Jump to content

ബെസ്വാദ വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ സാമൂഹ്യപ്രവർത്തകനും, തോട്ടിപ്പണി ചെയ്യുന്നവർ നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശസംഘടനയായ സഫായ് കർമാചാരി അന്തോളന്റെ നാഷണൽ കൺവീനറും, അതിന്റെ സ്ഥാപികരിൽ ഒരാളുമാണ് ബെസ് വാദ വിൽസൺ (Bezwada Wilson). ഇന്ത്യയിലെ ദളിത് സമരങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുകൂടിയാണദ്ദേഹം. ജാതിഭേതങ്ങൾക്കെതിരെ അദ്ദേഹം എസ്.കെ.എ യിനുള്ളിൽ നടത്തിയ പ്രവർത്തനങ്ങൾക്കായി അശോക ഫൗണ്ടേഷൻ സീനിയർ ഫെല്ലോയായി നോമിനേറ്റ് ചെയ്തിരുന്നു 2016 ജൂലൈ 27 -ന് അദ്ദേഹത്തിന് ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ചു.

ആദ്യകാല ജീവിതം

[തിരുത്തുക]

ബെസ് വാദ 1966-ന് ദക്ഷിണേന്ത്യയിലെ കർണാടകയിൽ കോലാർ സ്വർണ്ണഖനിയിൽ (കെ.ജി.എഫ്) ജനിച്ചു. ഇന്ത്യയിൽ ചരിത്രപരമായ ഏറ്റവും തരംതാഴ്തപ്പെട്ടതും, നിഷ്ക്രിയമായി കണക്കാക്കുന്നതുമായ തോട്ടി എന്ന ജാതിയിൽപെട്ട റാച്ചേൽ ബെസ് വാദയുടേയും, ജേക്കബ് ബെസ് വാദയുടേയും, ഇളയമകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അച്ഛൻ 1935-ൽ സഫാരി കർമാചാരി എന്ന തോട്ടികൾക്കായുള്ള ടൗൺഷിപ്പിൽ ചേരുകയും, രാത്രിനേരത്ത്, ശൗചാലയങ്ങൾ വൃത്തിയാക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹം മറ്റു തോട്ടികളേയും, ഈ ജോലിക്കായി ക്ഷണിച്ചെങ്കിലും അത് വിജയകരമായിരുന്നില്ല. അദ്ദേഹത്തിന്റെ ഇളയ സഹോദരനും ഈ തോട്ടിപ്പണിയ്ക്കുണ്ടായിരുന്നു, ആദ്യം ഇന്ത്യൻ റെയിൽവേയിലും പിന്നീട് , കെ.ജി.എഫ് സ്വർണ ഖനിയിലും.

ബെസ് വാദ പ്രൈമറി വിദ്യാഭ്യാസം നടത്തിയത് ആന്ധ്ര പ്രദേശിലായിരുന്നു, അവിടെ ഓരോ ജാതിക്കാർക്കും, പ്രത്യേകം ഹോസ്റ്റലുണ്ടായിരുന്നു. പിന്നീട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം ഹൈദ്രബാദിലെ കോലാറിൽ പൂർത്തിയാക്കി. ആ സമയത്ത് സ്ക്കൂളുകളിൽ കുട്ടികൾ അദ്ദേഹത്തെ തോട്ടിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറഞ്ഞത്, നമ്മൾ തോട്ടികളാണ് നാം കളിയാക്കപ്പെടേണ്ടവരാണെന്നായിരുന്നു. പിന്നീട് ബെസ് വാദ മാതാപിതാക്കളുടെ യഥാർത്ഥ ജോലിയെന്തെന്ന് തിരച്ചറിഞ്ഞപ്പോൾ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.[1] ഡോ.ബി.ആർ അബേദ്കർ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം പോളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്തത്. അദ്ദേഹം സ്ക്കൂളുകളിൽ പകുതി വച്ച് വിദ്യാഭ്യാസം നിർത്തി തോട്ടി പണിക്കുപോകുന്ന ധാരാളം കുട്ടികളെ കാണുകയുണ്ടായി. അദ്ദേഹം ചിന്തിച്ചത് അവരെ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിച്ചാൽ, തോട്ടിപ്പണിയിൽ നിന്നും അവരെ അകറ്റി നിർത്താം എന്നായിരുന്നു. ആ സമയത്തായിരുന്നു, തന്റെ സഹോദരൻ ബെസ് വാദയെ ജോലിമാറ്റൽ പ്രക്രിയക്ക് വിധേയനാക്കിയത്, സർക്കാർ അദ്ദേഹത്തിനോട് ചോദിക്കുകപോലും ചെയ്യാതെ ജോലി കോളത്തിൽ തോട്ടി എന്ന് രേഖപ്പെടുത്തി.ഇതായിരുന്നു അദ്ദേഹത്തിനുണ്ടായ ആദ്യത്തെ പിന്തള്ളൽ, ആ ദേഷ്യത്തിൽ എല്ലാ ജോലിക്കാരുടേയും, മുൻപിൽ വച്ച് ആ അപ്പ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാതെ വലിച്ച് ചീന്തി അവിടം വിട്ട് ഇറങ്ങിപ്പോവുകയുണ്ടായി.

