ബൈസ്സ്കാസഡി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bieszczady National Park
Bieszczadzki Park Narodowy
Tarnica.jpg
Northern summit of Tarnica
POL Bieszczadzki Park Narodowy LOGO.svg
Park logo with a Eurasian lynx
LocationSubcarpathian Voivodeship, Poland
Coordinates49°17′17″N 22°29′49″E / 49.288°N 22.497°E / 49.288; 22.497Coordinates: 49°17′17″N 22°29′49″E / 49.288°N 22.497°E / 49.288; 22.497
Area292.02 കി.m2 (112.75 sq mi)
Established1973
Governing bodyMinistry of the Environment

ബൈസ്സ്കാസഡി ദേശീയോദ്യാനം (PolishBieszczadzki Park Narodowy), പോളണ്ടിലെ മൂന്നാമത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് രാജ്യത്തിന്റെ തെക്ക് കിഴക്കൻ മൂലയിൽ സബ്കാർപത്തിയൻ വൊയിവോഡെഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സ്കോവാക്കിയ ഉക്രെയിൻ അതിർത്തിയിലാണ്.

ചരിത്രം[തിരുത്തുക]

ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1973 ലായിരുന്നു.

രൂപീകരണസമയത്ത്, 59.55 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന (22.99 ചതുരശ്ര മൈൽ) ഈ ദേശീയോദ്യാനം കാലക്രമത്തിൽ നാലു തവണ വിപുലീകരിച്ചിരുന്നു.1996 ലാണ് അവസാന വിപുലീകരണം നടത്തപ്പെട്ടത്. ഇക്കാലത്ത് മുൻ‌ വില്ലേജുകളായിരുന്ന ബുക്കോവീക്, ബെനിയോവ, കാരിൻസ്കീ എന്നിവ ദേശീയോദ്യാനത്തോടു സംയോജിപ്പിക്കപ്പെട്ടിരുന്നു. 1999 ൽ മുൻ വില്ലേജുകളായിരുന്ന ഡ്‍സ്വിനിയാക്സ്, ടർനാവ, സൊകോലികി എന്നിവും കൂട്ടിച്ചേർക്കപ്പെട്ടു.

292.02 ചതുരശ്ര കിലോമീറ്റർ (112.75 ചതുരശ്ര മൈൽ) പ്രദേശത്തു പരന്നു കിടക്കുന്ന ദേശീയോദ്യാനം, ബൈസ്സ്കാസഡി പർവ്വതനിരയിലെ പോളിഷ് ഭാഗത്തിൻറെ ഏറ്റവും ഉയർന്ന പ്രദേശങ്ങളും ഉൾക്കൊളളുന്നു.

1992 ൽ ഈ ദേശീയോദ്യാനവും അതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേർത്ത് യുനെസ്കോ ഈസ്റ്റ് കാർപാത്തിയൻ ബയോസ്ഫിയർ റിസർവ്വിൻറെ ഭാഗമാക്കിയിരുന്നു. ഇത് സ്ലോവാക്യയുടെയും (1998 മുതൽ) ഉക്രയിനിലെയും ഭാഗങ്ങളുൾപ്പെടെ മൊത്തം 2,132.11 സ്ക്വയർ കിലോമീറ്റർ (823.21 ചതുരശ്ര മൈൽ) ആണ്.

അവലംബം[തിരുത്തുക]