ബെർണാഡെറ്റ് മീഹാൻ
Bernadette Meehan | |
|---|---|
Meehan in December 2025 | |
| United States Ambassador to Chile | |
| പദവിയിൽ September 30, 2022 – January 20, 2025 | |
| രാഷ്ട്രപതി | Joe Biden |
| മുൻഗാമി | Carol Z. Perez |
| പിൻഗാമി | Brandon Judd |
| Chief Executive Officer of the Wikimedia Foundation | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് January 20, 2026 | |
| മുൻഗാമി | Maryana Iskander |
| Spokesperson for the United States National Security Council | |
| പദവിയിൽ October 2014 – June 2015 | |
| രാഷ്ട്രപതി | Barack Obama |
| വ്യക്തിഗത വിവരങ്ങൾ | |
| പങ്കാളി | Evan S. Medeiros |
| വിദ്യാഭ്യാസം | Boston College (BA) |
ഒരു അമേരിക്കൻ നയതന്ത്രജ്ഞയാണ് ബെർണാഡെറ്റ് എം. മീഹാൻ (/ˈmiːən/). 2022 മുതൽ 2025 വരെ അവർ ചിലിയിലെ അമേരിക്കൻ അംബാസഡറായി സേവനമനുഷ്ഠിച്ചു.[1] 2026 ജനുവരി 20 മുതൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]അമേരിക്കയിലെ ബ്രോങ്ക്സിലാണ് മീഹാൻ ജനിച്ചത്. ന്യൂയോർക്കിലെ പ്ലെസന്റ്വില്ലെയിലാണ് വളർന്നത്. 1993-ൽ ന്യൂയോർക്കിലെ സോമർസിലുള്ള കെന്നഡി കാത്തലിക് ഹൈസ്കൂളിൽ നിന്ന് അവർ പഠനം പൂർത്തിയാക്കി.[2] 16-ാം വയസ്സിൽ ഹൈസ്കൂൾ എക്സ്ചേഞ്ച് വിദ്യാർത്ഥിയായി അവർ അർജന്റീനയിലെ റിയോ ഗാലെഗോസിലേക്ക് പോയി. ബോസ്റ്റൺ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.[2] ബിരുദത്തിനുശേഷം അവർ വാൾസ്ട്രീറ്റിൽ, ആദ്യം ജെപി മോർഗൻ ചേസിലും പിന്നീട് ലെമാൻ ബ്രദേഴ്സിലും, ജോലി ചെയ്തു.[3] പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറിൻ സർവീസിൽ ചേർന്നു.[2][4][5]
ഔദ്യോഗിക ജീവിതം
[തിരുത്തുക]2004-ൽ അവർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിൽ ഫോറിൻ സർവീസ് ഓഫീസറായി ചേർന്നു. കൊളംബിയയിലെ ബൊഗോട്ടയിലെ യുഎസ് എംബസിയിൽ കോൺസുലർ ഓഫീസറായി തന്റെ പുതിയ ഔദ്യോഗിക ജീവിതം ആരംഭിച്ചു.[4][6] 2010-ൽ, സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ വിദേശയാത്രകൾക്ക് മുന്നൊരുക്കം നടത്തുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് "ലൈൻ ഓഫീസർ" ആയി ജോലി ചെയ്യുന്നതിനായി അവർ വാഷിംഗ്ടൺ ഡി.സി.യിലേക്ക് മടങ്ങി. പിന്നീട് അവർ ക്ലിന്റന്റെ പ്രത്യേക സഹായിയായി.[4][7] 2012-ൽ മീഹാൻ വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ (എൻഎസ്സി) നിയമിക്കപ്പെടുകയും 2014-ൽ ദേശീയ സുരക്ഷാ കൗൺസിലിന്റെ വക്താവായി മാറുകയും ചെയ്തു.[4] 2015-ൽ മീഹാൻ എൻഎസ്സി വിട്ട് ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയുടെ എഡ്മണ്ട് എ. വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഡിപ്ലോമസിയിൽ അനുബന്ധ പ്രൊഫസറും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റസിഡന്റ് ഫെലോയും ആയി.[8]
