Jump to content

ബെലൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Partially shelled balut egg showing yolk
മല്ലാർഡ് താറാവ്‍

ഭ്രൂണവളർച്ചയുടെ ഘട്ടത്തിലുള്ള പക്ഷികളെ പുഴുങ്ങിയുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബെലൂട്ട് അല്ലെങ്കിൽ ബെലോട്ട് (Balut) (/bəˈl/ bə-LOOT, /ˈbɑːl/ BAH-loot;[1] ഭ്രൂണം തോട് തുറന്ന് പുറത്തു വരുന്നതിന് തൊട്ടുമുൻപുള്ള മുട്ടയാണ് പുഴുങ്ങുന്നത്. താറാവിനത്തിൽപ്പെട്ട പക്ഷികളുടെ മുട്ടയാണ് പൊതുവേ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്.മല്ലാർഡ് താറാവ് മുട്ടകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു[2]. ഫിലിപ്പീൻസിൽ നിന്ന് രൂപം കൊണ്ട ഒരു ഭക്ഷണരീതിയാണിത്. ബലൂട്ടിനുള്ള മുട്ട വിരിയിക്കാനെടുക്കുന്ന സമയത്തിൽ ഓരോ രാജ്യത്തും വ്യത്യാസമുണ്ട്. 14 മുതൽ 21 ദിവസം വരെയുള്ള ഇൻകുബേഷൻ നടന്ന മുട്ടയാണ് ഉപയോഗിക്കുക.

വിവരണം

[തിരുത്തുക]

14-21 ദിവസം പ്രായമായ ഭ്രൂണം പുഴുങ്ങി അതു പോലെ ഭക്ഷിക്കുകയാണ് ചെയ്യുന്നത്. ഫിലിപ്പൈൻസിൽ, തെരുവ് ഭക്ഷണശാലകളിലെ ഒരു മുഖ്യ ഇനമാണ് ബെലൂട്ട്. അതോടൊപ്പം വലിയ മാളുകളിലും കച്ചവടശാലകളിലും വിൽക്കപ്പെടുന്നുമുണ്ട്.[3]

Balut in partially broken shells

പ്രചാരമുള്ള രാജ്യങ്ങൾ

[തിരുത്തുക]

തെക്കുകിഴക്കേ ഏഷ്യയിൽപ്പെട്ട ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, തായ്ലാന്റ്, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ ബെലൂട്ട് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[4] വടക്കൻ അമേരിക്കയുടെ ചില ഭാഗങ്ങളിലും ബെലൂട്ടിന് പ്രചാരമുണ്ട്.[5]

ഉപയോഗരീതി

[തിരുത്തുക]

ഫിലിപ്പിൻസിൽ ഇത് ഉപ്പ്, മുളക്, വെളുത്തുള്ളി, വിനാഗിരി എന്നിവ ചേർത്ത് ഭക്ഷിക്കുന്നു.[6]

വിവാദങ്ങൾ

[തിരുത്തുക]

പല രാജ്യങ്ങളിലും ബെലൂട്ടിനെതിരെ പ്രതികരണമുണ്ട്. ഭാഗികമായി ജീവനുള്ള പക്ഷിയെ ആവിയിൽ വെച്ച് പുഴുങ്ങുന്നത് ക്രൂരതയാണെന്ന് കാട്ടി പ്രകൃതിസ്നേഹികളും ചില മതങ്ങളും പ്രതിഷേധിക്കാറുണ്ട്. അതുകൊണ്ടു തന്നെ ബെലൂട്ട് നിരോധിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.[7] [7][8][9][10][11] [12][13][14]

ആരോഗ്യ പ്രശ്നങ്ങൾ

[തിരുത്തുക]

സാൽമൊണെല്ല പോലുള്ള രോഗകാരികൾ ബലൂട്ട് വഴി പകരാനുള്ള സാധ്യതയുണ്ട്. അതിനാൽ, അപകടകാരിയായ ഭക്ഷണമായിട്ടാണ് കാനഡയിൽ ബെലൂട്ട് പരിഗണിക്കുന്നത്.[15][15]

അവലംബം

[തിരുത്തുക]
  1. "Definition of BALUT". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2018-04-30.
  2. Romjali, E.N.; Lambio, A.L.; Luis, E.S.; Roxas, N.P.; Barion, A.A. (2014). "Fertility and hatchability of eggs on mallard ducks (Anas platyrhynchos L.) of different plumage pattern under different feeding regimes". JITV. 19 (3): 674–678.
  3. Magat, Margaret (2007). "'Balut,' the Fertilised Duck Eggs of the Philippines". In Hosking, Richard (ed.). Eggs in Cookery: Proceedings of the Oxford Symposium of Food and Cookery 2006. Prospect Books. ISBN 978-1-903018-54-5.
  4. "In Some Countries People Eat Balut(egg) fertilized duck embryo". 2012. Retrieved August 16, 2016.{{cite web}}: CS1 maint: url-status (link)
  5. "Best balut in Vancouver. (n.d.)". Retrieved August 16, 2016.{{cite web}}: CS1 maint: url-status (link)
  6. Emily Liedel (April 14, 2014). "Balut: The Fertilized Duck Egg Street Snack - Modern Farmer". Archived from the original on 2019-09-22. Retrieved August 16, 2016.
  7. 7.0 7.1 "Is eating egg haram / makruh - Multaqa Ahl al-Hadeeth". August 28, 2011. Archived from the original on 2017-10-23. Retrieved August 16, 2016.
  8. Nutrition, Center for Food Safety and Applied. "Food Code - FDA Food Code 2009: Annex 3 - Public Health Reasons / Administrative Guidelines - Chapter 1, Purpose and Definitions". www.fda.gov (in ഇംഗ്ലീഷ്). Retrieved March 20, 2016.
  9. Kilham, Chris (September 15, 2011). "Eating Balut: Going Too Far? | Fox News". Fox News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved August 15, 2016.{{cite web}}: CS1 maint: url-status (link)
  10. Kosher And Non-Kosher Eggs Jewish Press. Retrieved 4 December 2018.
  11. Leary, S.; et al. (2013). "AVMA Guidelines for the Euthanasia of Animals - 2013 edition" (PDF). AVMA. Retrieved March 24, 2016.
  12. "Consolidated version of ASPA 1986". Home Office (UK). 2014. Retrieved March 24, 2016.
  13. "Is the practice of boiling pre-hatched duck embryos in their shell humane?". RSPCA Australia knowledgebase. Retrieved 10 October 2016.
  14. San Jose, C.E. (April 13, 2015). "Animal rights activist: Stop serving 'balut' in New York". Kicker Daily News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved March 20, 2016.
  15. 15.0 15.1 Information Sheet (2011). "Balut" (PDF). University of Guelph. Archived from the original (PDF) on April 4, 2016. Retrieved March 24, 2016.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബെലൂട്ട്&oldid=4087007" എന്ന താളിൽനിന്ന് ശേഖരിച്ചത്