ബേരി ബാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേരി ബാരിഷ്
Barish in 2005
ജനനം
Barry Clark Barish

(1936-01-27) ജനുവരി 27, 1936  (88 വയസ്സ്)
ദേശീയതUnited States
കലാലയംUniversity of California, Berkeley
പുരസ്കാരങ്ങൾKlopsteg Memorial Award (2002)
Enrico Fermi Prize (2016)
American Ingenuity Award (2016)
Henry Draper Medal (2017)
The Giuseppe and Vanna Cocconi Prize (2017)
Princess of Asturias Award (2017)
Fudan-Zhongzhi Science Award (2017)
Nobel Prize in Physics (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾCaltech

ബേരി ക്ലാർക്ക് ബാരിഷ്   (1936 ജനുവരി 27-ന് ജനനം) ഒരു അമേരിക്കൻ എക്സ്മിരിമെന്റൽ ഫിസിസിസ്റ്റും, നോബേൽ പുരസ്കാരം ജേതാവുമാണ്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജിയിലെ ലിന്റെ പ്രൊഫസറായിരുന്നു. അദ്ദേഹമായിരുന്നു ഗുരുത്വ തരംഗങ്ങളിൽ നടന്ന പഠനത്തിലെ വിദക്തന്മാരിലൊരാൾ.  2017 -ൽ ലിഗോ ഡിറ്റെക്ടർ ഉപയോഗിച്ചുകൊണ്ടുള്ള ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനും, നിരീക്ഷണത്തിനും റെയിനർ വീസ്സ്, കിപ് തോൺ എന്നിവരോടൊപ്പം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു.

ജനനവും പഠനവും[തിരുത്തുക]

ഹരോൾഡ് ബാരിഷിന്റേയും, ലീയുടേയും, മകനായി നെബ്രാസ്ക്കയിലെ ഒമാഹയിൽ ജനിച്ചു. ഇപ്പോൾ റഷ്യയിൽ താമസ്സിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ പൊളണ്ടിന്റെ ഭാഗമായിരിക്കുന്ന ജൂത കുടിയേറ്റക്കാരാണ്. വടക്ക് കാലിഫോർണിയയിലാണ് ബാരിഷ് വളർന്നത്, ലോസ് എഞ്ചലസ്സലെ ഹൈസ്ക്കൂളിൽ പഠിച്ചു. ബെർക്ക്ലിയിലെ യൂണിവേഴ്സ്റ്റി ഓഫ് കാലിഫോർണിയയിലാണ് അദ്ദേഹത്തിന്റെ ഫിസിക്സിലെ ബി.എ യും (1957), എക്സ്പിരിമെന്റൽ ഹൈ എനർജി ഫിസിക്സിൽ പി.എച്ച്.ഡി യും നേടിയത് (1962). നാഷ്ണൽ ലബോറട്ടറീസിലെ ഫ്രൊണ്ടറിയൽ പാർട്ടിക്കിൾ ആക്സിലറേറ്റർ ഉപയോഗിച്ചുള്ള പുതിയ തന്മാത്ര പഠനത്തിന്റെ ഭാഗമായി അദ്ദേഹം 1963-ൽ കാൽട്ടെക്കിൽ ചേർന്നു.


റിസർച്ച്[തിരുത്തുക]

1994-ൽ ബാരിഷ് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷ്ണൽ- വേവ് ഒബ്സർവേറ്ററി (LIGO) -യുടെ പ്രിൻസിപ്പ്‍ ഇൻവസ്റ്റിഗേറ്ററും, 1997-ൽ ഡയറക്ടറുമായി. ലിവിങ്സ്റ്റണിൽ LIGO നിർമ്മിക്കാനായി 1994-ൽ ഫണ്ടിനുവേണ്ടിയുള്ള NSF നാഷ്ണൽ സയൻസ് ബോർഡ് -ൽ നിന്ന് അപ്പ്രൂവൽ പാസാകുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത് ബാരിഷായിരുന്നു. അദ്ദേഹം തന്നെയാണ് LIGO സയന്റിഫിക് കൊളാബറേഷൻ നിർമ്മിച്ചത്, ഇന്ന് ലോകമെമ്പാടുമായി ആയിരത്തോളം സന്നധപ്രവർത്തകർ നടത്തിപോരുന്നു.


References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേരി_ബാരിഷ്&oldid=2913877" എന്ന താളിൽനിന്ന് ശേഖരിച്ചത്