Jump to content

ബെലെം ടവർ

Coordinates: 38°41′29.72″N 9°12′57.55″W / 38.6915889°N 9.2159861°W / 38.6915889; -9.2159861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Belém Tower (Torre de Belém)
Tower of Saint Vincent
Fortification (Forte)
The iconic quarter façade of the Tower of Belém on the bank of the Tagus River
Official name: Torre de São Vicente
Name origin: torre de belém Portuguese for tower of Bethlehem;
രാജ്യം  Portugal
Region Lisbon
Sub-region Grande Lisboa
District Lisbon
Municipality Lisbon
Location Santa Maria de Belém
 - elevation 6 മീ (20 അടി)
 - coordinates 38°41′29.72″N 9°12′57.55″W / 38.6915889°N 9.2159861°W / 38.6915889; -9.2159861
Architects Francisco de Arruda
Style Manueline
Materials Pedra Lioz (Limestone), Tile, Wood
Origin c. 1514
 - Initiated c. 1515
 - Completion 1519
Owner Portuguese Republic
For public Public
Visitation Closed (Mondays and on 1 January, Easter Sunday, 1 May and 25 December)
Easiest access Avenida da Brasília
UNESCO World Heritage Site
Name Monastery of the Hieronymites and Tower of Belém
Year 1983 (#7)
Number 263
Region Europe and North America
Criteria iii, vi
Management Instituto Gestão do Patrimonio Arquitectónico e Arqueológico
Operator Centro de eLearning do Instituto Politécnico de Tomar (IPT) e Área
October–April 10:00 a.m.-5:30 p.m.
May–September 10:00 a.m.-6:30 p.m.
Wikimedia Commons: Torre de Belém
Website: www.torrebelem.pt

പോർചുഗലിലെ ലിസ്ബൺ മുനിസിപ്പാലിറ്റിയിൽ സാന്റ മരിയ ഡെ ബെലെം സിവിൽ പാരിഷിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയോടുകൂടിയ ടവറാണ് ബെലെം ടവർ (പോർചുഗീസ്: ടൊറൈ ഡെ ബെലെം). ഇത് ടവർ ഓഫ് സെന്റ് വിൻസെന്റ്[1] എന്നും അറിയപ്പെടുന്നു. ഇതും അടുത്തുള്ള ജെറൊനിമോസ് മൊണാസ്ട്രിയും[2] ചേർത്ത് യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കുകയുണ്ടായി. കണ്ടുപിടിത്തങ്ങളുടെ കാലഘട്ടത്തിൽ പോർച്ചുഗീസ് കപ്പലോട്ടങ്ങളിൽ ഈ ഗോപുരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പ്രഖ്യാപനം നടത്തിയത്[3]. ജോൺ രണ്ടാമൻ രാജാവാണ് ഈ ഗോപുരം പ്രവർത്തനത്തിന് തുറന്നുകൊടുത്തത്. ടഗസ് നദിയുടെ അഴിമുഖത്ത് ലിസ്ബണിന്റെ കവാടത്തിൽ ഒരു പ്രതിരോധ സംവിധാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഈ ഗോപുരം നിർമ്മിച്ചത്. 16-ാം നൂറ്റാണ്ടിലാണ് ഈ ഗോപുരം നിർമ്മിക്കപ്പെട്ടത്. പോർച്ചുഗീസ് മാനുലൈൻ ശൈലിക്ക് [4] ഉത്തമോദാഹരണമാണ് ഈ ഗോപുരം. ഇതിൽ മറ്റ് നിർമ്മാണശൈലികളും ഉൾച്ചേർന്നിട്ടുണ്ട്[5]. ലിയോസ് ചുണ്ണാമ്പുകല്ല് ഉപയോഗിച്ചാണ് ഈ ഗോപുരം പണിതിട്ടുള്ളത്. 30 മീറ്റർ ഉയരമുള്ള ഒരു നാലുനില ഗോപുരമാണിത്. ടഗസ് നദിയുടെ മദ്ധ്യത്തിലാണ് ഈ ഗോപുരം പണിതത്. എന്നാൽ ഇന്ന് ഇത് നദിയുടെ കരയിലാണ് സ്ഥിതിചെയ്യുന്നത്. 1755 ലെ ലിസ്ബൺ ഭൂകമ്പത്തിനുശേഷം നദിയുടെ ഗതിയിൽവന്ന മാറ്റം മൂലമാണ് ഈ ഗോപുരം നദിക്കരയിലായത്. ടഗസ് നദിയിലെ ലിസ്ബൺ അഴിമുഖത്തുണ്ടായിരുന്ന ഒരു ചെറിയ ദ്വീപിലാണ് ബെലെം ടവർ ആദ്യം സ്ഥിതിചെയ്തിരുന്നത്.[5][6] 

ചരിത്രം

[തിരുത്തുക]
1983 ൽ ഈ ഗോപുരം യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. 2007 ൽ പോർചുഗലിലെ ഏഴ് മഹാദ്ഭുതങ്ങളുടെ പട്ടികയിലും ഇടം നേടി.

