Jump to content

ബെല്ലെല്ലി ഫാമിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെല്ലെല്ലി ഫാമിലി
കലാകാരൻഎഡ്ഗർ ഡെഗാസ്
വർഷം1858–1867
Mediumകാൻവാസിൽ എണ്ണച്ചായം
Movementറിയലിസം
അളവുകൾ200 cm × 253 cm (79 ഇഞ്ച് × 100 ഇഞ്ച്)
സ്ഥാനംമ്യൂസി ഡി ഓർസെ, പാരീസ്, ഫ്രാൻസ്

എഡ്ഗർ ഡെഗാസ് (1834-1917) 1858–1867 ൽ വരച്ച ക്യാൻവാസിലെ ഒരു ഓയിൽ പെയിന്റിംഗാണ് ബെല്ലെല്ലി ഫാമിലി. മ്യൂസി ഡി ഓർസെയിൽ സൂക്ഷിച്ചിരിക്കുന്ന ഈ പെയിന്റിംഗ് ഫാമിലി പോർട്രെയ്റ്റ് എന്ന പേരിലും അറിയപ്പെടുന്നു. ഡെഗാസിന്റെ ചെറുപ്പത്തിലെ ഒരു മാസ്റ്റർ വർക്ക് ആയ ഈ പെയിന്റിംഗിൽ അദ്ദേഹത്തിന്റെ അമ്മായി, അവരുടെ ഭർത്താവ് അവരുടെ രണ്ട് പെൺമക്കൾ എന്നിവരുടെ ഛായാചിത്രമാണ്.

ഇറ്റലിയിൽ തന്റെ കലാപരമായ പരിശീലനം പൂർത്തിയാക്കിയ സമയത്ത്, ഡെഗാസ് തന്റെ അമ്മായി ലോറയെയും അവരുടെ ഭർത്താവ് ബാരൺ ജെന്നാരോ ബെല്ലെല്ലിയെയും (1812-1864) അവരുടെ പെൺമക്കളായ ജിയൂലിയയെയും ജിയോവന്നയെയും വരച്ചു. ഡെഗാസ് ഈ പെയിന്റിംഗ് എപ്പോൾ അല്ലെങ്കിൽ എവിടെ നിർവഹിച്ചുവെന്ന് നിശ്ചയമില്ലെങ്കിലും, പാരീസിലേക്ക് മടങ്ങിയ ശേഷം ജോലി പൂർത്തിയാക്കാൻ അദ്ദേഹം ഇറ്റലിയിൽ നടത്തിയ പഠനങ്ങൾ ഉപയോഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.[1] തന്റെ പിതാവിന്റെ സഹോദരി ലോറ, അടുത്തിടെ മരിച്ചുപോയ പിതാവിന്റെ വിലാപത്തെ പ്രതീകപ്പെടുത്തുന്ന ഒരു വസ്ത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം അവരുടെ പിന്നിലെ ഫ്രെയിം ചെയ്ത ഛായാചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. നേപ്പിൾസിൽ നിന്ന് നാടുകടത്തപ്പെട്ട ഫ്ലോറൻസിൽ താമസിച്ചിരുന്ന ഒരു ഇറ്റാലിയൻ ദേശസ്നേഹിയായിരുന്നു ബാരൺ.

ലോറ ബെല്ലെല്ലിയുടെ മുഖഭാവം മാന്യവും കർക്കശവുമാണ്. അവരുടെ ഭാവപ്രകടനം അവരുടെ പെൺമക്കളുടേതുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ഭർത്താവ്, നേരെമറിച്ച്, അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞതായി തോന്നുന്നു. ബിസിനസ്സുമായും പുറം ലോകവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മേശപ്പുറമാണ്. അവരുടെ സഹോദരി ജിയോവന്നയേക്കാൾ ചടുലമായ പോസ് ജിയൂലിയയ്ക്ക് ഉണ്ട്. അവരുടെ സംയമനം കുടുംബ പിരിമുറുക്കങ്ങൾക്ക് അടിവരയിടുന്നതായി തോന്നുന്നു.

