Jump to content

ബൈജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈജി[1]
Temporal range: Late Miocene-Present?[2]
ബൈജി, ഒരു ചിത്രീകരണം
ശരീരവലിപ്പത്തിന്റെ താരതമ്യം, മനുഷ്യനുമായി

ഗുരുതരമായ വംശനാശത്തിന്റെ വക്കിൽ, ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചിരിക്കാൻ സാധ്യതയുള്ളവ  (IUCN 3.1)[3]
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
ക്ലാഡ്: Delphinida
Superfamily: Lipotoidea
Family: Lipotidae
Genus: Lipotes
Miller, 1918[4]
Species:
ല വെക്സിലിഫെർ
Binomial name
ല വെക്സിലിഫെർ
Miller, 1918[4]
ബൈജിയുടെ സ്വാഭാവിക ആവസമേഖല

വംശനാശം സംഭവിച്ച ഒരു ശുദ്ധജല ഡോൾഫിൻ ഇനമാണ് ബൈജി. ചൈനീസ് റിവർ ഡോൾഫിൻ, യാങ്സീ റിവർ ഡോൾഫിൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മനുഷ്യരുടെ ഇടപടൽ മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ഡോൾഫിൻ വർഗ്ഗമാണിത്. തദ്ദേശീയരായ മുക്കുവർ ഈ ജീവിയെ യാങ്സീ നദിയുടെ ദേവതയായി കരുതിപ്പോന്നു.[5]

പ്രജനനം

[തിരുത്തുക]

വർഷത്തിന്റെ ആദ്യ പകുതിയിലാണ് ബൈജിയുടെ പ്രജനനം നടന്നിരുന്നതെന്ന് കരുതപ്പെടുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് ഏറ്റവും കൂടുതൽ പ്രസവിക്കുന്ന കാലം.[6] 30% ആണ് ഇവയുടെ ഗർഭധാരണ നിരക്ക്. ഗർഭാവസ്ഥ 10-11 മാസം നീണ്ടുനിൽക്കും, ഒരു സമയം ഒരു കുട്ടിയെ പ്രസവിക്കും. പ്രസവ ഇടവേള 2 വർഷമായിരുന്നു. കുട്ടിക്ക് ജനിക്കുമ്പോൾ 80-90 സെന്റീമീറ്റർ (31–35 ഇഞ്ച്) വരെ നീളമുണ്ടാകും. 8 മുതൽ 20 മാസം വരെ മുലയൂട്ടി വളർത്തിയിരുന്നു. ആൺ ഡോൾഫിനുകൾ നാലാമത്തെ വയസ്സിലും പെൺ ഡോൾഫിനുകൾ ആറാമത്തെ വയസ്സിലും ലൈംഗിക പക്വത പ്രാപിച്ചു.

ശാരീരിക സവിശേഷതകൾ

[തിരുത്തുക]

