Jump to content

ബെസേലിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാനായ വിശുദ്ധ ബസേലിയോസ്
Saint Basil the Great
St. Basil depicted on the left, The Mass of St. Basil by Pierre Subleyras
Bishop, Confessor and Doctor of the Church; Great Hierarch
ജനനംca. 330
Caesarea, Cappadocia,
മരണംJanuary 1, 379[1]
Caesarea, Cappadocia, Asia Minor (modern-day Turkey)
വണങ്ങുന്നത്ഓർത്തഡോൿസ്‌ സഭകൾ, പാശ്ചാത്യ ക്രിസ്തുമതം
നാമകരണംPre-Congregation
ഓർമ്മത്തിരുന്നാൾJanuary 1 and January 30 (Eastern Orthodox Churches)
January 2 (Roman Catholic Church; Anglican Church)
January 15 / January 16 (leap year) (Coptic Orthodox Church and Ethiopian Orthodox Tewahedo Church)
June 14 (General Roman Calendar from 13th century to 1969; Episcopal Church; Lutheran Church)
പ്രതീകം/ചിഹ്നംvested as bishop, wearing omophorion, holding a Gospel Book or scroll. St. Basil is depicted in icons as thin and ascetic with a long, tapering black beard.
മദ്ധ്യസ്ഥംRussia, Cappadocia, Hospital administrators, Reformers, Monks, Education, Exorcism, Liturgists

ക്രൈസ്തവസഭയിലെ ഒരു വിശുദ്ധനാണ് മഹാനായ വിശുദ്ധ ബസേലിയോസ് അഥവാ ബേസിൽ (329 - 379). പൗരസ്ത്യ സന്യാസികളുടെ പിതാവ് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കുലീന കുടുംബത്തിൽ ജനിച്ച ബെയ്സിൽ ലളിത ജീവിതമായിരുന്നു നയിച്ചത്. സ്വന്തമായി വീട്ടു ജോലികൾ ചെയ്തും ഭക്ഷണം പാകം ചെയ്തുമാണ് ബാല്യകാലത്തിൽ ബെയ്സിൽ കഴിഞ്ഞിരുന്നത്. വിശുദ്ധ ഗ്രിഗറി ഇദ്ദേഹത്തിന്റെ ഒരു സഹോദരനാണ്. കൂടാതെ ബെസ്‌യിലിന്റെ മാതാപിതാക്കളെയും മറ്റു മൂന്നു സഹോദരങ്ങളെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺസ്റ്റാന്റിനോപ്പിളിലും ഏതൻസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ കാലയളവിൽ ഏതൻസിൽ ജൂലിയൻ ചക്രവർത്തി ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. കൂടാതെ വിശുദ്ധ ഗ്രിഗറി നസിയാൻസെൻ എന്ന വ്യക്തിയും ഇദ്ദേഹത്തോടൊപ്പം വിദ്യ അഭ്യസിച്ചിരുന്നു. ബെയ്സിലും ഗ്രിഗറിയും ചേർന്ന് പിന്നീട് ഒരു വിദ്യാലയം സ്ഥാപിച്ചു. ഇരുവരും അവിടെ അദ്ധ്യാപനവും നടത്തി. എങ്കിലും ആർഭാടജീവിതത്തിലേക്ക് ജീവിതം വഴിതിരിയാതിരിക്കുവാനായി ബെയ്സൽ ഈ ജോലി ഉപേഷിക്കുകയും ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു. ഇദ്ദേഹത്തിനെ ഭക്ത്യാദരപൂർവ്വമുള്ള ജീവിതം ശ്രദ്ധയിൽപ്പെട്ട സേസരെയായിലെ മെത്രാൻ ബെയ്സലിനെ പുരോഹിതനാകാൻ ക്ഷണിച്ചു. തുടർന്ന് എ.ഡി. 364-ൽ പൗരോഹിത്യം സ്വീകരിച്ചു. 370 - ൽ മെത്രാൻ സ്ഥാനവും ലഭിച്ചു. ക്രിസ്തുമത പ്രചാരണത്തിനായി വളരെയധികം പ്രവർത്തനങ്ങൾ നടത്തിയിരുന്ന ബെയ്സൽ 379-ൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. The exact date of Basil's death is debated by historians. See Rousseau (1994), pp. 360–363, Appendix III: The Date of Basil's Death and of the Hexaemeron for details.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെസേലിയോസ്&oldid=4075965" എന്ന താളിൽനിന്ന് ശേഖരിച്ചത്