ബേബി ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബേബി ജോസഫ്
Baby Joseph.jpg
ജീവിതപങ്കാളി(കൾ)ജോസഫ് ചെറിയാൻ

മലയാളചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളാണ് ബേബി ജോസഫ് . 1948-ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിലെ നായികയായിരുന്നു ബേബി. ഇവരുടെ ഭർത്താവ് ജോസഫ് ചെറിയാൻ നായകനായ ഈ ചിത്രം നിർമ്മിച്ചത് ഭർതൃപിതാവായ ആർട്ടിസ്റ്റ് പി.ജെ. ചെറിയാനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

യാദൃച്ഛികമായാണു ബേബി ജോസഫ് നിർമ്മലയിൽ നായികയായത്. ഒരു പുതുമുഖത്തെ നായികയാക്കുവാൻ താത്പര്യപ്പെട്ട സംവിധായകൻ പി.വി. കൃഷ്ണയ്യർ അതിനു വേണ്ടി പത്രപ്പരസ്യമടക്കമുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തൃപ്തികരമായ ഒരു നടിയെ കണ്ടെത്താനായില്ല. ആയിടയ്ക്ക് നിർമ്മാതാവ് ചെറിയാന്റെ ഞാറക്കലെ വസതിയിലെത്തിയ കൃഷ്ണയ്യർ അവിടെ വെച്ച് ബേബി ജോസഫിനെ കണ്ടുമുട്ടുകയും നായികയാകുവാനുള്ള സമ്മതം നേടുകയും ചെയ്തു. അങ്ങനെ ബേബി ഭർത്താവ് ജോസഫ് ചെറിയാന്റെ നായികയായി. വിവാഹശേഷം ഭാര്യയും ഭർത്താവും സിനിമയിൽ നായികാ നായകൻമാരാവുന്നതു മലയാള സിനിമയിലെ ആദ്യ സംഭവമായിരുന്നു.[1] ഒപ്പം ദക്ഷിണേന്ത്യയിലെ ആദ്യ താരദമ്പതിമാർ എന്ന പട്ടവും ഇതോടെ ഇവർ സ്വന്തമാക്കി.[2] സിനിമ സാമ്പത്തികമായി തകർന്നെങ്കിലും സിനിമയിൽ മുക്കുവത്തിയുടെ വേഷമിട്ട ബേബി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പല സിനിമകളിലേക്കും അഭിനയിക്കാൻ ക്ഷണം ലഭിച്ചെങ്കിലും ബേബി താത്പര്യം പ്രകടിപ്പിച്ചില്ല. 2012 ഏപ്രിൽ 10-ന് ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ വസതിയിൽ വെച്ച് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "നിർമ്മലയിലെ നായിക ഇനിയില്ല". മലയാള മനോരമ. ശേഖരിച്ചത് മേയ് 19, 2012.
  2. "'നിർമ്മല'യിലെ നായിക ബേബി ജോസഫ് അന്തരിച്ചു". മാതൃഭൂമി. 2012 ഏപ്രിൽ 11. ശേഖരിച്ചത് മേയ് 19, 2012. Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേബി_ജോസഫ്&oldid=3639319" എന്ന താളിൽനിന്ന് ശേഖരിച്ചത്