ബേബിക്കുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള നാടക അഭിനേതാവും സംവിധായകനും ഗാനരചയിതാവും നാടകരചയിതാവുമാണ് ബേബിക്കുട്ടൻ. എഴുപതോളം നാടകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാള നാടകപ്രതിഭയായിരുന്ന തേവലക്കര കുഞ്ഞൻ പിള്ളയുടെ രണ്ടാമത്തെ മകനാണ് ബേബിക്കുട്ടൻ. ഹാസ്യതാരമായി തുടക്കമിട്ട ഇദ്ദേഹം നവചേതനയുടെ മഹാറാണി എന്ന നാടകത്തിൽ ആറു വേഷത്തിൽ അഭിനയിച്ചു. തുടർന്നാണ് ഗാനരചനയിലും നാടകരചനയിലും പ്രവേശിച്ചത്. തൂലിക എന്ന പേരിൽ നാടകസമിതി രൂപീകരിച്ചു. തകഴിയുടെ ചെമ്മീൻ നാടകമായി അവതരിപ്പിച്ചു. ഈ നാടകം അഞ്ചു സംസ്ഥാന പുരസ്കാരങ്ങൾ നേടി. 2002-ൽ ഇദ്ദേഹത്തിനു കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു[1].

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം (2002)

അവലംബം[തിരുത്തുക]

  1. "മനോരമ ഓൺലൈൻ". Archived from the original on 2012-07-11. Retrieved 2012-07-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേബിക്കുട്ടൻ&oldid=3639324" എന്ന താളിൽനിന്ന് ശേഖരിച്ചത്