ബെലിൻഡ റൈറ്റ്
ഭാരതത്തിലെ പ്രമുഖ വനം-വന്യജീവി സംരക്ഷണ പ്രവർത്തകയാണ് ബെലിൻഡ റൈറ്റ്( 1953)കടുവകളുടെ സംരക്ഷണത്തിനായി ബെലിൻഡ രൂപം കൊടുത്ത പ്രസ്ഥാനമാണ്1994ൽ സ്ഥാപിതമായ ഡബ്ല്യു.പി.എസ്.ഐ. (വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ).[1] ബെലിഡയുടെ മാതാവ് ആനി റൈറ്റ് മധ്യപ്രദേശിലെ ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു.മാതാവിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും അവർ ആകൃഷ്ടയായത്.
ബഹുമതികൾ
[തിരുത്തുക]ലോകപ്രശസ്തമായ എമ്മി അവാർഡ് ഉൾപ്പെടെ 14 അന്തർദേശീയ അവാർഡുകൾ കടുവ, ആന സംരക്ഷണ പ്രവർത്തനങ്ങൾക്കായി ബെലിൻഡയെ തേടിയെത്തി. രത്‌നംബോർ,കൻഹ കടുവസങ്കേതങ്ങളിൽ രണ്ടുവർഷത്തോളം ചെലവഴിച്ച് ഇവർ നിർമിച്ച ലാൻഡ് ഓഫ് ടൈഗർ എന്ന ഡോക്യുമെന്ററി പ്രശസ്തമാണ്[2]. ബി.ബി.സി.ക്കുവേണ്ടി 12 വൈൽഡ് ലൈഫ് ഡോക്യുമെന്ററികൾ നിർമിച്ചുനൽകി. കൂടാതെ വന്യജീവി സംരക്ഷണം വിഷയമാക്കുന്ന അഞ്ച് പുസ്തകങ്ങൾ ബെലിൻഡ രചിച്ചിട്ടുണ്ട്.