ബെറ്റിൽസ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെറ്റിൽസ്

Kk’odlel T’odegheelenh Denh
Aerial view of Bettles (right) and its neighbor Evansville (left)
Aerial view of Bettles (right) and its neighbor Evansville (left)
Location in Alaska
Location in Alaska
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedDecember 20, 1985[1]
Government
 • MayorHeather J. Fox
 • State senatorDonald Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ1.6 ച മൈ (4.2 കി.മീ.2)
 • ഭൂമി1.6 ച മൈ (4.2 കി.മീ.2)
 • ജലം0 ച മൈ (0 കി.മീ.2)  0%
ഉയരം
630 അടി (200 മീ)
ജനസംഖ്യ
 (2010)
 • ആകെ12
 • ജനസാന്ദ്രത7.5/ച മൈ (2.9/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99726
Area code907 Exchange: 692
FIPS code02-06630

ബെറ്റിൽസ് പട്ടണം യൂക്കോൺ-കൊയുകുക്ക് സെൻസസ് ഏരിയായിൽ ഉൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 12 മാത്രമാണെന്നു കണ്ടെത്തി.

ചരിത്രം[തിരുത്തുക]

പട്ടണം സ്ഥാപിതമായത് എ.ഡി. 1898 ൽ അലാസ്ക ഗോൾഡ് റഷിന്റെ കാലത്താണ്. 1898 ൽ ഗൊർഡോൺ സി. ബെറ്റിൽസ് (Gordon C. Bettles) ആണ് ഈ ചെറുഗ്രാമം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരാണ് ഗ്രാമത്തിനു നൽകിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്തു സ്ഥാപിക്കപ്പെട്ട എയർ സ്ടിപ്പ് വാണിജ്യാവശ്യങ്ങള്ക്കും മററുമായി ഉപയോഗിക്കുന്നു. എണ്ണ പര്യവേക്ഷണങ്ങള്ക്കുള്ള സാധനങ്ങളും മറ്റും നോർത്ത് സ്ലോപ്പിലേയ്ക്കു കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനുമായി ഹിക്കൽ ഹൈവേ (Hickel Highway) ഉപയോഗപ്പെടുത്തുന്നു. എണ്ണപ്പാടങ്ങളിലേയ്ക്കുള്ള ട്രക്കുകളുടെ സഞ്ചാരസൌകര്യാർത്ഥം ഇപ്പോൾ ഡാൾട്ടൺ ഹൈവേയും ഉപയോഗിക്കാറുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ബെറ്റിൽസ് കൊയൂക്ക് നദിയുടെ ദക്ഷിണപൂർവ്വദിക്കിൽ സ്ഥിതി ചെയ്യുന്നു. പഴയ ഹിക്കൽ ഹൈവേയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഹിക്കൽ ഹൈവേ സമീപകാലത്ത് ഡാൽട്ടൺ ഹൈവേയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബെറ്റിൽസ് ആർട്ടിക് സർക്കിളിന് 35 മൈൽ (56 കി.മീ.) വടക്കായിട്ടാണ്. പട്ടാളക്കാരുടെ ഉപയോഗത്തിനായി നിർമ്മിച്ച 5,190 അടി (1,580 മീറ്റർ) വിസ്താരമുള്ള സൈനികവിമാനത്താവളം ഇപ്പോൾ പൊതുജനാവശ്യവും നിർവ്വഹിക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന് 1.6 സ്ക്വയർ മൈൽ (4.1 km2) വിസ്തീർണ്ണമുണ്ട്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 33.

}}

"https://ml.wikipedia.org/w/index.php?title=ബെറ്റിൽസ്,_അലാസ്ക&oldid=3331234" എന്ന താളിൽനിന്ന് ശേഖരിച്ചത്