കാസ്കൽസ് കോട്ടയും ടഗസ് നദിയുടെ തെക്കുഭാഗത്തുള്ള കപാരിഷ്യയിലെ സാവോ സബാസ്റ്റ്യോയും ചേർത്ത് ടഗസ് നദിയുടെ അഴിമുഖത്തുള്ള ഒരു പ്രതിരോധ സംവിധാനത്തിന്  ജോൺ രണ്ടാമൻ രാജാവ് 15-ാംനൂറ്റാണ്ടിൽ രൂപം നൽകി. എന്നാൽ ഈ കോട്ടകൾ നദീമുഖത്തിന് പൂർണ്ണതോതിലുള്ള സംരക്ഷണം നൽകുന്നില്ല എന്ന തോന്നലിൽനിന്ന് കൂടുതൽ സംരക്ഷണത്തിനായി അഴിമുഖത്തുതന്നെ കൂടുതൽ കോട്ടകളും ഗോപുരങ്ങളും വേണമെന്ന് രാജാവ് നിർദ്ദേശം നൽകിയതായി 1545 ൽ എഴുതിയ "ക്രോണിക്കിൾ ഓഫ് ജോൺ രണ്ട്"(ക്രോണിക ഡെ ഡി ജോവാവോ രണ്ട്) എന്ന കൃതിയിൽ അതിന്റെ കർത്താവായ ഗ്രാഷ്യ ഡെ റിസെന്റെ രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവ് ശക്തമായ ഒരു കോട്ട നിർമ്മിക്കാൻ നിർദ്ദേശം നൽകി. എന്നാൽ അതിന്റെ വിശദമായ രൂപരേഖ തയ്യാറാവുന്നതിനുമുൻപ് രാജാവ് അന്തരിച്ചു. 20 വർഷത്തിനുശേഷം കിങ് മാനവൽ ഒന്ന് ഓഫ് പോർചുഗൽ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും ടഗസ് നദിയുടെ വടക്കുവശത്ത് ബെലെമിൽ കോട്ട നിർമ്മിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. 1513 ൽ ലൊറെൻകോ ഫെർണാണ്ടസ് സുഹൃത്തുക്കൾക്ക് എഴുതിയ കത്തിൽ റെസ്റ്റെലോ വെലാഹോയിൽ ഒരു ഗോപുരം വേണ്ടത് അത്യാവശ്യമാണെന്നുള്ള രാജാവിന്റെ ആഗ്രഹത്തപ്പറ്റി പരാമർശിച്ചിട്ടുണ്ട്. 

ചിത്രശാല

[തിരുത്തുക]
  1. Walter Crum Watson (1908). Portuguese architecture. A. Constable & Co. Ltd. pp. 181–182. Retrieved 14 December 2009.
  2. UNESCO. "Monastery of the Hieronymites and Tower of Belém in Lisbon". United Nations. Retrieved 7 December 2009.
  3. International Council on Monuments and Sites (2008). "Monastery of the Hieronymites and Tower of Belém in Lisbon (Portugal)" (PDF). Retrieved 7 December 2009.
  4. Donald F. Lach (1994). Asia in the making of Europe. University of Chicago Press. pp. 57–64. ISBN 0-226-46730-9. Retrieved 14 December 2009.
  5. 5.0 5.1 Turismo de Portugal (Portugal Tourism). "Torre de Belém". Archived from the original on 2011-07-17. Retrieved 7 December 2009.
  6. IGESPAR – Instituto de Gestão do Património Arquitectónico e Arqueológico (Portuguese Institute of Architectural and Archaeological Heritage) (2006). "World Heritage: Jerónimos and Tower of Belém". Archived from the original on 2010-11-07. Retrieved 8 December 2009.
"https://ml.wikipedia.org/w/index.php?title=ബെലെം_ടവർ&oldid=3655678" എന്ന താളിൽനിന്ന് ശേഖരിച്ചത്