പശ്ചാത്തലം

[തിരുത്തുക]
ഗിയൂലിയയുടെ ഓയിൽ സ്കെച്ച്.

1856-ൽ ഡെഗാസ് പാരീസിലെ തന്റെ വീട് വിട്ട് കല പഠിക്കാനും ഇറ്റലിയിലെ കുടുംബബന്ധങ്ങൾ സന്ദർശിക്കാനും ജൂലൈ 17-ന് നേപ്പിൾസിൽ എത്തി. 1857-ൽ അദ്ദേഹം നേപ്പിൾസിലേക്ക് യാത്ര ചെയ്തു. അവിടെ അദ്ദേഹം തന്റെ മുത്തച്ഛനായ ഹിലയർ ഡെഗാസിനും റോമിനും ഒപ്പം താമസിച്ചു. 1858 ജൂലൈ അവസാനം ലോറ ബെല്ലെല്ലി നേപ്പിൾസിൽ നിന്ന് ഡെഗാസിന് കത്തെഴുതി തന്നോടൊപ്പം ഫ്ലോറൻസിൽ താമസിക്കാൻ ക്ഷണിച്ചു. ഇറ്റലിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പത്രപ്രവർത്തകനായിരുന്ന ജെന്നാരോ ബെല്ലെല്ലി 1848-ലെ വിപ്ലവത്തിന്റെ പരാജയത്തെത്തുടർന്ന് ഓസ്ട്രിയൻ പീഡനത്തിൽ നിന്ന് അഭയം പ്രാപിച്ചത് അവിടെ വെച്ചാണ്.[2] ആഗസ്റ്റ് 4-ന് ഡെഗാസ് ഫ്ലോറൻസിലെത്തി അമ്മാവനായ ജെന്നാരോയ്‌ക്കൊപ്പം താമസിക്കുകയും ഉഫിസിയിൽ പഠിക്കുകയും ചെയ്തു.[3] സെപ്തംബറോടെ അയാൾക്ക് ബോറടിച്ചു ജെന്നാരോയുമായി നല്ല ബന്ധം പുലർത്തിയില്ല.[4] ഡെഗാസിന്റെ മുത്തച്ഛൻ ഹിലയറിന്റെ മരണത്തെത്തുടർന്ന് നേപ്പിൾസിൽ താമസിച്ചിരുന്ന ലോറ, ജിയോവന്ന, ഗിയൂലിയ എന്നിവരെ കാണാൻ മാത്രമായി തുടർന്നു. [3]

അവലംബം

[തിരുത്തുക]
  1. Boggs; et al. 1988, p. 81.
  2. "Exhibition Archive". The State Hermitage Museum. 2006. Archived from the original on 2009-07-09. Retrieved March 19, 2009.
  3. 3.0 3.1 Boggs; et al. 1988, p. 51.
  4. Boggs; et al. 1988, p. 80.
  • Baumann, Felix; Karabelnik, Marianne, et al. Degas Portraits. London: Merrell Holberton, 1994. ISBN 1-85894-014-1
  • Boggs, Jean Sutherland; et al. Degas. The Metropolitan Museum of Art, New York, 1988. ISBN 0-87099-519-7
  • Danto, Arthur (December 12, 1988). "Degas". The Nation: 658.
  • Kagan, Donald Western Heritage 7th Edition" (Pg. 829), 2001.
  • Reff, Theodore. Degas: The Artist's Mind. The Metropolitan Museum of Art, Harper & Row, 1976. ISBN 0-87099-146-9
  • Sutton, Denys. Edgar Degas: Life and Work. Rizzoli, New York, 1986. ISBN 0-8478-0733-9

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെല്ലെല്ലി_ഫാമിലി&oldid=3830989" എന്ന താളിൽനിന്ന് ശേഖരിച്ചത്