ബെറ്റി കോംപ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെറ്റി കോംപ്സൺ
Betty Compson - 1930.jpg
Publicity photo, 1930
ജനനം
Eleanor Luicime Compson

(1897-03-19)മാർച്ച് 19, 1897
Beaver, Utah, U.S.
മരണംഏപ്രിൽ 18, 1974(1974-04-18) (പ്രായം 77)
തൊഴിൽനടി
സജീവ കാലം1915–1948
ജീവിതപങ്കാളി(കൾ)James Cruze (1925–1930)
Irving Weinberg ( 1933 - 1937 )
Silvius Jack Gall (1944-1962) (his death)

ബെറ്റി കോംപ്സൺ (ജീവിതകാലം: മാർച്ച് 18, 1897 - ഏപ്രിൽ 18, 1974) ഒരു അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവുമായിരുന്നു. നിശ്ശബ്ദചിത്രങ്ങളിലും ആദ്യകാല സംഭാഷണ ചിത്രങ്ങളിലും ഏറ്റവും പ്രസിദ്ധമായത് ദി ഡക്സ് ഓഫ് ന്യൂയോർക്ക്, ദി ബാർക്കർ എന്നിവയാണ്. ദ ബാർക്കറിലെ വേഷത്തിന് അവർ ഏറ്റവും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

1897[1] മാർച്ച് 18 ന് യൂറ്റായിലെ ബീവർ എന്ന സ്ഥലത്തെ ഒരു മൈനിങ് ക്യാമ്പിൽ വിർജിൽ കെ. കോംപ്സൺ, മേരി എലിസബത്ത് റൌസ്ച്ചർ[2] എന്നിവരുടെ മകളായി കോംസൺ ജനിച്ചു. പല സമയങ്ങളിലായി, അവരുടെ പിതാവ് ഒരു ഖനന എഞ്ചിനീയർ, ഒരു സ്വർണ്ണ ഖനിജാന്വേഷകൻ, പലചരക്ക് കടയുടെ ഉടമസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അവരുടെ മാതാവ് വീടുകളിലും ഭക്ഷണശാലകളിലും ജോലിക്കാരിയായിരുന്നു.[3] യൂട്ടായിലെ പബ്ലിക്ക് സ്ക്കൂളുകളിൽ അവർ പഠനം നടത്തുകയും സാൾട്ട് ലേക് ഹൈസ്കൂളിൽ നിന്നും ബിരുദം നേടുകയും ചെയ്തു. പിതാവ് ചെറുപ്പത്തിലേ മരണമടഞ്ഞതിനാൽ 16 വയസു പ്രായമുള്ളപ്പോൾ അവർക്ക് യൂട്ടായിലെ സൾട്ട് ലേക് സിറ്റിയിലുള്ള ഒരു തിയേറ്ററിൽ വയലിനിസ്റ്റ് ആയി ജോലി ചെയ്യേണ്ടിവന്നു.[4]

അവലംബം[തിരുത്തുക]

  1. Wilson, Scott (2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed (ഭാഷ: ഇംഗ്ലീഷ്). McFarland. പുറം. 150. ISBN 9781476625997. ശേഖരിച്ചത് 10 January 2018.
  2. Stephenson, William. "Compson, Betty". Oxford Index. Oxford University Press. മൂലതാളിൽ നിന്നും January 10, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2018.
  3. Stephenson, William. "Compson, Betty". Oxford Index. Oxford University Press. മൂലതാളിൽ നിന്നും January 10, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2018.
  4. "Betty Compson". latimes.com. ശേഖരിച്ചത് 2016-04-24.
"https://ml.wikipedia.org/w/index.php?title=ബെറ്റി_കോംപ്സൺ&oldid=3753733" എന്ന താളിൽനിന്ന് ശേഖരിച്ചത്