ബേർഡ്-ഫ്ളവർ ചിത്രരചന
ബേർഡ്-ഫ്ളവർ ചിത്രരചന | |||||||
Chinese name | |||||||
---|---|---|---|---|---|---|---|
Traditional Chinese | 花鳥畫 | ||||||
Simplified Chinese | 花鸟画 | ||||||
| |||||||
Vietnamese name | |||||||
Vietnamese alphabet | Hoa điểu hoạ | ||||||
Chữ Hán | 花鳥畫 | ||||||
Korean name | |||||||
Hangul | 화조화 | ||||||
Hanja | 花鳥畵 | ||||||
Revised Romanization | hwajohwa | ||||||
McCune–Reischauer | hwajohwa | ||||||
Japanese name | |||||||
Kanji | 花鳥画 | ||||||
|
ബേർഡ്-ഫ്ളവർ പെയിന്റിംഗ് (ചൈനീസ് 花鸟画) ഒരു ചൈനീസ് ചിത്രകലാ രീതിയാണ്. കൂടുതലും പക്ഷികളും പൂക്കളും ആണ് ഇതിലെ വിഷയമായി നൽകിയിരിക്കുന്നത്. ചൈനീസ് ചിത്രകലയിലെ പണ്ഡിതരെന്നു വിശേഷിപ്പിക്കുന്ന കലാകാരന്മാരുടെ ശൈലിയുടെ ഒരു ഭാഗമായി വികസിച്ച ഒരു ചിത്രകലാ രീതിയായിരുന്നു ഇത്.
ചരിത്രം
[തിരുത്തുക]ചൈനയിലെ പാരമ്പര്യചിത്രകലയിൽ കാണപ്പെടുന്ന പക്ഷികൾ, മത്സ്യങ്ങൾ, പ്രാണികൾ എന്നിവയെല്ലാം 'ബേർഡ്-ഫ്ളവർ ചിത്രകലയിലൂടെയും ശേഖരിക്കപ്പെട്ടിരിക്കുന്നു. (പരമ്പരാഗത ചൈനീസ്: 花 魚蟲, ലളിതമായ ചൈനീസ്: 花鸟 鱼虫 ഹു , നിയൂ, യൌ, ചോങ് ). പൂക്കൾ (സസ്യങ്ങൾ), മത്സ്യം, ഷഡ്പദങ്ങൾ, പക്ഷികൾ, വളർത്തു മൃഗങ്ങൾ (നായകൾ, പൂച്ചകൾ) തുടങ്ങിയ വൈവിധ്യമാർന്ന പ്രകൃതി വിഷയങ്ങളെ ഈ രീതിയിലൂടെ കൂടുതൽ ചിത്രീകരിച്ചിരിക്കുന്നു.
ഹുവാൻണിയോ ഹുവ (花畫畫 ) അല്ലെങ്കിൽ "ബേർഡ്-ഫ്ളവർ പെയിന്റിംഗ്" പൂർണ്ണമായും പത്താം നൂറ്റാണ്ടിലെ ചൈനയിലെ ചിത്രകലാരീതിയായിരുന്നു. ഹുവാംഗ് ക്വാൻ哳 㥳 (900 - 965), ക്യു സിയ徐 熙 (937-975) എന്നിവരായിരുന്നു കൂടുതലും ഈ ശൈലിയെ പ്രതിനിധീകരിച്ചിരുന്നത്. അവർ രണ്ട് സ്കൂളുകളുടെ മാസ്റ്റേഴ്സായിരുന്നു. ആദ്യ സ്കൂൾ നയിച്ചിരുന്നത് ഹുവാങ് ക്വാൻ (ചക്രവർത്തിയുടെ ചിത്രകാരൻ) ആയിരുന്നു. ബ്രഷ് വർക്കിന് ഒരു "ഔട്ട്ലൈയിൻ"( gongbi ) രീതിയാണ് അവലംബിച്ചിരുന്നതെങ്കിലും അതീവ ശ്രദ്ധ ചെലുത്തി കൃത്യമായ രൂപരേഖയിൽ കടുത്തനിറങ്ങൾ നൽകിയിരുന്നു. Xu Xi നയിച്ചിരുന്ന മറ്റൊരു സ്കൂളിൽ (ഒരിക്കലും ഔദ്യോഗിക പദവിയിൽ പ്രവേശിച്ചിട്ടില്ല), ഇങ്ക് വാഷ് പെയിന്റിംഗ് ആണ് സാധാരണയായി ഉപയോഗിച്ചിരുന്നത്.[2]
പതിനാലാം നൂറ്റാണ്ടിലെ മുറോമാക്കി കാലഘട്ടത്തിൽ ജപ്പാനിലെ ചിത്രകലയിൽ പക്ഷികളുടെയും പൂക്കളുടെയും രൂപങ്ങൾ ചിത്രീകരിക്കുകയും അവർ അതിന്റെ തനതായ ശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. യൂക്കിയൊ-ഇ വുഡ്ബ്ളോക്ക് പ്രിന്റിംഗിലും പ്രത്യക്ഷപ്പെട്ട ഈ ശൈലി കച്ചോ-ഇ (花絵 絵) എന്നറിയപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഷിൻ ഹംഗാ പ്രസ്ഥാനം മൈജി കാലഘട്ടത്തിൽ ഈ രീതിയിൽ നിരവധി ചിത്രങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചിരുന്നു. ഓഖറ കോസൻ (1877-1945), ഇതോ സോസൻ ( 1884- ), ഇമാവോ കീനീൻ (1845-1924) എന്നിവരോടൊപ്പം മറ്റു ചിത്രകാരന്മാർ നിരവധി ചിത്രങ്ങൾ സൃഷ്ടിച്ചു.[3][4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Early Autumn (29.1)". Detroit Institute of Arts. Archived from the original on 2008-10-02. Retrieved 2008-12-18.
- ↑ Marco, Meccarelli. 2015. "Chinese Painters in Nagasaki: Style and Artistic Contaminatio during the Tokugawa Period (1603–1868)" Ming Qing Studies 2015, Pages 175–236.
- ↑ "hanga gallery . . . torii gallery: Bird and Flower Prints". www.hanga.com. Archived from the original on 2017-02-04. Retrieved 2018-12-30.
- ↑ "Keinen kacho gafu 景年花鳥画譜 (Album of Bird-and-Flower Pictures by Keinen)". British Museum.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Bird-and-flower paintings എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Chinese Flower Painting at China Online Museum
- Chinese Bird Painting at China Online Museum