തോട്ടിപ്പണിക്കെതിരെയുള്ള കാമ്പെയിൻ

[തിരുത്തുക]

1986-ൽ ബെസ് വാദ തോട്ടിപ്പണിക്കെതിരെ പോരാടുവാൻ തുടങ്ങി. അതിന്റെ ആദ്യത്തെ യുദ്ധം നടന്നത്, തന്റെ വീട്ടിൽ തന്നെയായിരന്നു. വീട്ടുകാർ പറഞ്ഞത്, തന്നിലുള്ള കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ അനുവദിക്കില്ല എന്നായിരുന്നു. തന്റെ ജീവിതം തോട്ടികളുടെ പീഡനങ്ങൾക്കെതിരെ മാറ്റിവെയ്ക്കുമെന്ന അദ്ദേഹത്തിന്റെ ഉറച്ച തീരുമാനത്തോടെ ആ പ്രശ്നങ്ങൾ അവസാനിച്ചു. ആ ജാതിയിൽപ്പെട്ടവർ തന്നെ ചെയ്യാൻ നാണിച്ച കാര്യങ്ങൾ ബെസ് വാദ തന്റെ ജീവിതത്തിലൂടെ ചെയ്തുകാണിച്ചു. ബെസ് വാദ നിശ്ശബ്ദതയെ തകർക്കുവാൻ തുടങ്ങി. കൂടാതെ കെ.ജി.എഫ് അതോറിറ്റിക്കായും, കർണാടകയുടെ മുഖ്യമന്ത്രിക്കായും,, പ്രധാനമന്ത്രിക്കായും പത്രങ്ങൾക്കുമായും ഒരു കത്തെഴുതൽ കാമ്പെയിനും സംഘടിപ്പിച്ചു. പക്ഷെ അവരൊന്നും ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല.

1993-ൽ പാർലമെന്റ് തോട്ടികൾക്കും, ശൗചാലയങ്ങൾ വൃത്തിയാക്കുന്നവർക്കുമായി ഒരു ആക്റ്റ് പാസാക്കി. അത് വൃത്തിഹീനമായ ശൗചാലയങ്ങളുടെ നിർമ്മാണവും അളവിനധീതമായി തോട്ടി പണി ചെയ്യുന്നതും നിരോധിക്കുന്നതായിരുന്നു . ആ ആക്റ്റിന് അനുസരിക്കാതെ ഇന്ത്യ മുഴുവൻ തോട്ടി പണി വ്യാപകമായി തുടർന്നു. ബെസ് വാദ വൃത്തിഹീനമായ ശൗചാലയങ്ങളുടേയും, വൃത്തിഹീനമായ ചുറ്റുപാടിൽ പണിയുന്ന തോട്ടികളുടേയും, ഫോട്ടോയെടുക്കുകയും, കെ.ജി.എഫിന്റെ മാനേജിംഗ് ഡയറക്ടറായ പി.എ.കെ ഷെട്ടിഗാറിന് അയച്ചുകൊടുക്കുകയും ചെയ്തു. അതിനോടനുബന്ധിച്ച് ഒരു എമർജൻസി മീറ്റിങ്ങ് വിളിച്ചുകൂട്ടുകയും, വൃത്തിഹീനമായ കക്കൂസുകൾ, ജലമുള്ള സീല് ചെയ്ത കക്കൂസുകളായി മാറ്റുകയും, എല്ലാ തോട്ടികളേയും, തോട്ടിപ്പണി അവരിൽ അടിച്ചേൽപ്പിച്ച ജോലിയിൽ നിന്ന് എടുത്തുമാറ്റുകയും ചെയ്തു. തോട്ടികളുടെ പ്രശ്നങ്ങൾ അധികരിച്ചപ്പോൾ കർണാടക സർക്കാരിന് അതിൽ ഇടപെടേണ്ടിവന്നു. കർണാടകയിലെ തോട്ടികൾക്കായി ബെസ് വാദ രണ്ട് വർഷം അധ്വാനിച്ചു. അതിനോടനുബന്ധിച്ചാണ് തോട്ടിപ്പണികൾക്കെതിരായുള്ള കാമ്പെയിൻ തുടങ്ങിയത്.

