ബേബി വിനോദിനി
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള സിനിമയിലെ ബാലതാരവും ദേവി കന്യാകുമാരി എന്ന സിനിമയിലെ നായികയുമാണ്ബേബി വിനോദിനി എന്നറിയപ്പെട്ടിരുന്ന വിനോദിനി ഗോപിനാഥ് ശശിമോഹൻ.[1] അറുപതുകളിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ ബാല താരമായിരുന്നു അവർ. കേരള നടനം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയിൽ പരിശീലനം നൽകുന്നതിനായി ഗുരു ഗോപിനാഥ് സ്ഥാപിച്ച തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലെ വിശ്വകലാകേന്ദ്രത്തിന്റെ ചീഫ് അഡ്മിൻസ്ട്രേറ്റീവ് ഓഫീസറാണ് അവർ.[2] പത്രപ്രവർത്തകനായ ടി. ശശിമോഹൻ ആണ് ഭർത്താവ്. ഐ ഡി ബി ഐ ബാങ്ക് മാനേജർ (ബാംഗ്ലൂർ) ഗോപിമാധവ്, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂൾ അദ്ധ്യാപിക മാതംഗി എന്നിവർ മക്കളാണ്.
ആദ്യകാലജീവിതം[തിരുത്തുക]
1957 ഒക്ടോബർ 21 നു ചെന്നൈയിലെ ഗോപാലപുരത്ത്, നൃത്താചാര്യൻ ഗുരു ഗോപിനാഥിന്റേയും അദ്ദേഹത്തിൻറെ പത്നി തങ്കമണിയുടേയും ഇളയ മകളായി വിനോദിനി ജനിച്ചു.[3] ചർച്ച്പാർക്ക് കോൺവെന്റ്, തിരുവനന്തപുരം ഹോളി എഞ്ചൽസ് കോൺവെന്റ്, വിമെൻസ് കോളജ് കാര്യവട്ടം യൂണിവേർസിറ്റി സെന്റർ എന്നിവിടങ്ങളിലായിരുന്നു വിനോദിനിയുടെ സ്കൂൾ വിദ്യാഭ്യാസം.1980ൽ കേരള സർവകലാശാലയുടെ സോഷ്യോളജി എം. എ. പരീക്ഷയിൽ അവർ ഒന്നാം റാങ്ക് നേടി.
ഔദ്യോഗികജീവിതം[തിരുത്തുക]
1961ൽ ഭക്തകുചേല എന്ന സിനിമയിൽ ഉണ്ണികൃഷ്ണനായി വേഷമിട്ടു കൊണ്ടായിരുന്നു ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തിയത്. തുടർന്നു കണ്ണുംകരളും, അമ്മയെക്കാണാൻ, മണവാട്ടി, ചിലമ്പൊലി, ഗുരുവയൂരപ്പൻ, കറുത്തകൈ, കടലമ്മ, കടത്തുകാരൻ, സ്നേഹദീപം, ഭർത്താവ്, പുതിയ അകാശം പുതിയ ഭൂമി, ഓമനക്കുട്ടൻ, സ്വാമി അയ്യപ്പൻ തുടങ്ങി 16 സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. എട്ടുവർഷത്തെ ഇടവേളയ്ക്കു ശെഷം 1974 ൽ പി. സുബ്രഹ്മണ്യത്തിന്റെ 'ദേവി കന്യാകുമാരി" എന്ന സിനിമയിൽ ദേവിയുടെ റോളിൽ നായികയായി ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവച്ചു.
അക്കാലത്തെ മലയാള സിനിമയിലെ മുൻനിര നടീനടന്മാരായ സത്യൻ, പ്രേം നസീർ, മധു, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടരക്കര ശ്രീധരൻ നായർ, ടി.കെ. ബാലചന്ദ്രൻ, കോട്ടയം ചെല്ലപ്പൻ ജോസ്പ്രകാശ്, അടൂർ ഭാസി, എസ്.പി. പിള്ള ,ബഹദൂർ, അംബിക, ഷീല , മിസ്സ് കുമാരി, ആറന്മുള പൊന്നമ്മ, കവിയൂർ പൊന്നമ്മ, കെ ആർ വിജയ, ശാന്തി, അടൂർ പങ്കജം എന്നിവരോടൊപ്പം അഭിനയിക്കുന്നതിന് അവസരം ലഭിച്ചു. പി. സുബ്രഹ്മണ്യം, കെ എസ് സേതുമാധവൻ, കുഞ്ചാക്കൊ, എൻ. കൃഷ്ണൻ നായർ, പി ഭാസ്കരൻ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്.
1962 ലെ കണ്ണും കരളും എന്ന സിനിമയിൽ ബാലതാരമായി കമലഹാസനോടൊപ്പം ഇരട്ട വേഷത്തിൽ അഭിനയിച്ചു.[4] സഹോദരിയും ഐ. എ. എസ്. ഓഫീസറുമായിരുന്ന പരേതയായ വിലാസിനി രാമചന്ദ്രനും മൂടുപടം, ലൈല മജ്നു, ഭക്തകുചേല, ലില്ലി തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗുരു ഗോപിനാഥും തങ്കമണിയും നാല്പതുകളുടെ തുടക്കത്തിൽ ഇറങ്ങിയ 'പ്രഹ്ലാദ' എന്ന സിനിമയിൽ നായികാനായകന്മാരായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Vinodini - Biography". IMDb. ശേഖരിച്ചത് 12 February 2010.
- ↑ "Dance of Kerala". The Hindu. 19 May 2003. മൂലതാളിൽ നിന്നും 2008-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 February 2010.
- ↑ "Guru Gopinath- the Dancer who took classical form to people". dailyexcelsior.com. 23 June 2008. ശേഖരിച്ചത് 12 February 2010.
- ↑ "Kannum Karalum". vellithira.in. ശേഖരിച്ചത് 12 February 2010.