മുതിർന്ന ആൺ ഡോൾഫിനുകൾക്ക് ഏകദേശം 2.3 മീറ്ററും (7 അടി 7 ഇഞ്ച്) പെൺ ഡോൾഫിനുകൾക്ക് 2.5 മീറ്ററും (8 അടി 2 ഇഞ്ച്) നീളം വച്ചിരുന്നു. കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളമേറിയത് 2.7 മീറ്റർ (8 അടി 10 ഇഞ്ച്) ആയിരുന്നു.[7] ശരീരഭാരം 135 മുതൽ 230 കിലോഗ്രാം (298–507 പൗണ്ട്) വരെ എത്തിയിരുന്നു. സ്വാഭാവിക സാഹചര്യത്തിലെ ആയുർദൈർഘ്യം 24 വർഷം എന്ന് കണക്കാക്ക്പ്പെടുന്നു.[8] യാങ്സി നദി ഡോൾഫിൻ പുറം വശത്ത് ഇളംനീല മുതൽ ചാരനിറം വരെയും വയർ ഭാഗത്ത് വെളുത്ത നിറമുള്ളതുമാണ്. നീളമുള്ളതും ചെറുതായി ഉയർന്നതുമായ ഒരു കൊക്ക് ഭാഗം ഉണ്ട്. താടിയെല്ലിൽ 31–36 കോൺ ആകൃതിയിലുള്ള പല്ലുകളുണ്ട്. താഴ്ന്നതും ത്രികോണാകൃതിയിലുള്ളതുമായ അതിന്റെ ഡോർസൽ ഫിൻ, ഇരുണ്ട യാങ്സി നദിയുടെ ഉപരിതലത്തിന് തൊട്ടുതാഴെയായി ഡോൾഫിൻ നീന്തുമ്പോൾ ഇളം നിറമുള്ള ഒരു പതാക പോലെ തോന്നിക്കുന്നതിനാൽ, "വൈറ്റ്-ഫ്ലാഗ്" ഡോൾഫിൻ എന്ന പേരിലും ഇത് അറിയപ്പെട്ടു. സമുദ്രത്തിലെ ഡോൾഫിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന്റെ കണ്ണുകൾ ചെറുതാണ്.

അപകടത്തിൽ നിന്ന് രക്ഷപ്പെടുമ്പോൾ, ബൈജിക്ക് മണിക്കൂറിൽ 60 കിലോമീറ്റർ (37 മൈൽ) വേഗത കൈവരിക്കാൻ കഴിയും, പക്ഷേ സാധാരണയായി മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (19 മുതൽ 25 മൈൽ വരെ) വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. കാഴ്ചക്കുറവ് കാരണം, ബൈജി ഗതിനിർണ്ണയത്തിനായി പ്രധാനമായും സോണാറിനെ ആശ്രയിക്കുന്നു.[9] സാമൂഹ്യജീവിതം, സുരക്ഷ, വികാരപ്രകടനങ്ങൾ എന്നിവയിലും സോനാർ സംവിധാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവയുടെ എക്കോലൊക്കേഷൻ ക്ലിക്കുകളുടെ പീക്ക് ഫ്രീക്വൻസികൾ 70 kHz നും 100 kHz നും ഇടയിലാണ്.[10]

വിതരണം

[തിരുത്തുക]

ചരിത്രപരമായി, ബൈജി ഉണ്ടായിരുന്നത് യാങ്സിയുടെ മധ്യഭാഗത്തും താഴെയുമായി 1,700 കിലോമീറ്റർ (1,100 മൈൽ) നീളത്തലുള്ള ഭാഗത്താണ്. പടിഞ്ഞാറ് യിചാംഗ് മുതൽ നദിയുടെ അഴിമുഖം വരെ, ഷാങ്ഹായ്ക്ക് സമീപം, പോയാങ്, ഡോങ്ട്ടിംഗ് തടാകങ്ങൾ, ക്വിന്റാങ് നദി എന്നിവിടങ്ങളിൽ ഇവ കാണപ്പെട്ടു.[11] ലോകത്തിലെ മനുഷ്യ ജനസംഖ്യയുടെ ഏകദേശം 12% പേർ യാങ്സി നദീതട പ്രദേശത്ത് താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് നദിയുടെ പരിസ്ഥിതിയിൽ രൂക്ഷമായ സ്വാധീനം ചെലുത്തുന്നുണ്ട്.ന്നു. ത്രീ ഗോർജസ് ഡാമിന്റെ നിർമ്മാണവും മറ്റ് ചെറിയ ഡാമിംഗ് പ്രോജക്ടുകളും ബൈജിയുടെ ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമായി.

