ബൈജു രവീന്ദ്രൻ
Byju Raveendran | |
---|---|
ജനനം | 1981 (വയസ്സ് 42–43) |
ദേശീയത | Indian |
തൊഴിൽ | Entrepreneur |
സ്ഥാനപ്പേര് | Founder of Byju's |
ജീവിതപങ്കാളി(കൾ) | Divya Gokulnath |
ഒരു ഇന്ത്യൻ സംരംഭകനും ബൈജൂസിന്റെ സ്ഥാപകരിലൊരാളും ആണ് ബൈജു രവീന്ദ്രൻ (ജനനം 1981).[2]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]കേരളത്തിലെ കണ്ണൂർ ജില്ലയിലെ അഴീക്കോട്[3] വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനായി ജനനം.[4][5] മാതാപിതാക്കൾ കണക്ക്, ഭൗതികശാസ്ത്ര അധ്യാപകരായി ജോലി ചെയ്തിരുന്ന മലയാളം മീഡിയം സ്കൂളിൽ ആണ് അദ്ദേഹം പഠിച്ചത്.[6][7] അദ്ദേഹം ക്ലാസുകൾ ഒഴിവാക്കി വീട്ടിൽ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു.[8][9]
കരിയർ
[തിരുത്തുക]കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയശേഷം, ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലിക്ക് കയറി.[5] 2003 ൽ ഒരു അവധിക്കാലത്ത് ക്യാറ്റ് പരീക്ഷക്ക് പഠിക്കുന്ന സുഹൃത്തുക്കളെ അദ്ദേഹം സഹായിച്ചു.[7] തുടർന്ന് ക്യാറ്റ് (CAT) പരീക്ഷ എഴുതിയ അദ്ദേഹം നൂറാം പെർസന്റൈലിൽ സ്കോർ ചെയ്തുവെന്ന് പറയുന്നു.[7] രണ്ട് വർഷത്തിന് ശേഷം, അദ്ദേഹം CAT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളുകളെ സഹായിക്കുന്നത് തുടർന്നു. നല്ല ഫലങ്ങളുടെ അടിസ്ഥാനത്തിൽ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. 2007 ൽ ബൈജു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കുന്ന ബിസിനസ്സ് സംരഭമായി ബൈജൂസ് ക്ലാസസ് സ്ഥാപിച്ചു.[7]
2011-ൽ അദ്ദേഹം തന്റെ പരീക്ഷ തയ്യാറെടുപ്പ് ക്ലാസിലെ ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ കണ്ടുമുട്ടിയ, ഭാര്യ ദിവ്യ ഗോകുൽനാഥുമായി ചേർന്ന് ബൈജൂസ് സ്ഥാപിച്ചു[10][11]
2015 ൽ, സ്മാർട്ട്‌ഫോൺ സ്‌ക്രീൻ വലുപ്പം വർദ്ധിച്ചതോടെ ഒരു മൊബൈൽ അപ്ലിക്കേഷൻ ബൈജു വികസിപ്പിച്ചു.[12][7][13][14] 2018 ഒക്ടോബറിൽ, അപ്ലിക്കേഷൻ യുകെ, യുഎസ്, മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.[15]
ഫോബ്‌സിന്റെ 2020 ലെ കണക്കനുസരിച്ച്, ബൈജുവിനും ഭാര്യക്കും സഹോദരൻ റിജു രവീന്ദ്രനും ചേർന്നുള്ള മൊത്തം ആസ്തി 3.05 ബില്യൺ ഡോളറാണ്.[1]
2021 ജനുവരിയിൽ കുനാൽ ബഹലിനൊപ്പം അദ്ദേഹത്തെ ദേശീയ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയിൽ അനൗദ്യോഗിക അംഗമായി ചേർത്തു.[16]
ബഹുമതികളും പുരസ്കാരങ്ങളും
[തിരുത്തുക]- 2019 മനോരമ ന്യൂസ് ന്യൂസ്‌മേക്കർ അവാർഡ്[17]
- 2020 എർണസ്റ്റ് & യംഗ് ഫൈനലിസ്റ്റ്, എൻ്റെർപ്രണർ ഓഫ് ദ ഇയർ, ഇന്ത്യ[18] വിജയി, ബിസിനസ് ട്രാൻസ്ഫോർമേഷൻ അവാർഡ്[19]
- 2020 ഫോർച്യൂൺ മാസികയുടെ 40 വയസ്സിന് താഴെയുള്ളവരുടെ പട്ടികയായ 40 അണ്ടർ 40 യിൽ ഉൾപ്പെട്ടു[20]
- 2021 ഫോബ്‌സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ് (FILA) എൻ്റെർപ്രണർ ഓഫ് ദ ഇയർ
കുറിപ്പുകൾ
[തിരുത്തുക]- ↑ combined with Divya Gokulnath and Riju Raveendran
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "India's Richest - #46 Byju Raveendran and Divya Gokulnath & family". Forbes. 10 July 2020.