ബെസ് വാദ ആന്ധ്രാപ്രദേശിലേക്ക് പോകുകയും, ദളിതർക്കായുള്ള പ്രവർത്തകരിൽ ശ്രദ്ധേയനായ പോൾ ദിവാർക്കറിനോടൊപ്പവും, തുടർന്ന് ഇന്ത്യൻ റിട്ടേർഡ് അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസറായ എസ്.ആർ. ശങ്കരനോടൊപ്പവും പ്രവർത്തിച്ചു.2001-ൽ ആന്ധപ്രദേശ് സർക്കാർ തോട്ടിപ്പണി ചെയ്യുന്ന തോട്ടികളുടെ സർവെ എടുക്കാൻ നിർബന്ധിതരായി.ബെസ് വാദ അതിനായുള്ള ഒരു സർവെ ഫോർമാറ്റ് ഉണ്ടാക്കുകയും, ഓരോ തോട്ടികളുടേയും, ഫോട്ടോയടങ്ങുന്ന വിവരങ്ങൾ ചേർക്കുകയും ചെയ്തു.

സഫായ് കർമാചാരി അന്തോളൻ

[തിരുത്തുക]

1994-ൽ എസ്.ആർ ശങ്കരനോടൊപ്പവും, പോൾ ദിവാൽക്കറിനോടൊപ്പവും ചേർന്ന് ബെസ് വാദ സഫായി കർമാചാരി അന്തോളനെ (എസ്.കെ.എ) സാഹായിച്ചു. എസ്.എകെ.എ യുടെ ലക്ഷ്യം തോട്ടിപ്പണി നിർത്തലാക്കുകയും, തോട്ടികൾ അഭിമുഖീകരിക്കേണ്ടിവരുന്ന പീഡനങ്ങളെ നിരോധിക്കുകയും ചെയ്യുക എന്നതായിരുന്നു.എസ്.കെ.എ സംസ്ഥാന തലങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.2003-ൽ ബെസ് വാദയും നാല് പേരും ചേർന്ന് ഡ‍ൽഹിയിലേക്ക് പോകുകയും സഫായി കർമാചാരി അന്തോളൻ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുകയും ചെയതു. 2003-ൽ ബെസ് വാദയും, എസ്.കെ.എയും സുപ്രീം കോർട്ടിൽ ഒരു പൊതു താത്പര്യ ഹർജി സമർപ്പിക്കുകയുണ്ടായി. എസ്.കെ.എയും മറ്റ് പതിനെട്ട് ഓർഗനൈസേഷനും, അതിൽ ഒപ്പുവച്ചു. ആ സമർപ്പണം തോട്ടിപ്പണി കുറയ്ക്കുന്നതിന് വളരെയധികം സ്വാധീനിച്ചു. എല്ലാ സംസ്ഥാന ഭരണകൂടങ്ങളും തോട്ടിപ്പണിയ്ക്കെതിരായുള്ള പ്രശ്നങ്ങൾക്ക് ഉപായം കണ്ടെത്താൻ നിർബന്ധിതരായി. സുപ്രീം കോർട്ട് എല്ലാ ഉയർന്ന മന്ത്രിമാരും, കേസ് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കണമെന്ന് കർശനമായ ഓർഡർ പുറത്തുവിട്ടു.അതിനോടനുബന്ധിച്ച് 16 മെമ്പർമാർ അറസ്റ്റിലായി. 2007 ആയപ്പോഴേക്കും, എസ്.കെ.എ യ്ക്ക് പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നതെന്ന് മനസ്സിലായി. നിയമനിർമ്മാണങ്ങൾക്ക് തോട്ടിപ്പണികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കണ്ടതായി വന്നു.അതുകൊണ്ടവർ 2010 -ൽ തോട്ടിപ്പണി നിർത്തലാക്കുകയും, അവർക്ക് മറ്റ് ജോലികൾക്കുള്ള പരിശീലനം നൽകുകയും ചെയ്തു.

2010-ലെ ഇന്ത്യയുടെ അഞ്ച് വർഷ പ്ലാനിൽ ഏറ്റവും പ്രധാനപ്പെട്ടതായി പരിഗണിച്ചത് സഫായ് കർമാചാരി അന്തോളന്റെ പ്രശ്നങ്ങളായിരുന്നു. ബെസ് വാദ ഇതിനോടനുബന്ധിച്ച് എല്ലാ ഉയർന്ന ഉദ്യോഗസ്ഥരേയും കണ്ടുമുട്ടി. 2012ഓടെ തോട്ടിപ്പണി നിർത്തലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി.ഇതിനോടനുബന്ധിച്ച് പുതിയ ഒരു സർവെ നടത്തുകയും, വൃത്തിഹീനമായ കക്കൂസുകൾ, ജലമുള്ളവയും, ശുദ്ധമുള്ളതുമായവയാക്കാനുള്ള നിയമം കൂടുതൽ ശക്തമാകുകയും ചെയ്തു. ഈ കമ്മീഷന്റെ കൺവീനറായിരുന്നു ബെസ് വാദ.

അവലംബം

[തിരുത്തുക]
  1. Buncombe, Andrew, The 'untouchable' Indians with an unenviable job, The Independent, Oct. 15, 2010, http://www.independent.co.uk/news/world/asia/the-untouchable-indians-with-an-unenviable-job-2106970.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെസ്വാദ_വിൽസൺ&oldid=3639255" എന്ന താളിൽനിന്ന് ശേഖരിച്ചത്