ബെറ്റ്സിബോക്ക നദി
ബെറ്റ്സിബോക്ക നദി | |
River | |
Rapids in the Betsiboka River
| |
രാജ്യം | ![]() |
---|---|
Region | Boeny |
പോഷക നദികൾ | |
- ഇടത് | Ikopa River |
- വലത് | Kamoro River |
പട്ടണം | Mahajanga, Ambato-Boeny |
Source confluence | |
- ഉയരം | 1,755 മീ (5,758 അടി) |
അഴിമുഖം | |
- സ്ഥാനം | Bombetoka Bay, Mozambique Channel |
നീളം | 525 കി.മീ (326 mi) |
Volume | 74.3–678 m3 (2,624–23,943 cu ft) |
നദീതടം | 49,000 കി.m2 (18,919 sq mi) |
Map of Malagasy rivers (Betsiboka flows from the center to the northwestern coast).
|
മധ്യ-വടക്കൻ മഡഗാസ്കറിൽ 525 കിലോമീറ്റർ (326 മൈൽ) നീളമുള്ള നദിയാണ് ബെറ്റ്സിബോക്ക. വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഒരു വലിയ അഴിമുഖം ഉണ്ടാക്കിക്കൊണ്ട് ബോംബെട്ടോക്ക ഉൾക്കടലിലേയ്ക്കൊഴുകിപ്പോകുന്നു. അത് ആന്റനാനരിവോയുടെ കിഴക്കുഭാഗത്ത് നിന്നുത്ഭവിക്കുന്നു. ഈ നദി ചതുപ്പിൽ ചുറ്റപ്പെട്ടുകിടക്കുന്നു.[1] മറ്റുനദികളിൽ നിന്ന് വ്യത്യസ്തമായി ഈ നദിയിൽ ചുവന്ന നിറത്തിലുള്ള വെള്ളമാണ് കാണപ്പെടുന്നത്. ഇത് നദീതീരങ്ങളിൽ അവശിഷ്ടങ്ങളടിയാൻ കാരണമായിത്തീരുന്നു. ഈ നദി കടലിലേക്ക് ചുവന്ന ഓറഞ്ച് ചെളിയും കൊണ്ടുവരുന്നു. ഈ ചെളി കൂടുതലും നദിയിലോ ഉൾക്കടലിലോ അടിയുന്നു.
വടക്കുപടിഞ്ഞാറൻ മഡഗാസ്കറിലെ കാറ്റസ്ട്രോഫിക് മണ്ണൊലിപ്പിന്റെ വിചിത്രക്കാഴ്ചയാണ് ഇത്.[2] കഴിഞ്ഞ 50 വർഷത്തിനിടയിൽ നാടൻ വനത്തെ കൃഷിക്കും മേച്ചിൽസ്ഥലത്തിനുമായി നീക്കം ചെയ്തതിലൂടെ ദ്വീപിലെ ചില പ്രദേശങ്ങളിൽ വൻതോതിൽ ഹെക്ടറിന് 250 മെട്രിക് ടൺ (ഏക്കറിന് 112 ടൺ) മണ്ണിന്റെ നാശനഷ്ടമുണ്ടായി. ഇത്രയും ലോകത്ത് മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. നദീ തടത്തിൽ നിരവധി മത്സ്യ ഇനങ്ങളുണ്ട്. ഇതിൽ മൂന്ന് ഇനങ്ങൾ സിക്ലിഡ്സ്, പരേട്രോപ്ലസ് പെറ്റിറ്റി, പി. റ്റ്സിമോളി, പി. മാകുലേറ്റസ് എന്നിവയാണ്.
ബെറ്റ്സിബോക്കയുടെ ഏറ്റവും വലിയ കൈവഴിയായ ഐകോപ നദി തലസ്ഥാനമായ ആന്റനാനരിവോയിലൂടെ ഒഴുകുന്നു.
ചിത്രശാല[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ Bradt, Hilary (17 May 2011). Madagascar: The Bradt Travel Guide. Bradt Travel Guides. p. 82. ISBN 978-1-84162-341-2. ശേഖരിച്ചത് 8 January 2013.
- ↑ Tsilavo Raharimahefa and Timothy M. Kusky (2010). "Environmental monitoring of Bombetoka bay and the Betsiboka estuary, Madagascar, using multi-temporal satellite data".
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- Floods in Madagascar[പ്രവർത്തിക്കാത്ത കണ്ണി] at NASA Earth Observatory
- Sediment Laden Drainages at Lunar and Planetary Institute, USRA
- NASA: Earth from Space