോംബെയിലെ ഏഴ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബെ, കോളാബ ദ്വീപുകൾ: ഒരു പഴയ ഭൂപടം

ഇന്നത്തെ മുംബൈ നഗരത്തിന്റെ സ്ഥാനത്ത് കടൽ നികത്തലിനു മുമ്പ് ഉണ്ടായിരുന്നത് ഏഴ് ചെറിയ ദ്വീപുകൾ ആണ് [1]. പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കിടക്കുന്ന പോർച്ചുഗീസ് പ്രദേശം ആയിരുന്നു ഈ ദ്വീപുകൾ. 1661 ൽ ചാൾസ് രണ്ടാമൻ ബ്രാഗൻസായിലെ കാതറീനെ വിവാഹം ചെയ്തപ്പോൾ സ്ത്രീധനത്തിന്റെ ഭാഗമായി ഈ ദ്വീപുകൾ ബ്രിട്ടീഷുകാർക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1534 ൽ പോർച്ചുഗീസുകാർ പിടിച്ചെടുക്കുന്നതിനു മുൻപായി സിൽഹാരാ രാജവംശം, ഗുജറാത്തിലെ സുൽത്താനത്ത് പോലുള്ള തദ്ദേശീയ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു ഇവ. 1668 ൽ ചാൾസ് രണ്ടാമൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഈ ദ്വീപുകൾ പത്ത് പൗണ്ടിന് വാടകയ്ക് കൊടുത്തു[2]. 1845-ഓടെ ഈ ദ്വീപ് ഒന്നിലധികം ഭൂപരിഷ്കരണ പ്രോജക്ടുകൾ വഴി ഒരു ദ്വീപായി ലയിപ്പിച്ചിരുന്നു. ബോംബെ എന്ന ദ്വീപ് പിന്നീട് ട്രോംബേ, സാൽസെറ്റ് ദ്വീപ് എന്നിവയുമായി ചേർന്നു. ഈ ദ്വീപ് ഇപ്പോൾ മുംബൈ നഗരത്തിന്റെ തെക്കൻ ഭാഗമാണ്.

ദ്വീപുകൾ[തിരുത്തുക]

  1. കൊളാബ
  2. ഓൾഡ് വുമൺസ് ഐലൻഡ്
  3. ബോംബെ
  4. മസ്ഗാവ്
  5. വർളി
  6. പരേൽ
  7. മാഹിം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോംബെയിലെ_ഏഴ്_ദ്വീപുകൾ&oldid=3535919" എന്ന താളിൽനിന്ന് ശേഖരിച്ചത്