2016 മാർച്ചിൽ, ബരാക് ഒബാമയുടെ ക്യൂബ സന്ദർശനം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ബെൻ റോഡ്സ് മീഹാനെ നിയമിച്ചു. 2016 ജനുവരി മുതൽ 2017 ജനുവരി വരെ അവർ ദേശീയ സുരക്ഷാ കൗൺസിലിൽ മുതിർന്ന ഉപദേഷ്ടാവായി പ്രവർത്തിച്ചു.[9] 2017 ഫെബ്രുവരിയിൽ ഒബാമ ഫൗണ്ടേഷനിൽ ചീഫ് ഇന്റർനാഷണൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനായി മീഹാൻ ഫോറിൻ സർവീസ് വിട്ടു.[10] പിന്നീട് അവർ ഗ്ലോബൽ പ്രോഗ്രാംസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി.[11]
ചിലിയിലെ അമേരിക്കൻ അംബാസഡർ
[തിരുത്തുക]
2021 ജൂലൈ 9-ന് പ്രസിഡന്റ് ജോ ബൈഡൻ ചിലിയിലെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി മീഹാനെ നാമനിർദ്ദേശം ചെയ്തു.[12] അവരുടെ നാമനിർദ്ദേശം സംബന്ധിച്ച ഹിയറിംഗ് 2022 മാർച്ച് 15-ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്കു മുമ്പാകെ നടന്നു. 2022 മെയ് 18-ന് കമ്മിറ്റി അവരുടെ നാമനിർദ്ദേശത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചു.[13] 2022 ജൂലൈ 20-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് 51-44 വോട്ടിന് അവരുടെ നാമനിർദ്ദേശം സ്ഥിരീകരിച്ചു.[14] 2022 ഓഗസ്റ്റ് 29-ന് സത്യപ്രതിജ്ഞ ചെയ്ത അവർ, 2022 സെപ്റ്റംബർ 30-ന് പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ചിന് തന്റെ നിയമനപത്രം സമർപ്പിച്ചു.[15] ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, ഇരു പാർട്ടികളിലെയും രാഷ്ട്രീയ നിയമിതരുടെ പാരമ്പര്യം പിന്തുടർന്ന് 2025 ജനുവരി 10-ന് മീഹാൻ അംബാസഡർ സ്ഥാനം രാജിവച്ചു.[16]
അംബാസഡർ പദവിക്കുശേഷമുള്ള ജീവിതം
[തിരുത്തുക]2025 ഡിസംബർ 9-ന് മീഹാൻ വിക്കിമീഡിയ ഫൗണ്ടേഷന്റെ സിഇഒ ആയി നിയമിതയായി.[11] 2026 ജനുവരി 20-ന് മര്യാന ഇസ്കന്ദറിന്റെ പിൻഗാമിയായി അവർ ആ സ്ഥാനം ഏറ്റെടുത്തു.[17]
വ്യക്തിജീവിതം
[തിരുത്തുക]മീഹാൻ ഇംഗ്ലീഷ്, സ്പാനിഷ്, അറബി എന്നീ ഭാഷകൾ സംസാരിക്കുന്നു.[17] ജോർജ്ജ്ടൗൺ സർവകലാശാലയിലെ വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിൽ ഏഷ്യൻ സ്റ്റഡീസിന്റെ പെന്നർ ഫാമിലി ചെയർ ആയ ഇവാൻ എസ്. മെഡീറോസാണ് അവരുടെ ഭർത്താവ്.[18]
അവലംബം
[തിരുത്തുക]- ↑ "CNN Íntimo Bernadette Meehan, embajadora EE UU en Chile". CNN Chile. December 12, 2024. Retrieved January 12, 2026.
- 1 2 3 "The gael fall 2015". Issuu. September 2015. Archived from the original on August 14, 2022. Retrieved November 1, 2019.