- ↑ "Byju Raveendran | 2020 40 under 40 in Tech". Fortune (in ഇംഗ്ലീഷ്). Retrieved 2020-09-13.
- ↑ "Byju's education app: A CAT topper who didn't fancy IIMs is making self-learning cool among Indian students — Quartz India". qz.com (in ഇംഗ്ലീഷ്). Retrieved 2018-11-10.
- ↑ "കണക്കുകൂട്ടി കണക്കുകൂട്ടി, 28,000 കോടിയുടെ കമ്പനി മേധാവി; ഇത് വേൾഡ് 'ക്ലാസ്' ബൈജു". ManoramaOnline.
- ↑ 5.0 5.1 "ബൈജൂസ് ആപ്പിന്റെ കഥ; ബൈജു രവീന്ദ്രന്റെയും" (in ഇംഗ്ലീഷ്). Retrieved 2021-05-02.
- ↑ Gilchrist, Karen (July 30, 2019). "India crowns its newest billionaire, a 37-year-old former teacher". CNBC. Retrieved 26 March 2021.
- ↑ 7.0 7.1 7.2 7.3 7.4 Krishna, Niharika (July 11, 2016). "Teacher, entrepreneur: The success story of Byju Raveendran". Hindustan Times. Retrieved 26 March 2021.
- ↑ Rai, Saritha (July 29, 2019). "Byju Raveendran, a former school teacher, joins Indian billionaires' club". LiveMint. Bloomberg. Retrieved 26 March 2021.
- ↑ India TV News Desk (July 30, 2019). "Reluctant student-turned teacher, meet Byju Raveendran - India's newest billionaire". India TV. Retrieved 26 March 2021.
- ↑ Ghosh, Debojyoti (November 21, 2020). "Byju's better half". Fortune India. Retrieved 26 March 2021.
- ↑ ET Now Digital (October 10, 2020). "With a wealth of over Rs 11,300 crore, meet India's youngest billionaire". TimesNowNews. Retrieved 26 March 2021.
- ↑ FP Staff (July 29, 2019). "Byju's founder, Raveendran polevaults into billionaire club with latest funding of $150 mn". FirstPost. Retrieved 27 March 2021.
- ↑ Rai, Saritha (December 3, 2020). "Byju Raveendran, the A Student in Online Ed". Bloomberg BusinessWeek. Retrieved 26 March 2021.
- ↑ Shah, Vrutika (February 12, 2020). "5 youngest billionaires of India and how they make their money". GQ India. Retrieved 26 March 2021.
- ↑ "India's Game-Changers - Byju Raveendran". BBC World News. October 6, 2018. Retrieved 26 March 2021.
- ↑ "Byju Raveendran, Kunal Bahl named to startup advisory panel". The Siasat Daily (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2021-01-19. Retrieved 2021-01-19.
- ↑ Staff (December 7, 2020). "Byju Raveendran dedicates Manorama News Newsmaker Award to COVID warriors, teachers". Onmanorama. Retrieved 26 March 2021.
- ↑ "Byju Raveendran". EY. Archived from the original on 2021-05-02. Retrieved 6 April 2021.
- ↑ Dave, Sachin (March 25, 2021). "Harsh Mariwala wins EY Entrepreneur of the year 2020 award". Economic Times. Retrieved 14 April 2021.
- ↑ "Byju Raveendran | 2020 40 under 40 in Tech". Fortune (in ഇംഗ്ലീഷ്). Retrieved 2020-09-13.