Jump to content

ബെല്ല അക്മദുലീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bella Akhmadulina
Bella Akhmadulina at the Russian State Prize ceremony in 2005
Bella Akhmadulina at the Russian State Prize ceremony in 2005
ജനനംIzabella Akhatovna Akhmadulina
(1937-04-10)10 ഏപ്രിൽ 1937
Moscow, Soviet Union
മരണം29 നവംബർ 2010(2010-11-29) (പ്രായം 73)
Moscow, Russia
തൊഴിൽPoet, writer, translator
Period1955–2010
സാഹിത്യ പ്രസ്ഥാനംRussian New Wave
ശ്രദ്ധേയമായ രചന(കൾ)The String, Fever, Music Lessons, The Candle (poetry collections)
പങ്കാളിYevgeny Yevtushenko (1954)
Yuri Nagibin (1960)
Eldar Kuliev (1971)
Boris Messerer (1974)
കുട്ടികൾElizaveta Kulieva, poet

ബെല്ല അക്മദുലീന (10 April 1937 – 29 November 2010) സോവിയറ്റ് റഷ്യൻ കവിയും ചെറുകഥാകൃത്തും വിവർത്തകയും ആയിരുന്നു. അവർ റഷ്യയിലെ പുതുതലമുറ എഴുത്തുകാരുടെ വഴികാട്ടിയായിരുന്നു. റഷ്യൻ ഭാഷയിലെ ഏറ്റവും നല്ല കവയിത്രിയായി ജോസഫ് ബ്രോഡ്സ്കി വിശേഷിപ്പിച്ചിട്ടുണ്ട്.[1] സോവിയറ്റ് വിമർശകയായിരുന്നു.

മുൻ കാലവും വിദ്യാഭ്യാസവും കൃതികളും

[തിരുത്തുക]

ടാട്ടർ വംശജനായ പിതാവിന്റെയും റഷ്യൻ- ഇറ്റാലിയൻ വംശജയായ മാതാവിന്റെയും ഏക മകളായിരുന്നു ബെല്ല അക്മദുലീന. അവർ സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു.

വിവർത്തനങ്ങൾ

[തിരുത്തുക]

മനുഷ്യർ തമ്മിലുള്ള ബന്ധം, സൗഹൃദം, സ്നേഹം തുടങ്ങിയവയാണ് അവർ തന്റെ കൃതികളിൽ കൂടുതലും പ്രതിപാദിച്ചത്. റഷ്യൻ കവികളേയും വിവർത്തകരെയും കുറിച്ച് അവർ അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവർ പ്രത്യക്ഷമായി രാഷ്ട്രീയകവിതകൾ എഴുതിയിട്ടില്ല. അവർ ഫ്രെഞ്ച്, ഇറ്റാലിയൻ, ചെച്നിയൻ, പോലിഷ്, യൂഗോസ്ലാവിയൻ, ഹംഗേറിയൻ, ബൾഗേറിയൻ, ജോർജിയൻ, അർമേനിയൻ ഭാഷകളിൽ നിന്നും റഷ്യനിലേയ്ക്ക് അനേകം കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തെ സ്പർശിക്കാത്ത രചനകളായിരുന്നു അവരുടേത്. പ്രായമായപ്പോൾ, മതസാഹിത്യത്തിലും അവർക്ക് താത്പര്യം ജനിച്ചു.

വ്യക്തിജീവിതം

[തിരുത്തുക]

1954 അവർ ആദ്യം അന്നത്തെ പ്രസിദ്ധനായ റഷ്യൻ കവിയായ യെവ്ജെനി യെവ്റ്റുഷെങ്കൊ യെ വിവാഹം കഴിച്ചു. 1960ൽ അവർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ യൂറി നഗിബിനെ വിവാഹം കഴിച്ചു. എൽദാർ കുലീവ്, ബോറിസ് മെസ്സെറെർ എന്നിവരും പിൽക്കാലത്ത് അവരെ വിവാഹം കഴിച്ചു.

2010 നവംബറിൽ മോസ്കോയ്ക്കടുത്തുള്ള പെരെഡെൽക്കിനോയിൽ വച്ച് അവർ അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 73 വയസ്സായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പ്രാധാനമന്ത്രി, ദിമിത്രി മെദ്വദേവ് എന്നിവർ അവർക്ക് അന്ത്യോപചാരമർപ്പിച്ചവരിൽ പ്രമുഖരാണ്.

കൃതികൾ

[തിരുത്തുക]
  • Struna (The String), Moscow, 1962
  • Oznob (Fever), Frankfurt, 1968
  • Uroki Muzyki, (Music Lessons), 1969
  • Stikhi (Verses), 1975
  • Svecha (The Candle), 1977
  • Sny o Gruzii (Dreams of Georgia), 1978–79
  • Metell (Snow-Storm), 1977
  • Taina (The Secret), 1983
  • Sad (The Garden), 1987
  • Stikhotvorenie (A Poem), 1988
  • Izbrannoye (Selected Verse), 1988
  • Stikhi (Verses), 1988
  • Poberezhye (The Coast), 1991
  • Larets i Kliutch ('Casket and Key), 1994
  • Gryada Kamnei ('The Ridge of Stone), 1995
  • Samye Moi Stikhi (My Own Verses), 1995
  • Zvuk Ukazuyushchiy (A Guiding Sound), 1995
  • Odnazhdy v Dekabre (One Day in December), 1996

അവാർഡുകൾ

[തിരുത്തുക]
  • യു. എസ്. എസ്. ആർ സ്റ്റേറ്റ് പ്രൈസ്
  • ഓർഡര ഓഫ് ഫ്രണ്ട്ഷിപ്പ് ഓഫ് പീപ്പിൾസ്
  • ഓർഡർ ഓഫ് മെറിറ്റ് ഫോർ ദ ഫാദർലാൻഡ്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെല്ല_അക്മദുലീന&oldid=4108909" എന്ന താളിൽനിന്ന് ശേഖരിച്ചത്