- ↑ "Boston College Magazine » Winter 2013 » Linden Lane » Capital gains". Archived from the original on June 25, 2015. Retrieved May 6, 2015.
- 1 2 3 4 Meehan, Bernadette (February 8, 2012). "RealJobs: Bernadette Meehan". BC Affairs. Archived from the original on February 17, 2015. Retrieved February 17, 2015.
- ↑ "Bernadette Meehan | Institute for the Study of Diplomacy | Georgetown University". Archived from the original on December 22, 2015. Retrieved December 14, 2015.
- ↑ "Meehan, Bernadette M. - Republic of Chile- July 2021". United States Department of State (in ഇംഗ്ലീഷ്). Retrieved 2026-05-31.
- ↑ "Meehan, Bernadette M. - Republic of Chile- July 2021". United States Department of State (in ഇംഗ്ലീഷ്). Archived from the original on December 21, 2025. Retrieved 23 February 2026.
Ms. Meehan also served as Special Assistant to Secretary of State Hillary Clinton.
- ↑ "Bernadette Meehan". isd.georgetown.edu. Archived from the original on August 10, 2016.
- ↑ "Happy Hour with the Obama Foundation's Bernadette Meehan | AS/COA". www.as-coa.org (in ഇംഗ്ലീഷ്). Retrieved 19 December 2025.
From January 2016 to January 2017, Meehan served as a senior advisor at the White House National Security Council, conducting negotiations with the government of Cuba and overseeing a series of regulatory changes and migration agreements.
- ↑ "Obama Foundation Announces New Program to Train Emerging Leaders Across Africa". The Obama Foundation. April 23, 2018. Archived from the original on July 31, 2018. Retrieved July 31, 2018.
- 1 2 Sophia, Deborah Mary (December 9, 2025). "Exclusive: Wikipedia operator taps former US Ambassador to Chile for CEO role". Reuters.
- ↑ "President Biden Announces His Intent to Nominate Four Individuals to Serve as Ambassadors". The White House (in അമേരിക്കൻ ഇംഗ്ലീഷ്). July 9, 2021. Archived from the original on January 21, 2025. Retrieved July 9, 2021.
- ↑ "PN787 — Bernadette M. Meehan — Department of State 117th Congress (2021-2022)". March 15, 2022. Archived from the original on December 30, 2025. Retrieved March 22, 2022.
- ↑ "On the Nomination (Confirmation: Bernadette M. Meehan, of New York, to be Ambassador of the United States of America to the Republic of Chile)". www.senate.gov. Archived from the original on July 20, 2022. Retrieved July 21, 2022.
- ↑ "Quién es Bernadette Meehan, embajadora de EE. UU. En Chile" (in സ്പാനിഷ്). September 13, 2022. Archived from the original on September 27, 2022. Retrieved September 27, 2022.
- ↑ "CNN Íntimo: Bernadette Meehan, embajadora EE.UU en Chile". CNNChile. January 2025. Archived from the original on December 17, 2024. Retrieved April 15, 2025.
- 1 2 "Wikimedia Foundation appoints Bernadette Meehan as Chief Executive Officer". Wikimedia Foundation. December 9, 2025. Archived from the original on January 1, 2026. Retrieved December 9, 2025.
- ↑ "Evan S. Medeiros Biography" (PDF). Georgetown University. 2020. Archived from the original (PDF) on April 13, 2022. Retrieved December 9, 2025.
പുറംകണ്ണികൾ
[തിരുത്തുക]- സാന്താ ബാർബറ സർവകലാശാലയിലെ അമേരിക്കൻ പ്രസിഡൻസി പ്രോജക്റ്റിൽ മീഹാൻ. എൻഎസ്സി ഡെപ്യൂട്ടി വക്താവ് എന്ന നിലയിലുള്ള മീഹാന്റെ പ്രസ്താവനകളും അവരുടെ നയതന്ത്ര ചുമതലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉൾപ്പെടുന്നു.