30 ഗവേഷകർ യാങ്സി നദിയിൽ നടത്തിയ ആറ് ആഴ്ചത്തെ സർവേയിൽ ചൈനീസ് റിവർ ഡോൾഫിനുകളിൽ ഒന്നിനെ പോലും കണ്ടെത്തിയില്ലെന്ന് സിൻഹുവ ന്യൂസ് ഏജൻസി 2006 ഡിസംബർ 4 ന് പ്രഖ്യാപിച്ചു.[12]

2007 ഓഗസ്റ്റ് 7 ന് ബയോളജി ലെറ്റേഴ്സ് ജേണലിൽ ഒരു പര്യവേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു "പ്രാദേശിക മത്സ്യബന്ധനരീതികളിൽ ഉദ്ദേശിക്കപ്പെടാതെ കുടുങ്ങുന്നതു കാരണം ബൈജിക്ക് ഇപ്പോൾ വംശനാശം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് നിഗമനം ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ".

അവലംബം

[തിരുത്തുക]
  1. Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. pp. 723–743. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "ലിപ്പോറ്റെസ് വെക്സിലിഫെർ (ചൈനീസ് റിവർ ഡോൾഫിൻ)". Paleontological database.
  3. Smith, B.D.; Zhou, K.; Wang, D.; Reeves, R.R.; Barlow, J.; Taylor, B.L.; Pitman, R. (2008). "Lipotes vexillifer". The IUCN Red List of Threatened Species. 2008. IUCN: e.T12119A3322533. doi:10.2305/IUCN.UK.2008.RLTS.T12119A3322533.en. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  4. 4.0 4.1 Miller, Gerrit S. Jr. (1918). "A new river-dolphin from China". Smithsonian Miscellaneous Collections. 68 (9): 1–12.
  5. NOAA Fisheries. "Chinese River Dolphin / Baiji (Lipotes vexillifer)  :: NOAA Fisheries". www.fisheries.noaa.gov. Archived from the original on ഡിസംബർ 5, 2015. Retrieved ഒക്ടോബർ 30, 2015.
  6. Culik, B. (2003). "Lipotes vexillifer, Baiji". Archived from the original on December 6, 2006. Retrieved December 18, 2006.
  7. "Animal Info – Baiji". animalinfo.org. Archived from the original on December 5, 2006. Retrieved December 18, 2006.
  8. Nowak, R.M. 1999. Walker's Mammals of the World. 6th Ed. The Johns Hopkins Univ. Press, Baltimore.
  9. Adams, Douglas (1990). Last Chance To See. Harmony Books. ISBN 978-0517582152.
  10. Wei, Chong; Zhang, Yu; Au, Whitlow W. L. (2014-07-01). "Simulation of ultrasound beam formation of baiji (Lipotes vexillifer) with a finite element model". The Journal of the Acoustical Society of America. 136 (1): 423–429. doi:10.1121/1.4883597. PMID 24993226.
  11. Reeves, R. R.; Smith, B. D.; Crespo, E. A.; Notarbartolo di Sciara, G., eds. (2003). Dolphins, Whales and Porpoises: 2002–2010 Conservation Action Plan for the World's Cetaceans. IUCN, Glad, Switzerland and Cambridge, U.K. {{cite book}}: |work= ignored (help)CS1 maint: location missing publisher (link)
  12. Turvey, Samuel T.; Pitman, Robert L.; Taylor, Barbara L.; Barlow, Jay; Akamatsu, Tomonari; Barrett, Leigh A.; Zhao, Xuijiang; Reeves, Randall R.; Stewert, Brent S.; Wang, Kexiong; Wei, Zhuo; Zhang, Xianfeng; Pusser, L.T.; Richlen, Michael; Brandon, John R.; Wang, Ding (August 7, 2007). "First human-caused extinction of a cetacean species?". Biology Letters. 3 (5). Royal Society Publishing: 537–40. doi:10.1098/rsbl.2007.0292. PMC 2391192. PMID 17686754. Retrieved August 8, 2007. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=ബൈജി&oldid=3243910" എന്ന താളിൽനിന്ന് ശേഖരിച്ചത്