ബെബെൽപ്ലാറ്റ്സ്
ദൃശ്യരൂപം
ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലെ സെൻട്രൽ മിറ്റെ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരചതുരം ആണ് ഓപ്പേൺ പ്ലാറ്റ്സ് എന്നും അറിയപ്പെട്ടിരുന്ന ബെബെൽപ്ലാറ്റ്സ്. ഈ സ്ക്വയർ നഗര കേന്ദ്രത്തിൽ കിഴക്ക്-പടിഞ്ഞാറ് ഉന്തർ ഡെൻ ലിൻഡൻ ബൂലെവാർഡിന്റെ തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ഈ നഗരചതുരത്തിൻറെ കിഴക്ക് വശത്ത് സ്റ്റേറ്റ് ഓപറ കെട്ടിടം, കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹുംബോൾട്ട് സർവ്വകലാശാല, തെക്ക് കിഴക്കായി നവീകരണത്തിനു ശേഷം പ്രഷ്യയിൽ സ്ഥാപിച്ച ആദ്യത്തെ കത്തോലിക്ക പള്ളി സെന്റ് ഹെഡ്വിഗ്സ് കത്തീഡ്രൽ എന്നിവ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.19-ാം നൂറ്റാണ്ടിൽ ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനായ ഓഗസ്റ്റ് ബീബലിനു ശേഷം നഗര ചതുരത്തിന് അദ്ദേഹത്തിന്റെ പേർ നൽകിയിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Bebelplatz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Panorama Bebelplatz - Interactive 360° Panorama